ഫിഫയുടെ വനിതാ ലോകകപ്പിന്റെ എട്ടാമത്തെ പതിപ്പാണ് 2019 ഫിഫ വനിതാ ലോകകപ്പ്. നാലു വർഷത്തിലൊരിക്കൽ നടക്കുന്ന മത്സരത്തിൽ സ്ത്രീകളുടെ ദേശീയ ടീമുകൾ പങ്കെടുക്കുന്നു. ഫിഫയുടെ നേതൃത്യത്തിലാണ് വനിതാ ലോകകപ്പ് മത്സരം നടക്കുന്നതിനാൽ ഇത് ഫിഫ വനിതാ ലോകകപ്പ് എന്നറിയപ്പെടുന്നു.2019 ജൂൺ 7 മുതൽ ജൂലൈ 7 വരെയാണ് 2019 ഫിഫ വനിതാ ലോകകപ്പ് നടക്കുന്നത്.[1]
നെതർലൻഡിനെതിരായ ഫൈനലിൽ അമേരിക്ക 2-0 ന് വിജയിച്ചു. ജർമ്മനിക്കുശേഷം നാലാം കിരീടം വിജയകരമായി നിലനിർത്തുന്ന രണ്ടാമത്തെ രാജ്യമായി മാറി.
ആതിഥേയരുടെ തെരെഞ്ഞെടുപ്പ്
ഈ ടൂർണമെൻറിനായി താഴെപ്പറയുന്ന രാജ്യങ്ങൾ ആതിഥേയത്വം ആവശ്യപ്പെട്ടു[2].
2018 ഡിസംബറിൽ 3ന് ടൂർണ്ണമെന്റിലേക്കായി ഫിഫ 27 റഫറിമാരുടെയും 48 അസിസ്റ്റന്റ് റഫറിമാരുടെയും പട്ടിക പ്രഖ്യാപിച്ചു.
വീഡിയോ അസിസ്റ്റന്റ് റഫറി(VAR)
2019 മാർച്ച് 15 ന് ഫിഫ കൌൺസിൽ ഫിഫ വുമൺസ് കപ്പ് ടൂർണമെന്റിൽ വീഡിയോ അസിസ്റ്റന്റ് റഫറി (VAR) സംവിധാനം ആദ്യമായി ഉപയോഗിച്ചു. 2018ൽ റഷ്യയിലെ ഫിഫ ലോകകപ്പിൽ ഈ ടെക്നോളജി സംവിധാനം വിന്യസിച്ചിട്ടുണ്ട്.[5].2019 മെയ് 2-ന് ഫിഫ പതിനഞ്ചോളം വീഡിയോ അസിസ്റ്റന്റ് റഫറി ഉദ്യോഗസ്ഥരെ പ്രഖ്യാപിച്ചു.[6], [7]
ടീമുകളുടെ തെരെഞ്ഞെടുപ്പ്
2018 ഡിസംബർ 8ന് അന്തിമമായ ടീമുകളുടെ തെരെഞ്ഞെടുപ്പ് നടന്നു. നാലു വീതം 6 ഗ്രൂപ്പുകളുള്ള 24 ടീമുകളെയാണ് തെരെഞ്ഞെടുത്തത്. [8].