2019 ഇന്ത്യൻ പ്രീമിയർ ലീഗ് ഫൈനൽ
ഇന്ത്യയിൽ വാർഷികമായി നടത്തിവരുന്ന ദേശീയ തലത്തിലുള്ള ക്രിക്കറ്റ് ടൂർണമെന്റായ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (ഐ.പി.എൽ) 2019 - ലെ സീസണിലെ വിജയിയെ തീരുമാനിക്കുന്നതിനു വേണ്ടി നടന്ന ഒരു ട്വന്റി 20 ക്രിക്കറ്റ് മത്സരമാണ് 2019 ഇന്ത്യൻ പ്രീമിയർ ലീഗ് ഫൈനൽ. [1][2]. 2019 മേയ് 12 - ന് ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ വച്ചു നടന്ന ഈ മത്സരത്തിൽ ഐ.പി.എൽ ടീമുകളായ ചെന്നൈ സൂപ്പർ കിംഗ്സും മുംബൈ ഇന്ത്യൻസുമായിരുന്നു എതിരാളികൾ. ഹൈദരാബാദ് ഇത് രണ്ടാം തവണയാണ് ഐ.പി.എൽ ഫൈനൽ മത്സരത്തിന് വേദിയായത്. ![]() ആദ്യഘട്ടത്തിൽ ഫൈനൽ മത്സരം ചെന്നൈയിൽ സ്ഥിതി ചെയ്യുന്ന എം.എ. ചിദംബരം സ്റ്റേഡിയത്തിൽ വച്ച് നടത്താൻ തീരുമാനിച്ചിരുന്നുവെങ്കിലും പിന്നീട് 2019 ഏപ്രിലിൽ ബോർഡ് ഓഫ് കൺട്രോൾ ഫോർ ക്രിക്കറ്റ് ഇൻ ഇന്ത്യ (ബി.സി.സി.ഐ), പകരം മറ്റൊരു വേദി കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും ചെന്നൈയിലെ സ്റ്റേഡിയത്തിലെ ഭൗതികസൗകര്യങ്ങളിലുള്ള ചില പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിക്കാത്തതിനാലാണ് ഈ മാറ്റമെന്നും അറിയിച്ചിരുന്നു. [3] തുടർന്ന് അതേ മാസം തന്നെ, ഫൈനൽ മത്സരത്തിനുള്ള വേദിയായി രാജീവ് ഗാന്ധി അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടു. [4] ചെന്നൈ സൂപ്പർ കിംഗ്സ് ആയിരുന്നു കഴിഞ്ഞ വർഷത്തെ സീസണിലെ ചാമ്പ്യൻമാർ. ഐ.പി.എൽ അവസാനിച്ചതിനു ശേഷം ഇന്ത്യയുടെ അടുത്ത അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരവുമായി കുറഞ്ഞത് 15 ദിവസത്തെ ഇടവേളയെങ്കിലും വേണം എന്നുള്ള ലോധ കമ്മിറ്റിയുടെ നിർദ്ദേശം ഉള്ളതിനാൽ ബി.സി.സി.ഐയുടെ ആവശ്യ പ്രകാരം 2019 - ലെ ക്രിക്കറ്റ് ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരം ജൂൺ 2 - ൽ നിന്നും ജൂൺ 5 - ലേക്ക് മാറ്റുകയുണ്ടായി. [5] ഹൈദരാബാദിൽ നടന്ന ഫൈനൽ മത്സരത്തിൽ മുംബൈ 1 റണ്ണിന് ചെന്നൈയെ പരാജയപ്പെടുത്തി. ഇത് നാലാം തവണയാണ് മുംബൈ ഇന്ത്യൻസ് ഐ.പി.എൽ ഫൈനൽ മത്സരം വിജയിക്കുന്നത്. മുംബൈ ഇന്ത്യൻസിന്റെ ജസ്പ്രിത് ബുംറയാണ് മാൻ ഓഫ് ദ മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ടത്. 