അഖില കേരള ചേരമർ ഹിന്ദു മഹാ സഭകേരളത്തിലെ ചേരമർ അഥവാ ചെറുമർ പുലയ സമുദായാംഗങ്ങൾക്ക് വേണ്ടിയുള്ള സംഘടനയാണ് അഖില കേരള ചേരമർ ഹിന്ദു മഹാ സഭ. 1925-ൽ സ്ഥാപിതമായതാണ് AKCHMS എന്ന ചുരുക്കപ്പേരിൽ അറിയപ്പെടും ഈ സംഘടന. ചേരമരുടെ ആദ്യകാല സംഘടനയാണ്. സൊസൈറ്റി ആക്ട് പ്രകാരം കോട്ടയം ജില്ലാ രജിസ്ട്രാർ ഓഫീസിൽ രജിസ്റ്റർ ചെയ്തു K315/83 എന്ന രജിസ്ട്രേഷൻ നമ്പറിൽ പ്രവർത്തിക്കുന്നു. ഹെഡ് ഓഫീസ് ചങ്ങനാശേരി പെരുന്ന-686101
ഭാരവാഹികൾപ്രസിഡന്റ്: ശ്രീ.എം.കെ. അപ്പുക്കുട്ടൻ
ട്രഷറർ :ശ്രീ കെ.കുട്ടപ്പൻ [1]സംസ്ഥാന വൈസ് പ്രസിഡന്റ് : ശ്രീ. മധു നീണ്ടൂർ
എന്നിവരാണ് പ്രധാന ഭാരവാഹികൾ.[2] സംഘടനയുടെ ആവശ്യങ്ങളും നയങ്ങളുംഅവകാശപ്രഖ്യാപന സമ്മേളനത്തിൽ സംഘടന മുന്നോട്ടുവച്ച ആവശ്യങ്ങളാണിവ.[2]
ജസ്റ്റിസ് രംഗനാഥ് മിശ്ര കമ്മീഷന്റെ നിർദ്ദേശങ്ങൾ തള്ളിക്കളയുക എന്ന നയം സഭ സ്വീകരിച്ചിട്ടുണ്ട്.[3] മുല്ലപ്പെരിയാർ പ്രശ്നത്തിൽ അഖില കേരള ചേരമർ ഹിന്ദു മഹാ സഭയും മറ്റു കക്ഷികളോടൊപ്പം സമരപരിപാടികളിൽ പങ്കെടുത്തിട്ടുണ്ട്.[4] ഇതുംകൂടി കാണുകഅവലംബം
|
Portal di Ensiklopedia Dunia