2022 ഫിഫ ലോകകപ്പ്
2022 ഫിഫ ലോകകപ്പ് ഫിഫ ലോകകപ്പിന്റെ 22-ാം പതിപ്പാണ്. ഖത്തർ 2022 എന്നും അറിയപ്പെടുന്നു. 2022 നവംബർ 20 മുതൽ ഡിസംബർ 18 വരെ ഖത്തറിലാണ് നടക്കുന്നത്. 2002-ൽ ദക്ഷിണ കൊറിയയിലും ജപ്പാനിലും നടന്ന ടൂർണമെന്റിന് ശേഷം ഏഷ്യയിൽ നടക്കുന്ന രണ്ടാമത്തെ ലോകകപ്പും അറബ് ലോകത്ത് മുസ്ലീം ഭൂരിപക്ഷ രാജ്യത്ത് നടക്കുന്ന ആദ്യ ആദ്യ ലോകകപ്പാണിത്.[1] കൂടാതെ 32 ടീമുകൾ ഉൾപ്പെടുന്ന അവസാന ടൂർണമെന്റായിരിക്കും. 2018-ലെ ഫൈനലിൽ ക്രൊയേഷ്യയെ 4-2ന് തോൽപ്പിച്ച ഫ്രാൻസ് നിലവിലെ ചാമ്പ്യന്മാരായിരുന്നു. അഞ്ച് നഗരങ്ങളിലായി എട്ട് വേദികളിൾ മത്സരങ്ങൾ നടന്നു. 2026 ടൂർണമെന്റിനായി 48 ടീമുകൾ മത്സരിച്ചു. ഖത്തറിലെ കടുത്ത വേനൽ ചൂടും ഈർപ്പവും കാരണം നവംബർ, ഡിസംബർ മാസങ്ങളിലാണ് ലോകകപ്പ് നടക്കുന്നത്. ഖത്തറും ഇക്വഡോറും തമ്മിൽ അൽഖോറിലെ അൽ ബൈത്ത് സ്റ്റേഡിയത്തിലായിരുന്നു ഉദ്ഘാടന മത്സരം. 2-0ന് തോറ്റ ഖത്തർ ആദ്യ മത്സരത്തിൽ തോൽക്കുന്ന ആദ്യ ആതിഥേയ രാജ്യമാണ്. $220 ബില്യണിലധികം ചിലവ് കണക്കാക്കിയാൽ നിലവിൽ നടന്നിട്ടുള്ളതിൽ വച്ച് ഏറ്റവും ചെലവേറിയ ലോകകപ്പാണിത്. ഖത്തർ ദേശീയ ദിനമായ 2022 ഡിസംബർ 18-ന് നടന്ന ഫൈനലിൽ എക്‌സ്‌ട്രാ ടൈമിന് ശേഷം 3-3ന് സമനില വഴങ്ങിയതിനെ തുടർന്ന് നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസിനെ പെനാൽറ്റിയിൽ 4-2ന് പരാജയപ്പെടുത്തി അർജന്റീന ഫൈനലിൽ വിജയിച്ചു. 1966-ലെ ഫൈനലിൽ ജെഫ് ഹർസ്റ്റിന് ശേഷം ലോകകപ്പ് ഫൈനലിൽ ഹാട്രിക് നേടുന്ന ആദ്യത്തെ കളിക്കാരനായി ഫ്രഞ്ച് താരം കിലിയൻ എംബാപ്പെ മാറി. ടൂർണമെന്റിൽ ഏറ്റവും കൂടുതൽ ഗോളുകൾ (എട്ട്) നേടിയതിനാൽ ഗോൾഡൻ ബൂട്ട് എംബാപ്പെ നേടി. ഗോൾഡൻ ബോൾ നേടിയ അർജന്റീനൻ ക്യാപ്റ്റൻ ലയണൽ മെസ്സി ടൂർണമെന്റിലെ മികച്ച കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ടു. ടൂർണമെന്റിലെ മികച്ച ഗോൾകീപ്പർക്കുള്ള ഗോൾഡൻ ഗ്ലൗ അർജന്റീനയിൽ നിന്നുള്ള എമിലിയാനോ മാർട്ടിനെസ് നേടി. ആതിഥേയരെ തിരഞ്ഞെടുക്കൽ2018, 2022 ഫിഫ ലോകകപ്പുകൾ ആതിഥേയത്വം വഹിക്കുന്നതിനുള്ള ബിഡ്ഡിംഗ് നടപടിക്രമം 2009 ജനുവരിയിൽ ആരംഭിച്ചു, ദേശീയ അസോസിയേഷനുകൾക്ക് അവരുടെ താൽപ്പര്യം രജിസ്റ്റർ ചെയ്യാൻ 2009 ഫെബ്രുവരി 2 വരെ സമയമുണ്ടായിരുന്നു. 