അക്കോർഡ് മെട്രോപൊളിറ്റൻ
ദക്ഷിണേന്ത്യൻ സംസ്ഥാനമായ തമിഴ്നാടിൻറെ തലസ്ഥാനമായ ചെന്നൈയി ൽ സ്ഥിതിചെയ്യുന്ന പഞ്ചനക്ഷത്ര ഹോട്ടലാണ് അക്കോർഡ് മെട്രോപൊളിറ്റൻ. ടി നഗറിലെ ജി എൻ ചെട്ടി റോഡിൽ സ്ഥിതിചെയ്യുന്ന ഹോട്ടൽ ട്രേഡർസ് ഹോട്ടലായാണ് ആരംഭിച്ചത്.[2] 1000 മില്യൺ ഇന്ത്യൻ രൂപ ചിലവിലാണ് ഹോട്ടൽ നിർമിച്ചത്.[3] [4] തമിഴ്‌നാടിൻറെ തലസ്ഥാനവും ഇന്ത്യയിലെ നാലാമത്തെ വലിയ മെട്രോ നഗരവുമാണ് ചെന്നൈ. ലോകത്തിലെ തന്നെ 34-ആമത്തെ ഏറ്റവും വലിയ നഗരസമുച്ചയമാണ് ചെന്നൈ. തെക്കേ ഇന്ത്യയുടെ പ്രവേശനകവാടം കൂടിയാണ് ഈ നഗരം. ഇന്ത്യൻ മെട്രോകളിൽ പാരമ്പര്യവും സംസ്കാരവും ഇന്നും നിലനിർത്തുന്ന നഗരം. നഗരവാസികൾ മാതൃഭാഷയോട് (തമിഴ്) ആഭിമുഖ്യം പുലർത്തുന്നു. ചെന്നൈയിലെ മറീന ബീച്ച് ലോകത്തിലെ തന്നെ നീളം കൂടിയ കടൽത്തീരങ്ങളിൽ ഒന്നാണ്. ‘കോളിവുഡ്’ എന്നു അറിയപ്പെടുന്ന തമിഴ് സിനിമയുടെ ആസ്ഥാനവും ചെന്നൈ തന്നെ. ചെന്നൈ നഗരത്തിൻറെ ഭരണം നിർവഹിക്കുന്നതു ഇന്ത്യയിലെ തന്നെ ഏറ്റവും പഴക്കം ചെന്ന കോർപറേഷനായ ചെന്നൈ കോർപറേഷൻ ആണു. ഇതിൻറെ ആസ്ഥാനം ചെന്നെ സെൻട്രൽ റെയിൽവേ സ്റ്റേഷനടുത്തു സ്തിഥി ചെയ്യുന്ന "റൈപൺ ബിൽഡിങി"ലാണു. ഹോട്ടൽപതിമൂന്ന് നിലകളായിട്ടുള്ള ഹോട്ടലിൽ ഒരു പ്രസിഡൻഷ്യൽ സ്യൂട്ട്, മൂന്ന് സ്റ്റുഡിയോ അപാർട്ട്മന്റുകൾ, ആറു ഡീലക്സ് സ്യൂട്ടുകൾ, ഒൻപത് അക്കോർഡ് ക്ലബ് മുറികൾ ഉൾപ്പെടെ 162 മുറികളാണ് ഉള്ളത്. മുറികളുടെ ചുരുങ്ങിയ വിസ്തീർണം 30 ചതുരശ്ര മീറ്ററാണ്. സീസൺസ് കഫെ, റോയൽ ഇന്ത്യാന (നവംബർ 2011-ൽ ആരംഭിച്ച ഇന്ത്യൻ ഭക്ഷണശാല), ഹോട്ടൽ ബാറായ സോഡിയാക്, പതിനഞ്ചാം നിലയിൽ പ്രവർത്തിക്കുന്ന ര്രോഫ് ടോപ് ഭക്ഷണശാലയായ പെർഗോള എന്നിങ്ങനെ നാലു ഭക്ഷണശാലകളാണ് അക്കോർഡ് മെട്രോപൊളിറ്റൻ ഹോട്ടലിൽ ഉള്ളത്.[5][6] ക്രിസ്റ്റൽ, എമറാൾഡ്, സഫയർ എന്നിങ്ങനെ പേരുള്ള മൂന്ന് വിരുന്ന് ഹാളുകളാണ് അക്കോർഡ് മെട്രോപൊളിറ്റൻ ഹോട്ടലിൽ ഉള്ളത്. 