അഗർത്തല ഗവണ്മെന്റ് മെഡിക്കൽ കോളേജ്
ത്രിപുരയുടെ തലസ്ഥാന നഗരമായ അഗർത്തലയുടെ മടിത്തട്ടിൽ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ മെഡിക്കൽ കോളേജാണ് അഗർത്തല ഗവൺമെന്റ് മെഡിക്കൽ കോളേജ് (AGMC). അഗർത്തലയിലെ മാണിക്യ രാജവംശത്തിന്റെ ഭവനമായ മലഞ്ച നിവാസിനടുത്തുള്ള കുഞ്ഞബാനിലാണ് ഇത് ഉള്ളത്. കോളേജിന്റെ ആശുപത്രിയായ ഗോവിന്ദ് ബല്ലഭ് പന്ത് ഹോസ്പിറ്റലുമായി (ജിബി പന്ത് ഹോസ്പിറ്റൽ) കോളേജ് അറ്റാച്ച് ചെയ്തിട്ടുണ്ട്. ഇത് പൂർണമായും ത്രിപുര സർക്കാരാണ് നടത്തുന്നത്. ![]() ചരിത്രം2005-ൽ സ്ഥാപിതമായ ഈ കോളേജിന് ഇന്ത്യൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗ് ആണ് തറക്കല്ലിട്ടത്. ത്രിപുരയിലെ ബഹുമാനപ്പെട്ട ആരോഗ്യമന്ത്രി ശ്രീ തപൻ ചക്രവർത്തിയുടെയും മറ്റ് വിശിഷ്ട വ്യക്തികളുടെയും സാന്നിധ്യത്തിൽ 2005 ഓഗസ്റ്റ് 1-ന് ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ മണിക് സർക്കാർ അഗർത്തല ഗവൺമെന്റ് മെഡിക്കൽ കോളേജ് ഉദ്ഘാടനം ചെയ്തു.[1] മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ (എംസിഐ) അംഗീകരിച്ച ഈ കോളേജ് ത്രിപുര സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുണ്ട്. കാമ്പസ്42 ഏക്കർ സ്ഥലത്താണ് മെഡിക്കൽ കോളേജ് ക്യാമ്പസ് സ്ഥിതി ചെയ്യുന്നത്. അതിൽ ഇവ ഉൾപ്പെടുന്നു:
വകുപ്പുകൾ
അക്കാദമിക്സീറ്റ് വിതരണംഎംബിബിഎസ് കോഴ്സിലേക്കുള്ള വിദ്യാർത്ഥികളുടെ വാർഷിക പ്രവേശനം 125 ആണ്. [3] എജിഎംസിയിലെ പിജി സീറ്റുകൾ: ആകെ പോസ്റ്റ് ഗ്രാജ്വേറ്റ് അഡ്മിഷൻ - 2020 മുതൽ 79 എണ്ണം. 10 വിഷയങ്ങളിൽ ബിരുദാനന്തര ബിരുദ കോഴ്സുകൾ ലഭ്യമാണ്. (1) റേഡിയോ ഡയഗ്നോസിസ് (2) പീഡിയാട്രിക്സ് (3) ഒബ്സ്റ്റ്. & ഗൈനക്കോളജി (4) അനസ്തേഷ്യോളജി (5) കമ്മ്യൂണിറ്റി മെഡിസിൻ (6) സർജറി (7) ഫോറൻസിക് മെഡിസിൻ & ടോക്സിക്കോളജി (8) മൈക്രോബയോളജി (9) ഇഎൻടി (10) സൈക്യാട്രി.[1] അവലംബം
പുറം കണ്ണികൾ
|
Portal di Ensiklopedia Dunia