സ്വിസ്‌സർലാന്റുകാരനായ ഒരു സസ്യശാസ്ത്രജ്ഞൻ ആയിരുന്നു അഗസ്റ്റിൻ പിരമിസ് ഡി കാൺഡോൾ (Augustin Pyramus de Candolle) (Augustin Pyrame de Candolle എന്നും എഴുതാറുണ്ട്) (4 ഫെബ്രുവരി 1778 – 9 സെപ്തംബർ 1841). René Louiche Desfontaines എന്ന ശാസ്ത്രകാരനാണ് കണ്ഡോളിനെ ഒരു ഹെർബേറിയത്തിലേക്ക് നിർദ്ദേശിക്കുകവഴി അദ്ദേഹത്തിന് സസ്യശാസ്ത്രലോകം തുറന്നുകൊടുത്തത്. ഏതാനും വർഷത്തിനുള്ളിൽ ഒരു പുതിയ ജനുസ് കണ്ടെത്തിയതോടൊപ്പം അദ്ദേഹം നൂറുകണക്കിനു സസ്യകുടുംബങ്ങളെയും പുതിയൊരു സസ്യശാസ്ത്രനാമകരണ വർഗ്ഗീകരണരീതിയെയും വികസിപ്പിച്ചെടുത്തു. അദ്ദേഹത്തിന്റെ പ്രധാനസംഭാവനകൾ സസ്യശാസ്ത്രത്തിൽ ആയിരുന്നെങ്കിലും ഫൈറ്റോജിയോഗ്രാഫി, അഗ്രോണമി, പാലിയന്റോളജി, മെഡിക്കൽ ബോട്ടണി, ഇകണോമിക് ബോട്ടണി എന്നീ മേഖലകളിലെല്ലാം അദ്ദേഹം സംഭാവനകൾ നൽകുകയുണ്ടായി.
കൺഡോൾ നിർദ്ദേശിച്ച പ്രകൃതിപ്പോര് (Nature's war) എന്ന തത്ത്വം പിന്നീട് പ്രകൃതിനിർദ്ധാരണം എന്ന സിദ്ധാന്തം രൂപീകരിക്കാൻ ഡാർവിനു പ്രേരകമായി. ഒരേ പൂർവ്വികർ ഇല്ലാത്ത സസ്യങ്ങളിലും ഒരേതരം സ്വഭാവഗുണങ്ങൾ ഉരുത്തിരിഞ്ഞെക്കുമെന്നും കൺഡോൾ മനസ്സിലാക്കി, പിന്നീട് ഇത് അനലോഗി എന്ന പേരിൽ അറിയപ്പെട്ടു. സസ്യങ്ങളുമായുള്ള പഠനത്തിൽ അവയുടെ ഇലകളുടെ ചലനം 24 മണിക്കൂർ ഉള്ളൊരു ആവർത്തനസ്വഭാവം കാണിക്കുന്നുണ്ടേന്നു മനസ്സിലാക്കി. സസ്യങ്ങൾക്ക് ഒരു ബയോളജിക്കൽ റിഥം ഉണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടെങ്കിലും പിന്നീട് ഒരുനൂറ്റാണ്ടിലേറെ നീണ്ട പരീക്ഷണങ്ങൾക്കൊടുവിൽ മാത്രമേ ശാസ്ത്രകാരന്മാർ ഈ സിദ്ധാന്തം അംഗീകരിച്ചുള്ളൂ.
Flore du Mexique (1819) transcribed in Hervé M. Burdet, "Le récit par Augustin Pyramus de Candolle de l'élaboration de la Flore du Mexique, dite aussi Flore des dames de Genève," Anales del Jardín Botánico de Madrid, 54 (1996) 575-88.
Moore, Robert; Eichler, Victor (July 1972). "Loss of a circadian adrenal corticosterone rhythm following suprachiasmatic lesions in the rat". Brain Research. 42 (1): 201–206. doi:10.1016/0006-8993(72)90054-6. PMID5047187. {{cite journal}}: Invalid |ref=harv (help)
Moore-Ede, MC. (1986). "Physiology of the circadian timing system: predictive versus reactive homeostasis". American Journal of Physiology. Regulatory, Integrative and Comparative Physiology. 250 (5): R737 –R752. doi:10.1152/ajpregu.1986.250.5.r737. PMID3706563. {{cite journal}}: Invalid |ref=harv (help)
Johnson, Maynard S (1926). "Activity and distribution of certain wild mice in relation to biotic communities". Journal of Mammalogy. 7 (2): 245–277. doi:10.2307/1373575. JSTOR1373575. {{cite journal}}: Invalid |ref=harv (help)
Sachs, Julius; Balfour, Isaac Bayley; Garsney, Henry Edward Fowler (1890). History of Botany (1530–1860). Oxford: Clarendon Press. Retrieved 6 May 2011. {{cite book}}: Invalid |ref=harv (help)
Waggoner, Ben (7 July 2000). "Carl Linnaeus (1707–1778)". University of California Museum of Paleontology. University of California. Archived from the original on 30 April 2011. Retrieved 6 May 2011. Linnaeus freely admitted that this produced an "artificial classification", not a natural one, which would take into account all the similarities and differences between organisms.{{cite web}}: Invalid |ref=harv (help)