2025-ലെ നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്
കേരളത്തിലെ മലപ്പുറം ജില്ലയിലെ നിലമ്പൂർ നിയമസഭാമണ്ഡലത്തിൽ 2025 ജൂൺ 19ന് നടന്ന ഉപതിരഞ്ഞെടുപ്പാണ് . എൽഡിഎഫിലെ എംഎൽഎ ആയിരുന്ന പി.വി. അൻവർ രാജിവെച്ച ഒഴിവിലേക്കാണ് ഇവിടെ തിരഞ്ഞെടുപ്പ് നടന്നത്[2].[3] 1987 മുതൽ 2011 വരെ കോൺഗ്രസിന്റെ ആര്യാടൻ മുഹമ്മദ് പ്രതിനിധീകരിച്ച മണ്ഡലമാണ് നിലമ്പൂർ. 2016-ൽ മുതൽ പിവി. അൻവർ ഇവിടെ നിന്ന് വിജയിച്ചു.[4] നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ഫലം 2025വോട്ടെടുപ്പ് തീയതി : ജൂൺ 19 വോട്ടെണ്ണൽ തീയതി : ജൂൺ 23
തിരഞ്ഞെടുപ്പ് നടക്കാനിടയായ പശ്ചാത്തലംപി. വി. അൻവർ 2025 ജനുവരി 13-നാണ് എം.എൽ.എ സ്ഥാനം രാജിവെച്ചത്. മുഖ്യമന്ത്രി പിണറായി വിജയനുമായും ആഭ്യന്തര വകുപ്പുമായും ചില വിഷയങ്ങളിൽ അദ്ദേഹത്തിനുണ്ടായ അഭിപ്രായ വ്യത്യാസങ്ങളാണ് രാജിയിലേക്ക് നയിച്ചതെന്നാണ് റിപ്പോർട്ടുകൾ. എൽഡിഎഫ് സർക്കാരിന്റെ നയങ്ങളോടും നേതൃത്വത്തോടുമുള്ള അതൃപ്തി, പ്രത്യേകിച്ച് മുഖ്യമന്ത്രി പിണറായി വിജയനോടുള്ള വിമർശനങ്ങൾ, അദ്ദേഹത്തിന്റെ രാജിക്ക് കാരണമായി. അൻവർ സ്വന്തം മുന്നണിയായ "ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണി" രൂപീകരിച്ച്, തൃണമൂൽ കോൺഗ്രസിന്റെ പിന്തുണയോടെ സ്വതന്ത്രനായിട്ടാണ് ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. യുഡിഎഫ് (ആര്യാടൻ ഷൗക്കത്ത്), എൽഡിഎഫ് (എം. സ്വരാജ്), എൻഡിഎ (മോഹൻ ജോർജ്), പിവി അൻവർ,അഡ്വ. സാദിഖ് നടത്തൊടി (എസ്ഡിപിഐ) [5] എന്നിവർ തമ്മിലാണ് 2025ൽ മത്സരിക്കുന്നത്. സഖ്യങ്ങൾപി.ഡി.പി തങ്ങളുടെ പിന്തുണ എൽ.ഡി.എഫിനായിരിക്കുമെന്ന് പ്രഖ്യാപിച്ചു. ഹിന്ദു മഹാസഭയും തങ്ങളുടെ പിന്തുണ എൽ.ഡി.എഫിനായിരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു[6][7]. ഈ തിരഞ്ഞെടുപ്പിൽ തങ്ങളുടെ പിന്തുണ യുഡിഎഫിനായിരിക്കുമെന്ന് വെൽഫെയർ പാർട്ടി പ്രഖ്യാപിച്ചു.[8]ഇതിനെതിരെ കത്തോലിക്ക കോൺഗ്രസ് രംഗത്ത് വന്നു.[9] മുൻകാല ചരിത്രംനിലമ്പൂർ പരമ്പരാഗതമായി ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഒരു കോട്ടയായിരുന്നു. അര്യാടൻ മുഹമ്മദ് ആയിരുന്നു ഇവിടത്തെ കോൺഗ്രസ് എംഎൽഎ ആയിരുന്നത്.1977 മുതൽ 2016 വരെയുള്ള കാലത്ത് മണ്ഡലം യുഡിഎഫ് ആണ് ഭരിച്ചതെങ്കിലും 1967ൽ മണ്ഡലം ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവായ കെ കുഞ്ഞാലിയും വിജയിച്ചിട്ടുണ്ട്.2016 മുതൽ പിവി അൻവർ ആണ് എംഎൽഎ.2016 ൽ, എൽഡിഎഫ് പിന്തുണയോടെ സ്വതന്ത്ര സ്ഥാനാർത്ഥിയായ അൻവർ ആര്യാടൻ ഷൗക്കത്തിനെ 11,504 വോട്ടുകൾക്ക് പരാജയപ്പെടുത്തി. [10] അവലംബം
|
Portal di Ensiklopedia Dunia