4 ഓവറുകളിൽ 14 റണ്ണുകൾ വിട്ടുകൊടുത്ത് 2 വിക്കറ്റുകൾ ബുംറ നേടി. ഫൈനലിലേക്ക്ഗ്രൂപ്പ് ഘട്ടംടൂർണമെന്റിലെ ആദ്യ മത്സരത്തിൽ മറ്റൊരു ടീമായ ഡൽഹി ക്യാപിറ്റൽസിനോട് 36 റണ്ണുകൾക്ക് പരാജയപ്പെട്ടെങ്കിലും ഗ്രൂപ്പ് ഘട്ടം പൂർത്തിയായപ്പോൾ മുംബൈ ഇന്ത്യൻസ് ലീഗ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് എത്തുകയുണ്ടായി. [6] കിങ്സ് ഇലവൻ പഞ്ചാബിന് എതിരായ പരാജയത്തിനു ശേഷം[7] പിന്നീട് തുടർന്നുവന്ന മൂന്ന് മത്സരങ്ങളിലും യഥാക്രമം, ചെന്നൈ സൂപ്പർ കിംഗ്സ്, സൺറൈസേഴ്സ് ഹൈദരാബാദ്, കിങ്സ് ഇലവൻ പഞ്ചാബ് എന്നിവരെ മുംബൈ പരാജയപ്പെടുത്തി. [8][9][10][11] ലീഗ് ഘട്ടത്തിന്റെ രണ്ടാം പകുതിയിൽ നടന്ന ഏഴ് മത്സരങ്ങളിൽ അഞ്ച് എണ്ണത്തിലും മുംബൈ വിജയിച്ചിരുന്നു. [12] ഗ്രൂപ്പ് ഘട്ടത്തിൽ ആകെ നടന്ന 14 മത്സരങ്ങളിൽ ഒൻപത് എണ്ണത്തിൽ വിജയച്ചാണ് മുംബൈ ഇന്ത്യൻസ് പ്ലേ ഓഫിലേക്ക് പ്രവേശിച്ചത്. [13] ![]() മറ്റൊരു വശത്ത്, റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ ഏഴ് വിക്കറ്റുകൾക്ക് പരാജയപ്പെടുത്തിക്കൊണ്ടാണ് ചെന്നൈ സൂപ്പർ കിംഗ്സ് ഈ സീസൺ ആരംഭിച്ചത്. ഗ്രൂപ്പ് ഘട്ടത്തിന്റെ ആദ്യ പകുതിയിൽ നടന്ന ഏഴ് മത്സരങ്ങളിൽ ആറ് എണ്ണത്തിലും ചെന്നൈ വിജയിച്ചിരുന്നു. ആദ്യ മൂന്ന് മത്സരങ്ങളിലും തുടർച്ചയായി വിജയിച്ച ചെന്നൈ നാലാമത്തെ മത്സരത്തിൽ മുംബൈയോട് മാത്രമാണ് പരാജയപ്പെട്ടത്. [14][15] ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ പകുതിയിൽ എം.എസ്. ധോണി, ഷെയ്ൻ വാട്സൺ, ഇമ്രാൻ താഹിർ, ഹർഭജൻ സിങ് എന്നിവരുടെ മികച്ച പ്രകടനങ്ങളാണ് ചെന്നൈയുടെ വിജയങ്ങൾക്ക് കാരണമായത്. [16][17] 14 മത്സരങ്ങളിൽ നിന്നും 9 വിജയങ്ങൾ നേടിയ ചെന്നൈ ഗ്രൂപ്പ് ഘട്ടത്തിന്റെ അവസാനത്തിൽ റാങ്ക് പട്ടികയിൽ രണ്ടാം സ്ഥാനത്ത് എത്തുകയുണ്ടായി. Group stage seriesഫൈനൽ മത്സരാർഥികളായ മുംബൈയും ചെന്നൈയും തമ്മിൽ ഗ്രൂപ്പ് തലത്തിൽ നടന്ന രണ്ട് മത്സരങ്ങളിലും മുംബൈ ആണ് ജയിച്ചത്. [18] ആദ്യ മത്സരത്തിൽ 37 റണ്ണുകൾക്ക് മുംബൈ വിജയിച്ചു. സൂര്യകുമാർ യാദവ് അർധസെഞ്ച്വറി പൂർത്തിയാക്കിയ ഈ മത്സരത്തിൽ ഹാർദിക് പാണ്ഡ്യ, 8 പന്തുകളിൽ നിന്നും 25 റണ്ണുകളും നേടിയിരുന്നു. അവസാന രണ്ട് ഓവറുകളിൽ നിന്നു മാത്രം 45 റണ്ണുകൾ നേടിയ മുംബൈ ആകെ 170 റണ്ണുകളാണ് നേടിയത്. തുടർന്ന് ചെന്നൈയ്ക്കുവേണ്ടി കേദാർ ജാദവ് അർധ സെഞ്ച്വറി പൂർത്തിയാക്കുകയും എം.