2018 പുരുഷ ഹോക്കി ലോകകപ്പ്
2018 ലെ പുരുഷ ഹോക്കി ലോകകപ്പ് ഹോക്കി ലോകകപ്പിന്റെ 14-ാം എഡിഷനാണ്. ഇത് നവംബർ 28 മുതൽ 16 ഡിസംബർ വരെയാണ് നടക്കുന്നത്. ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിലാണ് ഈ പരിപാടി നടക്കുന്നത്. [1] ബിഡ്ഡിംഗ്മാർച്ച് 2013 നു ശേഷം എഫ്ഐഎച്ച് 2014-2018 കാലത്തേക്കുള്ള ഇവന്റ് അസസ്മെന്റ് പ്രോസസ് രേഖ പ്രസിദ്ധീകരിച്ചു. ഓസ്ട്രേലിയ, ബെൽജിയം, ഇന്ത്യ, മലേഷ്യ, ന്യൂസിലാന്റ് എന്നീ രാജ്യങ്ങൾ ലോകകപ്പ് നടത്താനായി തിരഞ്ഞെടുത്തു. ഇവരോട് ബിഡ്ഡിംഗിനായുള്ള രേഖകൾ സമർപ്പിക്കാനാവശ്യപ്പെട്ടു.[2][3] ബെൽജിയത്തിന് ഒരു ആവശ്യം നൽകാൻ കഴിഞ്ഞില്ല.[4] ആതിഥേയരാജ്യങ്ങളുടെ ഇലക്ഷന് ഒരു മാസത്തിനു ശേഷം ഓസ്ട്രേലിയ അവരുടെ ആപ്ലിക്കേഷൻ പിൻവലിച്ചു.[5] ചില സാങ്കേതികവും സാമ്പത്തികവുമായ തടസ്സങ്ങൾ കാരണമാണ് അവർ ഇതിൽനിന്ന് പിൻവലിഞ്ഞത്. ഇന്ത്യ ആതിഥേയരാജ്യമായി 7 നവംബർ 2013 ന് പ്രഖ്യാപിക്കപ്പെട്ടു. സ്വിറ്റ്സർലാന്റിലെ ലൗസേനിൽ വച്ച് നടന്ന പ്രത്യേക സെറിമണിയിൽ വച്ചാണ് ഈ പ്രഖ്യാപനം നടത്തിയത്. യോഗ്യതടീമുകളുടെ എണ്ണം 16 ആയി കൂടിയതിനാൽ പുതുക്കിയ യോഗ്യതാ പരിശോധന ജൂലൈ2015 ൽ അന്താരാഷ്ട്ര ഹോക്കി ഫെഡറേഷൻ പ്രഖ്യാപിച്ചു. എല്ലാ ഭൂഖണ്ഡങ്ങളിൽനിന്നുള്ള ചാമ്പ്യന്മാർക്കും ആതിഥേയരാജ്യത്തിനും ഓട്ടോമാറ്റിക്കായി സ്ഥാനം ലഭിക്കും എന്നതായിരുന്നു വ്യവസ്ഥ. കൂടാതെ 11/10 സ്ഥാനങ്ങളിൽ 2016-17 ടൂർണമെന്റിൽ എത്തിയ ഇനിയും യോഗ്യതനേടാത്ത ടീമുകളെയും ടൂർണമെന്റിൽ ഉൾപ്പെടുത്തി. ഇനിയുള്ള പതിനാറ് ടീമുകൾ, ടൂർണമെന്റിന് മുൻപുള്ള റാങ്കിങ്ങുകൾ നൽകിയിരിക്കുന്നു, ഈ ടൂർണ്ണമെന്റിൽ പങ്കെടുക്കുന്നു.[6]
അവലംബങ്ങൾ
|
Portal di Ensiklopedia Dunia