അഗുങ്ങ് പർവ്വതം
ഇന്തോനേഷ്യയിലെ ബാലിയിലുള്ള ഒരു പർവ്വതമാണ് അഗുങ്ങ് പർവ്വതം അഥവാ ഗുനുങ്ങ് അഗുങ്ങ്. ദ്വീപിന്റെ ഏറ്റവും ഉയർന്ന സ്ഥലമാണ് ഈ സ്ട്രാറ്റോ വോൾക്കാനോ. ഇത് കാലാവസ്ഥയെവരെ നിയന്ത്രിച്ചുകൊണ്ട് ചുറ്റുപാടുനിന്നും ഉയർന്നുനിൽക്കുന്നു. പടിഞ്ഞാറുനിന്നും വരുന്ന മേഘങ്ങളിലെ ജലം ഈ പർവ്വതം ഊറ്റിയെടുക്കുന്നു. അതുകൊണ്ട് പടിഞ്ഞാറ് ഭാഗം എപ്പോഴും ഈർപ്പമുള്ളതും പച്ചപ്പുള്ളതും എന്നാൽ കിഴക്ക് ഭാഗം വരണ്ടതും ആയി നിലനിൽക്കുന്നു ബാലിനീസ് വിശ്വാസപ്രകാരം അഗുങ്ങ് പർവ്വതം പ്രപഞ്ചത്തിന്റെ അച്ചുതണ്ടായ മെരു പർവ്വതത്തിന്റെ പകർപ്പാണ്. ആദ്യകാല ഹിന്ദുക്കൾ ബാലിയിലേക്ക് കൊണ്ടുവന്ന മെരു പർവ്വതത്തിന്റെ ഒരു കഷണമാണ് അഗുങ്ങ് പർവ്വതം എന്ന വിശ്വാസവും നിലവിലുണ്ട്. അഗുങ്ങ് പർവ്വതത്തിന്റെ ഉയർന്ന ചെരിവിലാണ് ബാലിയിലെ ഏറ്റവും പ്രധാന ക്ഷേത്രമായ പുര ബെസാകി സ്ഥിതിചെയ്യുന്നത്. 1963-1964 ലാണ് അഗുങ്ങ് പർവ്വതം അവസാനമായി പൊട്ടിത്തെറിച്ചത്. ഈ അഗ്നിപർവ്വതം ഇപ്പോഴും പ്രവർത്തനക്ഷമമാണ്. ഇതിന്റെ അഗ്രത്തിലെ വലിയ ക്രേറ്ററിൽനിന്നും ഇടയ്ക്കിടെ പുകയും ചാരവും പുറത്തുവരുന്നുണ്ട്. അഗ്രത്തിലെ ക്രേറ്റർ ഒഴിവാക്കിയാൽ ദൂരെനിന്ന് നോക്കുമ്പോൾ പർവ്വതത്തിന് കൃത്യമായ കോണിക്കൽ ആകൃതിയാണ് ഉള്ളത്. ഈ പർവ്വതത്തിന്റെ അഗ്രത്തിൽ നിന്നും നോക്കിയാൽ ലോംബോക് ദ്വീപിലെ റിൻജനി പർവ്വതത്തിന്റെ അഗ്രം കാണാൻ സാധിക്കും. രണ്ടു പർവ്വതങ്ങളും ഭൂരിഭാഗം സമയവും മേഘങ്ങളാൽ മൂടപ്പെട്ടിരിക്കും. 1963-64 ലെ പൊട്ടിത്തറി1963 ഫെബ്രുവരി 18 ന് പ്രദേശവാസികൾ അഗുങ്ങ് പർവ്വതതത്തിൽനിന്നും ശക്തിയേറിയ പൊട്ടിത്തെറി കേട്ടു. കൂടാതെ പർവ്വതാഗ്രത്തിൽനിന്നും പുകപടലം ഉയരുന്നതും കണ്ടു. ഫെബ്രുവരി 24 ന് ലാവ പർവ്വതത്തിന്റെ വടക്കേ ചെരിവിലൂടെ പുറത്തേക്കൊഴുകാൻ തുടങ്ങി. ലാവ അടുത്ത് 20 ദിവസം കൊണ്ട് 7 കിലോമീറ്റർ സഞ്ചരിച്ചു. മാർച്ച് 17 ന് അഗ്നിപർവ്വതസ്ഫോടനം നടന്നു (വിഇഐ 5). ഇതിന്റെ തരികൾ 8 മുതൽ 10 കിലോമീറ്റർ വരെ ആകാശത്ത് ഉയർന്നു. അത് വളരെ വലിയ ഒരു പൈറോക്ലാസ്റ്റിക് ഫ്ലോ ആയി മാറി. ഇത് ചുറ്റുമുള്ള അനേകം ഗ്രാമങ്ങളെ ബാധിച്ചു. 