2018-ലെ ഫിഫ ലോകകപ്പിനായി പതിനൊന്ന് ബിഡ്ഡുകൾ നടന്നിരുന്നു. എന്നാൽ മെക്സിക്കോ പിന്നീട് നടപടികളിൽ നിന്ന് പിന്മാറി. 2010 ഫെബ്രുവരിയിൽ ഇന്തോനേഷ്യൻ ഫുട്ബോൾ അസോസിയേഷൻ ഇന്തോനേഷ്യൻ ഗവൺമെന്റ് ഗ്യാരന്റിയുടെ കത്ത് സമർപ്പിക്കുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്ന് ഇന്തോനേഷ്യയുടെ ബിഡ് ഫിഫ നിരസിച്ചു. അവസാനം, 2022 ഫിഫ ലോകകപ്പിനായി ഓസ്‌ട്രേലിയ, ജപ്പാൻ, ഖത്തർ, ദക്ഷിണ കൊറിയ, യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നീ അഞ്ച് ബിഡുകൾ ഉണ്ടായിരുന്നു. 2022ലെ ലോകകപ്പ് ഖത്തറിൽ നടത്താൻ കമ്മറ്റി തീരുമാനിച്ചു.
യോഗ്യതഫിഫയുടെ ആറ് കോണ്ടിനെന്റൽ കോൺഫെഡറേഷനുകൾക്ക് അവരുടേതായ യോഗ്യതാ ടൂർണമെന്റുകളുണ്ട്. എല്ലാ 211 അസോസിയേഷനുകൾക്കും യോഗ്യതയിലൂടെ പ്രവേശിക്കാൻ കഴിയുന്നു. ആതിഥേയരായതിനാൽ ഖത്തർ സ്വയം യോഗ്യത നേടി. 2022-ൽ ഉക്രെയ്നിലെ റഷ്യൻ അധിനിവേശം കാരണം ഫിഫ റഷ്യൻ ടീമിനെ സസ്പെൻഡ് ചെയ്തു.
യോഗ്യത നേടിയ ടീമുകൾവേദികൾലോകകപ്പിനുള്ള ആദ്യ അഞ്ച് വേദികൾ 2010 മാർച്ചിന്റെ തുടക്കത്തിൽ അനാച്ഛാദനം ചെയ്തു. സ്റ്റേഡിയങ്ങൾ അതിന്റെ ചരിത്രത്തെയും സംസ്‌കാരത്തെയും പ്രതിഫലിപ്പിക്കണമെന്നും ഡിസൈനുകൾ, പാരമ്പര്യം, സൗകര്യം, പ്രവേശനക്ഷമത, സുസ്ഥിരത എന്നീ നിബന്ധനകൾ പാലിക്കണമെന്നും ഖത്തർ ഉദ്ദേശിക്കുന്നു.[2] സ്റ്റേഡിയത്തിനകത്തെ താപനില 20 °C (36 °F) വരെ കുറയ്ക്കാൻ ലക്ഷ്യമിട്ടുള്ള തണുപ്പിക്കൽ സംവിധാനങ്ങൾ സ്റ്റേഡിയങ്ങളിൽ സജ്ജീകരിച്ചിട്ടുണ്ട്.[3]
പ്രക്ഷേപണ അവകാശങ്ങൾഇന്ത്യയിൽ സംപ്രേക്ഷണാവകാശം നേടിയ വയാകോം നെറ്റ്‌വർക്ക് 18 (Viacom18) സ്പോർട്സ്18, സ്പോർട്സ്18 എച്ച്.ഡി. എന്നീ ചാനലുകളിലും ജിയോ സിനിമ മൊബൈൽ ഫോൺ അപ്ലിക്കേഷനിലും 2022 ഫിഫ ഖത്തർ 2022 ലോകകപ്പിന്റെ എല്ലാ മത്സരങ്ങളും തത്സമയം സംപ്രേക്ഷണം ചെയ്യും.[11] ഇതും കാണുകഅവലംബം
പുറത്തേക്കുള്ള കണ്ണികൾ
കുറിപ്പുകൾ
|
Portal di Ensiklopedia Dunia