ജാപ്പനീസ് നാടോടിക്കഥകളിലെ ദുഷ്‌ടവിചാരമുള്ള അഗ്നികൊണ്ടുള്ള ആത്മാവാണ് അകുമ (悪). മനുഷ്യരെ പീഡിപ്പിക്കുന്ന നിർവചിക്കപ്പെടാത്ത ജീവികളുടെ ഒരു വിഭാഗം എന്നും ഇതിനെ വിവരിക്കുന്നു.[1]
അകുമയുടെ ഇതര പേരുകൾ മാ (ま) എന്നാണ്. ഇത് ഇംഗ്ലീഷിൽ പിശാച് അല്ലെങ്കിൽ ദുഷ്ടൻ എന്ന് വിവർത്തനം ചെയ്യപ്പെടുന്നു. അകുമ ജാപ്പനീസ് ക്രിസ്തുമതത്തിൽ സാത്താനും ജാപ്പനീസ് ബുദ്ധമതത്തിൽ മാരയും ആണ്.
പുരാണം
ബുദ്ധമത ഗ്രന്ഥങ്ങളിലാണ് അകുമ ആദ്യമായി പ്രത്യക്ഷപ്പെട്ടത് എന്നിരുന്നാലും എ.ഡി 794 മുതൽ 1186 വരെയുള്ള ഹിയാൻ കാലഘട്ടത്തിൽ ഇത് കൂടുതൽ പ്രചാരത്തിലായി.[2]പിന്നീട്, നിലവിലുള്ള അഭിപ്രായഗതി ക്രിസ്ത്യൻ സാത്താനുമായി ഈ പേരിനെ ബന്ധപ്പെടുത്തി. ഏകദൈവ വിശ്വാസം ദൈവത്തിന് പ്രതിയോഗിയില്ലെന്ന് പറയപ്പെടുന്നു. അതിനാൽ അകുമ സാത്താന് തുല്യനായിത്തീർന്നു. [3]
തീയും തലയും കണ്ണും വാളും ചുമക്കുന്ന ഒരു അസ്‌തിത്വമായി സാധാരണയായി അകുമയെ ചിത്രീകരിക്കുന്നു. അകുമ പറക്കാൻ പ്രാപ്തിയുള്ളതാണെന്നും, വരാൻ പോകുന്ന ആപത്തിന്റെ സൂചനയായും ഇതിനെ കാണുന്നവർക്ക് ദൗർഭാഗ്യം വരുത്തുമെന്നും പറയപ്പെടുന്നു.
പരമ്പരാഗതമായി, ജാപ്പനീസുകാർ മാനസികരോഗത്തെ ദുരാത്മാക്കളുടെ സാന്നിധ്യത്തിന്റെ പ്രത്യേകിച്ച് അകുമയുടെ നേരിട്ടുള്ള ഫലമായി വിശേഷിപ്പിക്കുന്നു.[4]
ജനകീയ സംസ്കാരത്തിൽ
കസായ് സെൻസോയുടെ അകുമ (1912) പോലുള്ള ജാപ്പനീസ് നോവലുകളിൽ അകുമയെ ഉൾപ്പെടുത്തിയിട്ടുണ്ട്; അകുടഗാവ റ്യൂനോസുകിന്റെ ദ ഡെവിൾസ് ടുബാക്കോ (1916); കൂടാതെ, തമുറ തൈജിറോയുടെ ദി ഡെമൺ ഓഫ് ദ ഫ്ലെഷ് (1946).[5]
ഡയാന വിൻ ജോൺസിന്റെ ഹൗൾസ് മൂവിംഗ് കാസിലിന്റെ ജാപ്പനീസ് വിവർത്തനം 1997-ൽ ജാപ്പനീസ് ഭാഷയിലേക്ക് മഹോത്സുകായ് ഹൗറു ടു ഹായ് നോ അകുമ (ദി വിസാർഡ് ഹൗൾ ആൻഡ് ദി ഫയർ ഡെമോൺ) എന്ന പേരിൽ വിവർത്തനം ചെയ്യപ്പെട്ടു.[6]
സ്ട്രീറ്റ് ഫൈറ്റർ എന്ന ഫൈറ്റിംഗ് ഗെയിം സീരീസിൽ ഗൗക്കി എന്ന കഥാപാത്രത്തിന്റെ അമേരിക്കൻ പേരാണ് അകുമ.
↑Bane, Theresa (2016). Encyclopedia of Spirits and Ghosts in World Mythology. Jefferson, NC: McFarland & Company, Inc., Publishers. p. 19. ISBN978-1-4766-6355-5.
↑Link, Luther (1995). Devil: A Mask Without a Face. London: Reaktion Books. p. 188. ISBN0-948462-67-1.