അഖില ഭാരത ഹിന്ദു മഹാസഭഇന്ത്യയിലെ ഒരു തീവ്ര ഹിന്ദുത്വ ദേശീയ പാർട്ടിയാണ് ഹിന്ദു മഹാസഭ എന്നറിയപ്പെടുന്ന അഖില ഭാരതീയ ഹിന്ദു മഹാസഭ[1][2][3]. (ഹിന്ദി: अखिल भारत हिन्दू महासभा). യാഥാസ്ഥിതിക ഹിന്ദുതാല്പര്യങ്ങളെ പിന്തുണക്കാനായി കോൺഗ്രസ്സിനുള്ളിലെ സമ്മർദ്ധ ശക്തിയായി പ്രവർത്തിച്ച ഒരു വിഭാഗമാണ് മദൻ മോഹൻ മാളവ്യയുടെ നേതൃത്വത്തിൽ പിന്നീട് ഹിന്ദുമഹാസഭയായി മാറിയത്[1]. 1930-കളിൽ വിനായക് ദാമോദർ സവർക്കറുടെ നേതൃത്വത്തിൽ ഒരു പ്രത്യേക രാഷ്ട്രീയ പാർട്ടിയായി അത് ഉയർന്നുവന്നു. ഹിന്ദുത്വം എന്ന ആശയം വികസിപ്പിച്ചത് അദ്ദേഹമായിരുന്നു. ഹിന്ദു രാഷ്ട്രവാദംവിനായക് ദാമോദർ സവർക്കർ ഉയർത്തിക്കൊണ്ടു വന്ന ഹിന്ദു രാഷ്ട്ര ആശയമായിരുന്നു ഹിന്ദു മഹാസഭ പ്രചരിപ്പിച്ചത്.[4] ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സ്വാതന്ത്ര്യ സമരത്തോട് ആഭിമുഖ്യമുണ്ടായിരുന്നുവെങ്കിലും അവരുടെ അഹിംസയെയും സിവിൽ നിയമലംഘനങ്ങളെയും മതേതരത്വത്തേയും ഹിന്ദുമഹാസഭ വിമർശിച്ചിരുന്നു. വിഘടനവാദം സ്വീകരിച്ചിരുന്ന മുസ്ലീം ലീഗിനോട് ചർച്ച ചെയ്യുന്നതും മുസ്ലീങ്ങളെ ഉൾക്കൊള്ളാനായി ശ്രമിക്കുന്ന നടപടികളെയും ഹിന്ദു മഹാസഭ ശക്തമായി എതിർത്തു. വിനായക് ദാമോദർ സവർക്കർ ആയിരുന്നു ഹിന്ദു മഹാസഭ സ്ഥാപിച്ചത് ചരിത്രംചെറുരാഷ്ട്രീയ കക്ഷിയായിരുന്നുവെങ്കിലും ഇന്ത്യയിലെ പ്രമുഖ രാഷ്ട്രീയ വ്യക്തിത്വങ്ങളായി മാറിയ, ബനാറസ് ഹിന്ദു സർവകലാശാല സ്ഥാപകൻ മദൻ മോഹൻ മാളവ്യയയും ആർ.എസ്.എസ് സ്ഥാപകൻ കെ.ബി. ഹെഡ്ഗേവാറും നെഹ്രുവിന്റെ മന്ത്രിസഭയിൽ ക്യാബിനെറ്റ് മന്ത്രിയായിട്ടുള്ള ശ്യാമ പ്രസാദ് മുഖർജി എന്നിവർ ഹിന്ദുമഹാസഭയിൽ പ്രവർത്തിച്ചിട്ടുണ്ട്. ഇന്ത്യൻ നാഷണൽ കോണ്ഗ്രസിന്റെ അച്ചടക്കമില്ലാത്ത സ്വാതന്ത്ര്യസമര ശ്രമങ്ങളോടുള്ള എതിർപ്പും, വിനായക് ദാമോദർ സാവർക്കറിനെ ബ്രട്ടീഷുകാർ ജയിലിൽ അടച്ചതും ഹിന്ദുമഹാസഭയുടെ സ്വാധീനം വർദ്ധിപ്പിച്ചു. മുസ്ലീം ലീഗ് പ്രത്യേക രാഷ്ട്രത്തിന് വേണ്ടി പ്രചാരണം നടത്തിയത് ഹിന്ദുക്കളെയും മുസ്ലീങ്ങളെയും വിഭജിച്ചപ്പോൾ തീവ്രഹിന്ദുക്കൾ കൂടുതലായി ആശ്രയിച്ചത് ഹിന്ദു മഹാസഭയാണ്.[5] 1947-ലെ ഇന്ത്യാ വിഭജനത്തിനുശേഷം സവർക്കറും ഹിന്ദുമഹാസഭയും കോണ്ഗ്രസിനെയും, പ്രത്യേകിച്ച് ഗാന്ധിജിയെയും അവരുടെ മുസ്ലീം പ്രീണനനയത്തെയും ഹിന്ദുക്കളുടെ താല്പര്യങ്ങൾ അവഗണിച്ചതിനെയും കുറ്റപ്പെടുത്തി.