മഡഗാസ്കർ, മൗറീഷ്യസ്, റിയൂണിയൻ എന്നിവിടങ്ങളിലെ ഓർക്കിഡുകൾ ശേഖരിക്കുകയും അവയെപ്പറ്റി പഠനങ്ങൾ നടത്തുകയും വിവരിക്കുകയും ചെയ്തിട്ടുള്ള പ്രസിദ്ധനായ ഒരു ഫ്രഞ്ച് സസ്യശാസ്ത്രജ്ഞനായിരുന്നു Louis-Marie Aubert du Petit-Thouars (ജനനം 5 നവംബർ 1758, Bournois – മരണം 12 മെയ് 1831, പാരിസ്).
Introduction
ഫ്രഞ്ച് വിപ്ലവത്തിനിടയിൽ രണ്ടുവർഷത്തെ തടവിനുശേഷം മഡഗാസ്കറിലേക്കുംറിയൂണിയൻ (അന്നത്തെ പേര് Bourbon) പോലെയുള്ള മറ്റു ദ്വീപുകളിലേക്കും നാടുകടത്തപ്പെട്ട Thouars അവിടെനിന്നെല്ലാം സസ്യങ്ങളുടെ സ്പെസിമനുകൾ ശേഖരിക്കാൻ തുടങ്ങി. പത്തുവർഷത്തിനുശേഷം ഫ്രാൻസിലേക്ക് മടങ്നിയ അദ്ദേഹത്തിന്റെ പക്കൽ 2000 സസ്യങ്ങൾ ഉണ്ടായിരുന്നു. ഇവയിൽ മിക്കതും Muséum de Paris -ത്തിൽ എത്തി. മറ്റു ചിലവ ക്യൂവിലും എത്തിച്ചേർന്നു. 1820 ഏപ്രിൽ 10-ന് അദ്ദേഹത്തെ വിശിഷ്ടമായ Académie des Sciences -ലേക്ക് തെരഞ്ഞെടുത്തു.
നിറയെ മനോഹരങ്ങളായ ചിത്രങ്ങളാൽ അലംകൃതമായ Histoire des végétaux recueillis dans les îles de France, de Bourbon et de Madagascar (സസ്യസാഹിത്യത്തിൽ Hist. vég. îles France എന്നു ചുരുക്കിപ്പറയും) എന്ന ഗ്രന്ഥത്തിന്റെ രചനയിലാണ് അദ്ദേഹം അറിയപ്പെടുന്നത്.
Mélanges de botanique et de voyages,
Histoire particulière des plantes orchidées recueillies dans les trois îles australes de France, de Bourbon et de Madagascar
എന്നിവയൊക്കെയാണ് അദ്ദേഹത്തിന്റെമറ്റു ഗ്രന്ഥങ്ങൾ. ആ മേഖലയിലെ ഓർക്കിഡുകളെപ്പറ്റിയുള്ള പഠനങ്ങളിൽ ഉന്നതശീർഷനായ അദ്ദേഹം മൗറീഷ്യസിലെ 52 ഓർക്കിഡുകളെയും റിയൂണിയനിലെ 55 ഓർക്കിഡുകളെയും പറ്റി ആദ്യമായി രചനകൾ നിർവ്വഹിച്ചു.
Thouars എന്നാണ് സസ്യശാസ്ത്രസംബന്ധിയായ കാര്യങ്ങളിൽ ഇദ്ദേഹത്തെ പരാമർശിക്കുമ്പോൾ ഉപയോഗിക്കുന്ന ചുരുക്കെഴുത്ത്.[1]
Thouars നാമകരണം ചെയ്തിട്ടുള്ള ഓർക്കിഡ് ജനുസുകൾ
Angraecum crassum, a drawing of this orchid by Thouars in his book Orch. Il. Afr.