അഗ്നിക്ഷേത്രം
ഇറാൻറെ (പേർഷ്യ) പുരാതന മതമായ സൊറോസ്ട്രിയൻ മതവിശ്വാസികളുടെ ആരാധനാലയങ്ങളാണ് അഗ്നിക്ഷേത്രങ്ങൾ.[1][2][3] ഇവ അഗ്യാരി (ഗുജറാത്തി) അല്ലെങ്കിൽ ദാർ-ഇ മെഹ്ർ (പേർഷ്യൻ) എന്നും വിളിക്കപ്പെടുന്നു. അഗ്നിയും ശുദ്ധജലവും സൊരാസ്റ്റ്രിയൻ മതവിശ്വാസപ്രകാരം വിശുദ്ധിയുടെ പ്രതീകങ്ങളാണ്. അഗ്നിക്ഷേത്രത്തിന്റെ ശ്രീകോവിലിൽ പ്രതിഷ്ഠിച്ചിരിക്കുന്ന പവിത്രമായ അഗ്നിയുടെ സാന്നിധ്യത്തിലാണ് മതപരമായ അനുഷ്ടാനങ്ങൾ നടത്തപ്പെടുന്നത്. പുരോഹിതർ ഇത് ഒരിക്കലും അണയാതെ നിലനിർത്തുന്നു. 2021 ലെ കണക്കുകൾപ്രകാരം, ലോകത്ത് ആകെ 167 അഗ്നിശമന ക്ഷേത്രങ്ങളുള്ളതിൽ 45 എണ്ണം മുംബൈയിലും 105 എണ്ണം ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിലും 17 മറ്റ് രാജ്യങ്ങളിലുമാണ്.[4][5] ഇതിൽ 9 എണ്ണം (ഇറാനിലെ 1 ഉം ഇന്ത്യയിൽ 8 ഉം) മാത്രം അറ്റാഷ് ബെഹ്റം എന്നറിയപ്പെടുന്ന പ്രധാന ക്ഷേത്രങ്ങളും ബാക്കിയുള്ളവ അഗ്യാരികൾ എന്നറിയപ്പെടുന്ന ചെറിയ ക്ഷേത്രങ്ങളുമാണ്. അവലംബം
|
Portal di Ensiklopedia Dunia