[6] മുസ്ലീങ്ങൾക്ക് പാർട്ടിയിൽ അംഗത്വം കൊടുക്കണം എന്ന ശ്യാമപ്രസാദ് മുഖർജിയുടെ ആവശ്യം സവർക്കർ നിരാകരിച്ചതിനെ തുടർന്ന് മുഖർജി പാർട്ടി വിടുകയും[അവലംബം ആവശ്യമാണ്] 1951-ൽ ഭാരതീയ ജനസംഘം എന്ന രാഷ്ട്രീയ പാർട്ടി രൂപീകരിക്കുകയും ചെയ്തു. നല്ലൊരു വിഭാഗം മഹാസഭ പ്രവർത്തകരും ജനസംഘത്തിൽ ചേരുകയും 1980-ൽ ഇന്നത്തെ പ്രമുഖ ദേശീയ രാഷ്ട്രീയകക്ഷിയായ ഭാരതീയ ജനതാ പാർട്ടിയായി പരിണമിക്കുകയും ചെയ്തു. ഗാന്ധിവധം![]() 1948 ജനുവരി 30-ന് നാഥുറാം ഗോഡ്സേയുടെ വെടിയേറ്റ് ഗാന്ധിജി കൊല്ലപ്പെട്ടു. പിന്നീടുള്ള പോലീസ് അന്വേഷണത്തിൽ നാഥുറാം ഗോഡ്സെയും കൂട്ടാളികളും ഹിന്ദുമഹാ സഭയുടെ അംഗമാണെന്നും സവർക്കറിന്റെ അനുയായികളാണെന്നും തെളിഞ്ഞു. സവർക്കറിനെ, കിസ്തയ്യയുടെ മൊഴിയെ പിന്തുണക്കുന്ന സ്വതന്ത്രമായ തെളിവുകളുടെ അഭാവത്തിൽ കോടതി കുറ്റവിമുക്തനാക്കി. മറ്റുള്ളവർ എല്ലാം ശിക്ഷിക്കപ്പെട്ടത് ഹിന്ദു മഹാസഭക്ക് കനത്ത തിരിച്ചടിയായി. 1949 നവംബർ 15-ന് നാഥുറാം ഗോഡ്സേയും കുറ്റവാളികളെയും തൂക്കിലേറ്റി.എന്നാൽ ഗാന്ധിവധത്തിന് പിന്നിലെ ഗൂഢാലോചനകളെ പറ്റി അന്വേഷിച്ച കപൂർ കമ്മീഷൻ സാവർക്കറുടെ പങ്കാളിത്തം സ്ഥിരീകരിക്കുന്നുണ്ട്.[7]
സ്വാതന്ത്ര്യ ദിനംഹിന്ദു രാഷ്ട്രം എന്ന ആശയം യാഥാർത്ഥ്യം ആകുന്നതുവരെ ഇന്ത്യൻ സ്വാതന്ത്ര്യ ദിനം കരിദിനമായി ആചരിക്കുമെന്നായിരുന്നു അടുത്ത കാലം വരെ അഖില ഭാരത ഹിന്ദുമഹാസഭയുടെ നിലപാട്. [13] 1987 വരെ പോലിസ് കരിദിനമായി ആചരിക്കുന്ന പ്രവർത്തകരെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് കോടതിയുടെ ഉത്തരവ് പ്രകാരം അറസ്റ്റ് ചെയ്യാറില്ല. അഖില് ഭാരത് ഹിന്ദുമഹാസഭ - കേരളംപ്രസിഡന്റ് കിഷൻ സി.ജെ, സെക്രട്ടറി സുധീർ കടവത്ത്, ട്രഷറർ ശ്രീജിത്ത്, കോർഡിനേറ്റർ സുമേഷ്ശോഭാലയം സ്മിജിത്ത് കോക്കാടൻ അജയ് എന്നിവരാണ് സംസ്ഥാന ഭാരവാഹികൾ.സംസ്ഥാന കാര്യാലയം നിൽക്കുന്നത് തൃശൂർ ജില്ലയിലെ വെളപ്പായ ദേ ശത്ത് ഗ്രാമല പെട്രോൾ പമ്പിന് സമീപം െഭരവ ആർക്കഡേ എന്ന കെട്ടിട സമുച്ചയത്തിലാണ് . ഹിന്ദുമഹാസഭാ എല്ലാ ജില്ലകളിലും സജീവമാണ്. പാലക്കാട് ജില്ലയിൽ തൃത്താല നിയോജക മണ്ഡലത്തിൽ നിന്നും ഹിന്ദുമഹാസഭയെ പ്രതിനിധീകരിച്ച് സ്ഥാനാർത്ഥിയായി.[അവലംബം ആവശ്യമാണ്] അവലംബം
|
Portal di Ensiklopedia Dunia