2022- ലെ ഓഡർ പാരിസ്ഥിതിക ദുരന്തം
2022 ലെ വേനൽക്കാലത്ത്, ഓഡർ നദിയിൽ മത്സ്യം, ബീവറുകൾ, നത്തക്കാ, കൊഞ്ച്, മറ്റ് വന്യജീവികൾ എന്നിവ ഉൾപ്പെടുന്നവയുടെ ഒരു കൂട്ടമരണം സംഭവിച്ചു. നദിയുടെ പോളിഷ് ഭാഗത്തുനിന്ന് 100 ടണ്ണിലധികവും ജർമ്മൻ ഭാഗങ്ങളിൽ നിന്ന് 35 ടണ്ണും ചത്ത മത്സ്യങ്ങളെ നീക്കം ചെയ്തു [2][3]. ഇതുമൂലമുണ്ടായ ജലമലിനീകരണം ആശങ്കയുണ്ടാക്കിയിരുന്നു. കാരണം വ്യക്തമല്ലെങ്കിലും വേനൽച്ചൂടിന്റെ ഫലങ്ങളും യൂറോപ്യൻ വരൾച്ച മൂലം ജലനിരപ്പ് താഴ്ന്നതും ചൂടും പോഷകമൂലകങ്ങളുടെ അമിതസാന്ദ്രതയും കാരണം ജലത്തിൽ ഓക്സിജന്റെ അളവ് കുറയുന്നതും ഓക്സിഡൈസിംഗ് ഏജന്റിന്റെ പ്രവേശകം മൂലം ഓക്സിജന്റെ അളവ് കുതിച്ചുയരുന്നതും ഈ ദുരന്തത്തിന് കാരണമായിട്ടുണ്ടാവാം. കൂടാതെ മെർക്കുറി, മെസിറ്റിലീൻ, ലവണങ്ങൾ അല്ലെങ്കിൽ മറ്റ് മലിനജലം എന്നിവയുൾപ്പെടെയുള്ള രാസവസ്തുക്കളാലുളള മലിനീകരണവും ആൽഗൽ ബ്ലൂം എന്നറിയപ്പെടുന്ന, പായൽ പെരുകലും ദുരന്തകാരണമായിട്ടുണ്ടാവാം.
അവലംബം
പുറംകണ്ണികൾ
|
Portal di Ensiklopedia Dunia