അക്വസ് ഹ്യൂമർ
പ്ലാസ്മയ്ക്ക് സമാനമായ, പക്ഷേ കുറഞ്ഞ പ്രോട്ടീൻ സാന്ദ്രതയുള്ള സുതാര്യമായ ദ്രാവകമാണ് അക്വസ് ഹ്യൂമർ. ലെൻസിനെ താങ്ങിനിർത്തുന്ന സീലിയറി എപിത്തീലിയത്തിൽ നിന്ന് ആണ് ഇത് ഉത്ഭവിക്കുന്നത്. [1] കണ്ണിലെ മുൻഭാഗത്തെയും പിൻഭാഗത്തെയും അക്വസ് അറയിൽ ഉള്ളത് ഈ ദ്രാവകമാണ്. ലെൻസിനും റെറ്റിനയ്ക്കും ഇടയിലുള്ള സ്ഥലത്ത് സ്ഥിതിചെയ്യുന്ന വിട്രിയസ് ഹ്യൂമറുമായി ഇത് തെറ്റിദ്ധരിക്കരുത്, ആ അറ വിട്രിയസ് അറ എന്ന് അറിയപ്പെടുന്നു. [2] ഘടനകോമ്പോസിഷൻ
പ്രവർത്തനം
ഉത്പാദനംസിലിയറി ബോഡി, പ്രത്യേകിച്ചും സിലിയറി ബോഡിയുടെ പിഗ്മെന്റ് ചെയ്യാത്ത എപിത്തീലിയം (പാർസ് പ്ലിക്കാറ്റ), വഴി അക്വസ് ഹ്യൂമർ പിൻഭാഗത്തെ അറയിലേക്ക് സ്രവിക്കുന്നു. 5 ആൽഫ-ഡൈഹൈഡ്രോകോർട്ടിസോൾ എന്ന എൻസൈം അക്വസ് ഉൽപാദിപ്പിക്കുന്നതിൽ പങ്ക് വഹിക്കുന്നു.[4] പുറത്തേക്കുള്ള ഒഴുക്ക്സിലിയറി പ്രോസസുകളാൽ അക്വസ് നിരന്തരം ഉൽപാദിപ്പിക്കപ്പെടുന്നു. അക്വസിന്റെ ഉൽപാദന നിരക്കിന് തുല്യമായ തോതിൽ പുറത്തേക്കൊഴുകുന്നതിലൂടെ കണ്ണിനുള്ളിലെ അക്വസിന്റെ അളവ് മാറ്റമില്ലാതെ തുടരുന്നു. അക്വസ് ഹ്യൂമറിന്റെ ഉൽപാദനത്തിലോ ഒഴുക്കിലോ ഉള്ള ചെറിയ വ്യതിയാനങ്ങൾ പോലും ഇൻട്രാഒക്യുലർ മർദ്ദത്തിൽ വലിയ സ്വാധീനം ചെലുത്തും. അക്വസ് പ്രവാഹം തുടങ്ങുന്നത് ഐറിസിനും ആന്റീരിയർ ലെൻസിനും ഇടയിലുള്ള ഇടുങ്ങിയ ഇടമായ പോസ്റ്റീരിയർ ചേമ്പർ വഴിയാണ്. തുടർന്ന് പ്യൂപ്പിളിലൂടെ ആന്റീരിയർ ചേമ്പറിൽ പ്രവേശിക്കുന്നു. അവിടെ നിന്ന്, അക്വസ് ട്രാബെക്കുലർ മെഷ്വർക്ക് വഴി ഷ്ലെംസ് കനാലിൽ എത്തുന്നു.[5] ഇത് 25-30 കളക്ടർ കനാലുകളിലൂടെ എപ്പിസ്ക്ലറൽ സിരകളിലേക്ക് ഒഴുകുന്നു. കനാലിന്റെ ആന്തരിക മതിൽ അതിലോലമായതുമൂലം കണ്ണിനുള്ളിലെ ദ്രാവകത്തിന്റെ ഉയർന്ന മർദ്ദം ദ്രാവകം ഫിൽട്ടർ ചെയ്യാൻ അനുവദിക്കുന്നു.[5] ദ്വിതീയ റൂട്ട് യുവിയോസ്ലീറൽ ഡ്രെയിനേജ് ആണ്, ഇത് ഇൻട്രാക്യുലർ മർദ്ദത്തിൽ നിന്ന് സ്വതന്ത്രമാണ്. മൊത്തം ഡ്രെയിനേജിന്റെ ഏകദേശം 10% മാത്രമാണ് ഈ രീതിയിലുള്ളത്, ട്രാബെക്കുലർ മെഷ് വർക്ക് വഴിയാണ് മൊത്തം ഡ്രൈനേജിൻറെ 90% ഉം നടക്കുന്നത്. ദ്രാവകം സാധാരണയായി 10-20mm Hg മർദ്ദത്തിലാണ് കണ്ണിനുള്ളിൽ ഉള്ളത്, അതിനാൽ ഒരു സിറിഞ്ച് കുത്തിവച്ചാൽ ദ്രാവകം എളുപ്പത്തിൽ പുറത്തേക്ക് ഒഴുകും. കണ്ണിന് മുറിവേറ്റും മറ്റും ദ്രാവകം ചോർന്നാൽ, കണ്ണിന്റെ മർദ്ദം കുറഞ്ഞ്, കോർണ്ണിയയുടെയും നേത്ര ഗോളത്തിൻറെയും തകർച്ചയ്ക്കു കാരണമാകുന്നു.[5] പരാമർശങ്ങൾ
|
Portal di Ensiklopedia Dunia