എസ്. ധോണിയുമായി 58 റൺസിന്റെ കൂട്ടുകെട്ട് ഉണ്ടാക്കുകയും ചെയ്തുവെങ്കിലും ഇരുവരും പുറത്താവുകയുണ്ടായി. മുംബൈയ്ക്കു വേണ്ടി ഹാർദിക് പാണ്ഡ്യയും ലസിത് മലിംഗയും 3 വിക്കറ്റുകളും ജാസൺ ബെഹ്രെൻഡോർഫ് രണ്ട് വിക്കറ്റുകളും സ്വന്തമാക്കി. പ്ലേ ഓഫുകൾപേജ് പ്ലേ ഓഫ് സംവിധാനം പ്രകാരമുള്ള ഐ.പി.എല്ലിലെ പ്ലേ ഓഫ് ഘട്ടത്തിൽ, ലീഗ് ഘട്ടത്തിൽ യഥാക്രമം ഒന്ന്, രണ്ട് സ്ഥാനങ്ങളിൽ എത്തിയ മുംബൈ, ചെന്നൈ ടീമുകൾക്ക് ഫൈനലിൽ എത്താണ് രണ്ടു സാധ്യതകളാണ് ലഭിച്ചത്. ഇരു ടീമുകളും ആദ്യം ക്വാളിഫയർ 1 - ൽ മത്സരിക്കുകയും വിജയിച്ച ടീം നേരിട്ട് ഫൈനലിലേക്ക് എത്തുകയും ചെയ്യുന്നു. പരാജയപ്പെട്ട ടീം, എലിമിനേറ്ററിൽ വിജയിച്ച് എത്തിയ ടീമുമായി ക്വാളിഫയർ 2 - ൽ മത്സരിച്ച് അതിൽ ജയിക്കുന്ന ടീമും ഫൈനലിലേക്ക് കടക്കുന്നു. ക്വാളിഫയർ 1 - ൽ ടോസ് നേടിയ ചെന്നൈ സൂപ്പർ കിംഗ്സ് ബാറ്റ് ചെയ്യാൻ തീരുമാനിച്ചു. മത്സരാദ്യം തന്നെ ഫാഫ് ഡു പ്ലെസിസ് പുറത്തായെങ്കിലും തുടർന്ന് വന്ന മുരളി വിജയും ഷെയ്ൻ വാട്സണും ക്ഷമാപൂർവം ബാറ്റ് ചെയ്തു. എന്നാൽ ഏതാനും പന്തുകൾക്കു ശേഷം ക്രുണാൽ പാണ്ഡ്യയുടെ പന്തിൽ വാട്സൺ പുറത്തായി. മിഡിൽ - ഓർഡറിലെ ബാറ്റ്സ്മാൻമാരാണ് ചെന്നൈയ്ക്ക് റണ്ണുകൾ നൽകിയത്. ചെന്നൈ ടീമംഗങ്ങളായ അമ്പാട്ടി റായുഡു 42 റണ്ണുകളും എം.എസ്. ധോണി 37 റണ്ണുകളും നേടിയതോടെ ചെന്നൈയുടെ ആകെ സ്കോർ 4 വിക്കറ്റ് നഷ്ടത്തിൽ 131 റണ്ണുകളായി ഉയർന്നു. [19] രോഹിത് ശർമയും ക്വിന്റൺ ഡി കോക്കും ഓപ്പണിങ് ബാറ്റ്സ്മാൻമാരായി ഇറങ്ങിയെങ്കിലും ഉടൻതന്നെ ഇരുവരും പുറത്തായി. എന്നൽ തുടർന്നു വന്ന സൂര്യകുമാർ യാദവ് അർധസെഞ്ച്വറി നേടുകയുണ്ടായി. ഇഷാൻ കിഷന്റെ പുറത്താകലിനു പിന്നാലെ ക്രീസിലെത്തിയ ഹാർദിക് പാണ്ഡ്യയും സൂര്യകുമാർ യാദവും ചേർന്ന് നടത്തിയ ബാറ്റിങ്ങാണ് തുടർന്ന് മുംബൈയുടെ വിജയത്തിന് കാരണമായത്. [20][21] രണ്ടാമത്തെ ഫൈനൽ മത്സരാർഥികളെ തീരുമാനിക്കാനായുള്ള ക്വാളിഫയർ 2 മത്സരത്തിലെ ചെന്നൈയുടെ എതിരാളികളെ തീരുമാനിക്കാൻ വേണ്ടി നടത്തിയ എലിമിനേറ്ററിൽ സൺറൈസേഴ്സ് ഹൈദരാബാദിനെ ഡൽഹി ക്യാപിറ്റൽസ് പരാജയപ്പെടുത്തുകയുണ്ടായി. [22]. ക്വാളിഫയർ 2 - ൽ, ടോസ് നേടിയ ചെന്നൈയുടെ ക്യാപ്റ്റൻ എം.എസ്. ധോണി ഫീൽഡ് ചെയ്യാനാണ് തീരുമാനിച്ചത്. ഡൽഹിയുടെ രണ്ട് ഓപ്പണർമാരും ആദ്യംതന്നെ പുറത്തായി. ഒരറ്റത്ത് ഋഷഭ് പന്ത് പുറത്താകാതെ നിന്നുവെങ്കിലും മറുഭാഗത്ത് വിക്കറ്റുകൾ നഷ്ടപ്പെട്ടുകൊണ്ടിരുന്നു. 