അജയ് മണിക്‌റാവു ഖാൻവിൽകർ
ഇന്ത്യൻ സുപ്രീംകോടതിയിലെ ഒരു ജഡ്ജിയാണ് അജയ് മണിക്‌റാവു ഖാൻവിൽകർ എന്ന എഎം ഖാൻവിൽകർ. നേരത്തെ മധ്യപ്രദേശ് ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസായിരുന്നു. ഔദ്യോഗികജീവിതം1982 ഫെബ്രുവരി 10 അഭിഭാഷകനായി എന്റോൾ ചെയ്തു. കീഴ്‌ക്കോടതികളിൽ സിവിൽ, ക്രിമിനൽ , ഭരണഘടനാപരമായ വിഷയങ്ങളിൽ പ്രാക്ടീസ് ചെയ്തു. ബോംബെയിലെ ഹൈക്കോടതി, ട്രൈബ്യൂണലുകൾ എന്നിവയിൽ അപ്പീൽ, ഒറിജിനൽ ഭാഗത്തും ഹാജരായി. 1984 ജൂലൈ മുതൽ ഇന്ത്യൻ സുപ്രീംകോടതിയിൽ പ്രാക്ടീസ് ചെയ്യൻ ആരംഭിച്ചു. 2000 മാർച്ച് 29ന് ബോംബെ ഹൈക്കോടതിയിൽ അഡീഷണൽ ജഡ്ജായി നിയമിതനായി. 2002 ഏപ്രിൽ എട്ടിന് അവിടെ സ്ഥിരം ജഡ്ജായി അധികാരമേറ്റു. 2013 ഏപ്രിൽ നാലിന് ഹിമാചൽപ്രദേശ് ഹൈക്കോടതിയിൽ ചീഫ് ജസ്റ്റിസായി നിയമിതനായി.[1][2] അതിന് ശേഷം 2013 നവംബർ 24ന് മധ്യപ്രദേശ് ഹൈക്കോടതിയിൽ ചീഫ് ജസ്റ്റിസായി നിയമിതനായി. 2016 മെയ് 13ന് സുപ്രീംകോടതി ജഡ്ജിയായി ഉദ്യോഗകയറ്റം ലഭിച്ചു. അവലംബം
|
Portal di Ensiklopedia Dunia