1000 അതിഥികളെ ഈ വിരുന്ന് മുറികളിൽ സ്വീകരിക്കാം. മാത്രമല്ല, ഹോട്ടലിൽ 516 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള ഒരു ബാൾറൂമും ഹോട്ടലിൽ ഉണ്ട്, ഇതു രണ്ടെണ്ണമായി മാറ്റാവുന്നതാണ്. കൂടാതെ 450 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള വിരുന്ന് ഹാളും ആക്കി മാറ്റാവുന്നതാണ്. [7] സ്ഥാനംപഞ്ചനക്ഷത്ര ഹോട്ടലായ അക്കോർഡ് മെട്രോപൊളിറ്റൻ സ്ഥിതിചെയ്യുന്നത് ചെന്നൈയിലെ ടി നഗറിലെ ജി എൻ ചെട്ടി റോഡിലാണ്. നഗരത്തിലെ പ്രസിദ്ധ സ്ഥലങ്ങളായ ടി നഗർ (ഏകദേശം 2 കിലോമീറ്റർ), കോടമ്പാക്കം, യു. എസ്. കൊണ്സുലറ്റ് (ഏകദേശം 3 കിലോമീറ്റർ), തൌസണ്ട് ലൈറ്റ്സ് എന്നിവ അക്കോർഡ് മെട്രോപൊളിറ്റൻ ഹോട്ടലിനു സമീപമാണ്. ചെന്നൈയിലെ ആകർഷക പ്രദേശങ്ങളായ സന്തോം ബസിലിക്ക, മറീന ബീച്ച്, ഫോർട്ട് സെന്റ് ജോർജ്ജ് എന്നിവയും അക്കോർഡ് മെട്രോപൊളിറ്റൻ ഹോട്ടലിൽനിന്നും അനായാസം എത്തിച്ചേരാൻ സാധിക്കുന്നതാണ്. ചെന്നൈ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽനിന്നും അക്കോർഡ് മെട്രോപൊളിറ്റൻ ഹോട്ടലിലേക്കുള്ള ദൂരം: ഏകദേശം 14 കിലോമീറ്റർ ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽനിന്നും അക്കോർഡ് മെട്രോപൊളിറ്റൻ ഹോട്ടലിലേക്കുള്ള ദൂരം: ഏകദേശം 10 കിലോമീറ്റർ ഭാരതത്തിൻറെ തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടൽത്തീരത്ത് സ്ഥിതി ചെയ്യുന്ന ചെന്നൈ തമിഴ്നാട് സംസ്ഥാനത്തിൻറെ വടക്കേ അറ്റത്ത് ആന്ധ്രാ പ്രദേശുമായി അതിർത്തി പങ്കിടുന്നു. ചെന്നൈ നഗരത്തിൻറെ വിസ്തീർണ്ണം 174 ചതുരശ്ര കിലോമീറ്റർ ആണ്. ചെന്നൈ ജില്ലയും, കാഞ്ചീപുരം, ചെങ്കൽപ്പെട്ട് ജില്ലകളുടെ ചില പ്രദേശങ്ങളും ചേർന്നതാണ് ചെന്നൈ മഹാനഗര പ്രദേശം. മഹാബലിപുരം, ചെങ്കൽപ്പെട്ട്, അരക്കോണം, കാഞ്ചീപുരം, ശ്രീഹരിക്കോട്ട, ശ്രീപെരുംപുതൂർ എന്നിവ നഗരത്തിനു സമീപമുള്ള പ്രധാന സ്ഥലങ്ങളാണ്. ചെന്നൈയിലെ മറീനാ ബീച്ച് ലോകത്തിലെ രണ്ടാമത്തെ ഏറ്റവും നീളമുള്ള കടൽക്കരയാണ്. 13 കി.മീ നീളമുള്ള ഈ കടൽക്കരയെ മൂന്നായി വേർതിർക്കാം. കൂവം നദി കടലിൽ ചേരുന്നതിന് തെക്കുള്ള പ്രദേശം മറീന ബീച്ച് എന്നറിയപ്പെടുന്നു. അഡയാർ നദി കടലിൽ ചേരുന്നതിന് വടക്കുള്ള പ്രദേശം സാന്തോം ബീച്ച് എന്നും, കൂവത്തിനും അഡയാറിനും ഇടക്കുള്ള പ്രദേശം ബെസൻറ് നഗർ അല്ലെങ്കിൽ എലിയറ്റ്സ് ബീച്ച് എന്നും അറിയപ്പെടുന്നു. അവലംബം
പുറത്തേക്കുള്ള കണ്ണികൾ
|
Portal di Ensiklopedia Dunia