19 - ാം ഓവറിൽ പുറത്താകുന്നതിനു മുൻപ് 18 റണ്ണുകളായിരുന്നു പന്ത് നേടിയിരുന്നത്. അവസാന ഓവറിൽ ഇശാന്ത് ശർമയുടെ ബാറ്റിങ് കൂടി ചേർന്ന് ഡൽഹി 147 റണ്ണുകൾ സ്കോർ ചെയ്തു. [23][24] 148 റൺ വിജയലക്ഷ്യവുമായി ഇറങ്ങിയ ചെന്നൈയുടെ ഓപ്പണർമാരായ ഷെയ്ൻ വാട്സണും ഫാഫ് ഡു പ്ലെസിസും പതിയെയാണ് സ്കോർ ചെയ്യാൻ ആരംഭിച്ചത്. എന്നാൽ പവർപ്ലേയുടെ അവസാന രണ്ട് ഓവറുകളിൽ ഡു പ്ലെസ്സിസ് ചെന്നൈയുടെ സ്കോർ ഉയർത്തി. ഇരു ഓപ്പണർമാരും ചേർന്ന് 81 റണ്ണുകളാണ് നേടിയത്. ഒടുവിൽ 4 വിക്കറ്റുകളുടെ നഷ്ടത്തിൽ ചെന്നൈ വിജയലക്ഷ്യമായ 148 റൺസ് നേടിക്കൊണ്ട് തങ്ങളുടെ 8- ാമത്തെ ഐ.പി.എൽ ഫൈനലിന് യോഗ്യത നേടി. [25][26] ഫൈനൽ മത്സരംസംഗ്രഹംടോസ് നേടിയ മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമ ബാറ്റ് ചെയ്യാനാണ് തീരുമാനിച്ചത്. "This is a big game, that's what we think to do. We want to bat first, and set down the runs on the board." എന്ന് രോഹിത്തും "We were looking to bowl first and we are not a side that put a lot of attempt on fielding."[clarification needed]എന്ന് ചെന്നൈയുടെ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോനിയുടെ അഭിപ്രായപ്പെട്ടു. സ്കോർകാർഡ്
വിക്കറ്റുകളുടെ വീഴ്ച: 1-45 (ഡി കോക്ക്, 4.5 ഓവർ), 2-45 (Rohit, 5.2 overs), 3-82 (Suryakumar, 11.2 overs), 4-89 (Krunal, 12.3 overs), 5-101 (Kishan, 14.4 overs), 6-140 (Hardik, 18.2 overs), 7-140 (Rahul, 18.4 overs), 8-141 (McClenaghan, 19.4 overs)
Fall of wickets: 1-33 (du Plessis, 4 overs), 2-70 (Raina, 9.2 overs), 3-73 (Rayudu, 10.3 overs), 4-82 (Dhoni, 12.4 overs), 5-133 (Bravo, 18.2 overs), 6-146 (Watson, 19.4 overs), 7-148 (Thakur, 20 overs),
Key
മത്സരത്തിനു ശേഷംചാമ്പ്യൻമാരായതോടെ മുംബൈ ഇന്ത്യൻസിന് ₹ 20 കോടി രൂപയും ട്രോഫിയും സമ്മാനമായി ലഭിച്ചു. [27] രോഹിത് പറഞ്ഞു:
ഇത്തവണത്തെ സീസണിൽ ഏറ്റവുമധികം വിക്കറ്റ് നേടിയതിനുള്ള പർപ്പിൾ ക്യാപ്, ചെന്നൈ സൂപ്പർ കിംഗ്സിന്റെ ഇമ്രാൻ താഹിറിന് ലഭിച്ചു. 26 വിക്കറ്റുകൾ നേടിക്കൊണ്ട് ഒരു സീസണിൽ ഏറ്റവുമധികം വിക്കറ്റുകൾ നേടിയ കളിക്കാരനുള്ള റെക്കോർഡും ഇമ്രാൻ താഹിർ സ്വന്തമാക്കി. ഇതിനുമുൻപ് 24 വിക്കറ്റുകൾ നേടിയ ഹർഭജൻ സിങ്, സുനിൽ നരെയ്ൻ എന്നിവരുടെ പേരിലായിരുന്നു റെക്കോർഡ്. [28][29] അവലംബം
|
Portal di Ensiklopedia Dunia