അങ്ങാടിക്കുരുവി
![]() ലോകത്തിൽ ഏറ്റവും അധികം പ്രദേശങ്ങളിൽ കാണുന്ന പക്ഷിയാണ് അങ്ങാടിക്കുരുവി.[3] [4][5][6][7]. യൂറോപ്പിന്റെയും ഏഷ്യയുടെയും മിക്ക ഭാഗങ്ങളിലും ഇവയെ കാണാം. മനുഷ്യരെ പിൻതുടർന്ന് അമേരിക്ക, സബ്-സഹാറൻ ആഫ്രിക്ക, ഓസ്ട്രേലിയ മുതലായ ലോകത്തിന്റെ മറ്റു ഭാഗങ്ങളിലും ഇവ എത്തിച്ചേർന്നു. ഇറക്കിളി, അരിക്കിളി, അന്നക്കിളി, വീട്ടുകുരുവി എന്നീ പേരുകളിലും അറിയപ്പെടുന്നു. മറ്റ് പക്ഷികളെ അവയുടെ കൂടുകളിൽ നിന്ന് അങ്ങാടിക്കുരുവികൾ പുറത്താക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. അങ്ങാടിക്കുരുവികൾ മനുഷ്യവാസ കേന്ദ്രങ്ങളുമായി ശക്തമായി ബന്ധപ്പെട്ടിരിക്കുന്നു. കൂടാതെ നഗര-ഗ്രാമീണ സാഹചര്യങ്ങളിൽ ഇവയ്ക്ക് ജീവിക്കാനും കഴിയും. വ്യാപകമായി വൈവിധ്യമാർന്ന ആവാസ വ്യവസ്ഥകളിലും കാലാവസ്ഥയിലും കാണപ്പെടുന്നുണ്ടെങ്കിലും വനപ്രദേശങ്ങൾ, പുൽമേടുകൾ, മരുഭൂമികൾ എന്നിവിടങ്ങളിൽ നിന്ന് ഒഴിവാകുന്നു. ധാന്യങ്ങളുടെയും കളകളുടെയും വിത്തുകളാണ് ഇത് കൂടുതലായും ഭക്ഷിക്കുന്നത്. സാധാരണയായി പ്രാണികളെയും മറ്റ് പല ഭക്ഷണങ്ങളും ഇവ ഭക്ഷിക്കുന്നു. കേരളത്തിലെ പഠനങ്ങൾ സൂചിപ്പിക്കുന്നത് മൊബൈൽ ടവർ വികിരണം മുട്ടകൾക്ക് കേടുപാടുകൾ വരുത്തുകയും നാവിഗേഷനെ ബാധിക്കുകയും ചെയ്യുന്നതിലൂടെ അങ്ങാടിക്കുരുവികളുടെ എണ്ണം കുറയുന്നതിന് കാരണമാകുമെന്നാണ്. 2009 ലെ KERA പഠനവും 2011 ലെ MoEF റിപ്പോർട്ടും EMR (electromagnetic radiation) ന്റെ സാധ്യതയുള്ള ആഘാതം എടുത്തുകാണിക്കുന്നു, എന്നാൽ 2022 ലെ കണ്ണൂർ പഠനത്തിൽ നേരിട്ടുള്ള ബന്ധമൊന്നും കണ്ടെത്തിയില്ല. നഗരവൽക്കരണം, കൂടുകെട്ടൽ സ്ഥലനഷ്ടം, ഭക്ഷ്യക്ഷാമം എന്നിവയും പ്രധാന ഘടകങ്ങളാണ്. EMR ന്റെ പങ്ക് സ്ഥിരീകരിക്കാൻ കൂടുതൽ ഗവേഷണം ആവശ്യമാണ്. തരങ്ങൾവലിപ്പം, കവിളുകളുടെ നിറം മുതലായ ഗുണങ്ങളെ അടിസ്ഥാനമാക്കി അങ്ങാടിക്കുരുവികളെ തരംതിരിച്ചിരിക്കുന്നു. ഭക്ഷണംആൾപ്പാർപ്പുള്ള സ്ഥലങ്ങളിൽ കൂട്ടമായി കണ്ടുവരുന്ന ഈ പക്ഷിയുടെ പ്രധാന ഭക്ഷണം വിത്തുകളും ധാന്യങ്ങളുമാണ് . ഇവയ്ക്കു പുറമെ പൂക്കളെയും പൂമ്പാറ്റകളെയും തളിരിലകളും ഭക്ഷണമാക്കാറുണ്ട്. എന്നാൽ ഷഡ്പദങ്ങളുടെ ലാർവകളാണ് കുരുവിക്കുഞ്ഞുങ്ങളുടെ ഭക്ഷണം. മറ്റ് പ്രത്യേകതകൾഅങ്ങാടിക്കുരുവിയുടെ വലിപ്പം ശരാശരി 14 മുതൽ 16 സെ.