1500 ആളുകൾ മരണപ്പെട്ടു. പൊട്ടിത്തറിക്കുശേഷമുള്ള കോൾഡ് ലഹർ മൂലമുണ്ടായ ശക്തമായ മഴ വീണ്ടും 200 പേരെക്കൂടി കൊന്നൊടുക്കി. മെയ് 16 ന് ഉണ്ടായ രണ്ടാം പൊട്ടിത്തെറി മൂലമുണ്ടായ പൈറോക്ലാസ്റ്റിക് ഫ്ലോ 200 പേരെയും മരണത്തിനിരയാക്കി. ലാവാ പ്രവാഹം ബെസാകി അമ്പലത്തിന്റെ വളരെ അടുത്തുകൂടിയാണ് കടന്നുപോയത്. ക്ഷേത്രം രക്ഷപ്പെട്ടത് വളരെ അത്ഭുതമായി അവശേഷിക്കുകയും ദൈവത്തിൽനിന്നുള്ള സന്ദേശമായി ബാലിനീസ് ജനത അതിനെ കാണുകയും ചെയ്തു. ദൈവം അതിന്റെ ശക്തികാണിക്കാനായാണ് ലാവാ പ്രവാഹം സൃഷ്ടിച്ചതെന്നും ബാലിനീസ് വിശ്വാസത്തിന്റെ നെടുംതൂണായ സ്മാരകം നശിപ്പിക്കാനല്ല എന്നും ജനങ്ങൾ വിശ്വസിച്ചു. ഏറ്റവും കൂടുതൽ ലാവ ആന്ഡ്രെസൈറ്റ് വിഭാഗത്തിലുള്ളതായിരുന്നു. ചില ലാവാ സാമ്പിളുകൾ ബസാൾട്ടിക് ആന്ഡ്രെസൈറ്റ് ആണെന്നും പറയാം. പുനർനിർമ്മിതി![]() പർവ്വതത്തിന്റെ മുകളിലേക്ക് രണ്ട് പ്രധാനവഴികളാണ് ഉള്ളത്. പുര ബെസാകിയിൽ നിന്നും ആരംഭിക്കുന്ന വഴി പശ്ചിമ കൊടുമുടിയിലേക്ക് നീളുന്നു. 1100 മീറ്റർ (3610 അടി) ഉയരത്തിൽനിന്നാണ് ഈ പാത ആരംഭിക്കുന്നത്. രണ്ടാമത്തെവഴി തെക്കേ കൊടുമുടിയിലേക്കുള്ളതാണ്. മുകളിലേക്ക് മാത്രം എത്താൻ 5 മണിക്കൂർ യാത്ര വേണം. സെലാറ്റിലെ പുര പസർ അഗുങ്ങിൽനിന്നാണ് ഈ വഴി ആരംഭിക്കുന്നത്. വരണ്ട സമയത്ത് തെക്കേ വിഭാഗവും പടിഞ്ഞാറേ വിഭാഗവും തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു പാത ഉണ്ടായിവരും.
രാത്രി 2.30 നാണ് പുര പസർ അഗുങ്ങിൽനിന്നുള്ള മലകയറ്റം ആരംഭിക്കുന്നത്. ഇതും കാണുക
Notes
|
Portal di Ensiklopedia Dunia