2023 തുർക്കി-സിറിയ ഭൂകമ്പം
2023 ഫെബ്രുവരി 6-ന് തുർക്കി സമയം (TRT) 04:17-ന് (യുടിസി സമയം 01:17), Mw7.8 തീവ്രതയുള്ള ഭൂകമ്പം തുർക്കിയിലെ തെക്കൻ, മധ്യ മേഖലകളിലും സിറിയയിലെ വടക്കൻ, പടിഞ്ഞാറൻ മേഖലകളിലും അനുഭവപ്പെട്ടു. ഗാസിയാൻടെപ്പ് നഗരത്തിന്റെ പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് 37 കി.മീ (23 മൈൽ) ദൂരെ ആയിരുന്നു ഇതിൻറെ പ്രഭവകേന്ദ്രം[2] പ്രഭവകേന്ദ്രത്തിന് ചുറ്റുമായി അന്റാക്യയിൽ പരമാവധി മെർകല്ലി തീവ്രത XII (എക്സ്ട്രീം) ഉണ്ടായിരുന്നു. അതിനെ തുടർന്ന് 13:24 ന് Mw 7.7 തീവ്രതയുള്ള ഭൂചലനം ഉണ്ടായി [3]. ആദ്യ പ്രഭവകേന്ദ്രത്തിൽ നിന്ന് ദൂരെ വടക്ക്-വടക്കു കിഴക്കൻ ദിശയിൽ 95 കി.മീ (59 മൈൽ) ദൂരെ ആയിരുന്നു രണ്ടാമത്തെ പ്രഭവകേന്ദ്രം. ഈ ഭുചലനങ്ങൾ മൂലം വ്യാപകമായ നാശനഷ്ടങ്ങളും പതിനായിരക്കണക്കിന് മരണങ്ങളും ഉണ്ടായി. 1939 ലെ എർസിങ്കൻ ഭൂകമ്പത്തിന് ശേഷം, Mw 7.8 തിവ്രതയിൽ തുർക്കിയിലുണ്ടായ ഏറ്റവും വലിയ ഭൂകമ്പമാണിത് [4], കൂടാതെ 1668 ലെ നോർത്ത് അനറ്റോലിയ ഭൂകമ്പത്തിന് ശേഷം രാജ്യത്തിന്റെ ചരിത്രത്തിൽ രേഖപ്പെടുത്തിയ ഏറ്റവും ശക്തമായ രണ്ടാമത്തെ ഭൂകമ്പമാണിത്. [5] ലെവന്റിൽ ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും ശക്തമായ ഭൂചലനങ്ങളിൽ ഒന്നാണിത്. ഈജിപ്തിലും തുർക്കിയിലെ കരിങ്കടൽ തീരം വരെയും ഇത് അനുഭവപ്പെട്ടു. തുടർന്നുള്ള മൂന്നാഴ്ചയ്ക്കുള്ളിൽ പതിനായിരത്തിലധികം തുടർചലനങ്ങൾ ഉണ്ടായി. ആഴം കുറഞ്ഞ സ്ട്രൈക്ക്-സ്ലിപ്പ് തകരാറിന്റെ ഫലമാണ് തുടർച്ചയായുള്ള ഈ ഭൂകമ്പങ്ങൾ എന്നനുമാനിക്കപ്പെടുന്നു. ഏകദേശം 350,000 കി.m2 (3.8×1012 sq ft) പ്രദേശത്ത് (ഏതാണ്ട ജർമനിയുടെ വലിപ്പം) വ്യാപകമായ നാശനഷ്ടമുണ്ടായി. ഏകദേശം 14 ദശലക്ഷം ആളുകൾ, അല്ലെങ്കിൽ തുർക്കിയിലെ ജനസംഖ്യയുടെ 16 ശതമാനം, ബാധിക്കപ്പെട്ടു. ഏകദേശം 1.5 ദശലക്ഷം ആളുകൾ ഭവനരഹിതരായതായി എന്ന് ഐക്യരാഷ്ട്രസഭയിൽ നിന്നുള്ള വികസന വിദഗ്ധർ കണക്കാക്കുന്നു. [6] സ്ഥിരീകരിച്ച മരണസംഖ്യ 59,259 (തുർക്കിയിൽ 50,783, സിറിയയിൽ 8,476) ആണ്. 526 ലെ അന്ത്യോക്യ ഭൂകമ്പത്തിന് ശേഷം ഇന്നത്തെ തുർക്കിയിലെ ഏറ്റവും മാരകമായ ഭൂകമ്പമാണിത് കൂടാതെ അതിന്റെ ആധുനിക ചരിത്രത്തിലെ ഏറ്റവും മാരകമായ പ്രകൃതിദുരന്തവുമാണ്. [7] 1822-ലെ അലപ്പോ ഭൂകമ്പത്തിന് ശേഷം ഇന്നത്തെ സിറിയയിലെ ഏറ്റവും മാരകമായതും ഇതാണ്; 2010 ലെ ഹെയ്തി ഭൂകമ്പത്തിനു ശേഷം ലോകമെമ്പാടുമുള്ള ഏറ്റവും മാരകമായ ഭൂകമ്പം; കൂടാതെ 21-ാം നൂറ്റാണ്ടിലെ അഞ്ചാമത്തെ-മാരകമായതും. [8] തുർകിയിൽ 104 ബില്യൺ യുഎസ് ഡോളറിൻറേയും സിറിയയിൽ 14.8 ബില്ല്യൺ ഡോളറിൻറേയും നാശനഷ്ടങ്ങൾ ഉണ്ടായതായി കണക്കാക്കപ്പെടുന്നു. ലഭ്യമായ രേഖകളനുസരിച്ച് നാശനഷ്ടങ്ങളുടെ പട്ടികയിൽ നാലാം സ്ഥാനമാണ് ഈ ഭൂകമ്പത്തിന്. തകർന്ന റോഡുകൾ, ശീതകാല കൊടുങ്കാറ്റുകൾ, വാർത്താവിനിമയ തടസ്സം എന്നിവ ദുരന്ത, എമർജൻസി മാനേജ്മെന്റ് പ്രസിഡൻസിയുടെ രക്ഷാപ്രവർത്തനത്തിനും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും തടസ്സമായി. അന്താരാഷ്ട്ര സഹായത്തിനുള്ള തുർക്കിയുടെ ആഹ്വാനത്തെ തുടർന്ന് 94 രാജ്യങ്ങളിൽ നിന്നുള്ള 141,000 പേർ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി. Notesഅവലംബം
|
Portal di Ensiklopedia Dunia