മി ആണ്. ആൺപക്ഷിക്ക് കഴുത്തിന്റെ കീഴ്ഭാഗത്ത് വെള്ളയും മാറിൽ കറുപ്പും നിറമാണുള്ളത്. പിടയ്ക്ക് നരച്ച തവിട്ടുനിറവുമാണ്. സദാ ശബ്ദം പുറപ്പെടുവിച്ചുകൊണ്ട് പറ്റമായി പറന്നു നടക്കും.സാധാരണയായി 150 മീ. അധികം ഉയരത്തിൽ പറക്കാറില്ല. പ്രജനനംകെട്ടിറ്റങ്ങളിലെ പൊത്തുകളിലൊ ചിലപ്പോൾ മരങ്ങളിലൊ കൂട് വെയ്ക്കുന്നു.ഉണങ്ങിയ പുല്ലുകൊണ്ടാണ് കൂട് ഉണ്ടാക്കുന്നത്. അതിൽ മുടി, നൂൽ, നാരുകൾ കൊണ്ട് ഉൾഭാഗം മൃദുവാക്കിയിരിക്കും.വർഷംതോറും ആറും ഏഴും തവണ ഇണപ്പക്ഷികളൊരുമിച്ച് കൂടുകെട്ടി മുട്ടയിടും. ഒരു തവണ മൂന്നോ നാലോ മുട്ടകളിടുന്നു. 11-15 ദിവസമാണ് ഇവയുടെ അടയിരിപ്പുകാലം. തീറ്റധാന്യങ്ങളും പുഴു പോലെ നട്ടെല്ലില്ലാത്തവയും ഭക്ഷണമാക്കാറുണ്ട്. തലസ്ഥാനപക്ഷിഇന്ത്യയുടെ തലസ്ഥാനമായ ന്യൂ ഡൽഹിയുടെ സംസ്ഥാനപക്ഷിയായി 2012 സെപ്തംബർ 26-ന് മുഖ്യമന്ത്രി ഷീലാ ദീക്ഷിത് പ്രഖ്യാപിച്ചു. റൈസ് ഫോർ ദ സ്പാരോസ് (Rice for the sparrows) എന്ന പേരിൽ ഡൽഹി ഗവണ്മെന്റ് നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതിയുടെ ഭാഗമായാണ് അങ്ങാടിക്കുരുവിയെ സംസ്ഥാനപക്ഷിയായി അവരോധിച്ചുകൊണ്ടുള്ള ഈ പ്രഖ്യാപനം[8]. അന്തർദേശീയദിനംമാർച്ച് 20 ആണ് വേൾഡ് സ്പാരോ ഡേ ആചരിക്കുന്നത്. അങ്ങാടിക്കുരുവികളുടെ സംരക്ഷണമാണ് ദിനാചരണത്തിന്റെ മുഖ്യ ലക്ഷ്യം. നേച്ചർ ഫോർ എവർ സൊസൈറ്റി ഓഫ് ഇന്ത്യ എന്ന സന്നദ്ധ സംഘടന, ഫ്രാൻസിലെ ഇക്കോ-സിഡ് ആക്ഷൻ ഫൗണ്ടേഷനുമായി ചേർന്നാണ് ഈ ദിനാചരണത്തിന് ആഹ്വാനം നൽകുന്നത്[8]. കൃഷി നാശിനികൾഅങ്ങാടിക്കുരുവികളെ ദോഷകാരികളായി കണക്കാക്കി കൊന്നൊടുക്കുന്ന രാജ്യങ്ങളുണ്ട്. ഓസ്ട്രേലിയയാണ് ഇതിനുദാഹരണം. ഇവിടെ അങ്ങാടിക്കുരുവികളെ പ്രധാന അഗ്രിക്കൾച്ചറൽ പെസ്റ്റു(agricultural Pest)കളിലൊന്നായാണ് കണക്കാക്കുന്നത്[8]. ചിത്രശാല
പുറത്തേക്കുള്ള കണ്ണികൾWikimedia Commons has media related to Passer domesticus. വിക്കിസ്പീഷിസിൽ Passer domesticus എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
|
Portal di Ensiklopedia Dunia