അജിത്കുമാർ ജെ. വർമ്മ
ബഹുമുഖ പ്രതിഭയായ അജിത്കുമാർ വർമ്മ മുൻ നയതന്ത്രജ്ഞനും, സാങ്കേതിക വിദഗ്ദ്ധനും, ക്രിമിനോളജിസ്റ്റുമുമാണ്[1] ,[2] . നാവിക സേനയിൽ കേഡറ്റായി ഔദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹം, പിന്നീട് ഇന്ത്യൻ വിദേശകാര്യ വകുപ്പിന്റെ ഭാഗമായി ലണ്ടനിലെ ഇന്ത്യൻ ഹൈ കമ്മീഷനിലും[3], ഐക്യരാഷ്ട്രസഭയുടെ അഭയാർത്ഥി വിഭാഗമായ യു.എൻ.എച്ച്.സി.ആറിലും (UNHCR) വിവിധ നയതന്ത്ര ദൗത്യങ്ങളിൽ സേവനം അനുഷ്ഠിച്ചു. ഇന്ത്യൻ കൗൺസിൽ ഫോർ കൾച്ചറൽ റിലേഷൻസിന്റെ (ICCR) ഭാഗമായി ലണ്ടനിലെ നെഹ്‌റു സെന്ററിൽ പ്രോഗ്രാം ഓഫീസറായും പ്രവർത്തിച്ചിട്ടുണ്ട്. കേരള സംസ്ഥാന പോലീസ് കംപ്ലൈന്റ്സ് അതോറിറ്റിയിലെ ഉപദേശകനായും, യംഗ്-എൻജിനീയേഴ്‌സിന്റെ (ചിലവുകുറഞ്ഞ പാർപ്പിട നിർമാണ പദ്ധതികൾ) മുഖ്യ ഉപദേശകനായും അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്.[4]അജിത്കുമാർ വർമ്മ, [5].[6] ഇന്ത്യയുടെ പരമോന്നത രഹസ്യാന്വേഷണ ചാര സംഘടനയായ റിസേർച് ആൻഡ് അനാലിസിസ് വിങ്ങ് (RAW) എന്ന ഏജൻസിയിൽ ദീർഘകാലം സേവനം അനുഷ്ഠിച്ചിട്ടുള്ളതായും പറയപ്പെടുന്നു, രഹസ്യനോഷണവും സാങ്കേതിക വിദ്യയുടെ അപാര സാധ്യതകളും കോർത്തിണക്കി രാഷ്ട്ര സുരക്ഷ സുരക്ഷ ഉറപ്പുവരുത്തുന്നതിലും അദ്ദേഹം സുപ്രധാന പങ്കു വഹിച്ചിട്ടുണ്ട് എന്ന് കരുതപ്പെടുന്നു. വർമ്മ ഒരു മനുഷ്യാവകാശ പ്രവർത്തകനും തത്ത്വചിന്തകനും എഴുത്തുകാരനും കൂടിയാണ്.[7] [8] [9]
ഔദ്യോഗിക വിവരണംഅക്കാദമിക് തലത്തിൽ നിരവധി സാങ്കേതിക യോഗ്യതകൾ നേടിയിട്ടുള്ള അജിത്കുമാർ നിലവിൽ പാർശ്വവത്കരിക്കപ്പെട്ട സമൂഹങ്ങളുടെയും വിദ്യാർത്ഥികളുടെയും ശാക്തീകരണത്തിന് ഒലീവിയ ഫൌണ്ടേഷൻ ഇന്ത്യ എന്ന എൻ.ജി.ഒ യിൽ സി.ഇ.ഒ. ആയി സേവനമനുഷ്ഠിക്കുന്നു. ഇന്ത്യയിലെ ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിന് കീഴിലുള്ള നെക്ടർ (നോർത്ത് ഈസ്റ്റ് സെന്റർ ഫോർ ടെക്‌നോളജി അപ്ലിക്കേഷൻ ആൻഡ് റീച്ച്) യുടെ പിന്തുണയോടെ നടപ്പാക്കുന്ന പദ്ധതികളുടെ മുഖ്യ നേതൃത്വം അദ്ദേഹം വഹിക്കുന്നു. പാർശ്വവൽക്കരിക്കപ്പെട്ട വിദ്യാർത്ഥികളിൽ സാങ്കേതികവിദ്യയുടെ വഴിയിലൂടെ ആത്മവിശ്വാസവും, നൈപുണ്യ വികസനവും കൈവരിച്ചുകൊണ്ടു ഇന്ത്യയുടെ സമഗ്ര വികസനത്തിൽ അവരെ പങ്കാളികളാക്കുക എന്ന ദൗത്യത്തോടെ പ്രവർത്തിക്കുന്നതിലാണ് അദ്ദേഹത്തിന്റെ ശ്രദ്ധ.ചെറുപ്പക്കാരുടെ ഇടയിൽ ശാസ്ത്ര കൗതുകം വളർത്തികൊണ്ട് സാങ്കേതികവിദ്യയെ ഇന്ത്യൻ യുവജനങ്ങളുടെ സ്വപ്നവുമായി ചേർത്തുവെച്ചു സമ്പൂർണ സാങ്കേതിക മികവിലേയ്ക്ക് രാജ്യത്തെ എത്തിക്കുക എന്ന ഉന്നത ആശയമാണ് ഒലീവിയ ഫൗണ്ടേഷന്റെ മുഖ്യ ദൗത്യം. ഇതിനു മുന്നോടിയായി ഇന്ത്യ ഒട്ടാകെ ആദിവാസി മേഖലയിൽ പ്രത്യേകിച്ച് ഗുജറാത്തിൽ ചിലവുകുറഞ്ഞ സുസ്ഥിര പാർപ്പിട നിർമാണ ദൗത്യത്തിലും അദ്ദേഹം സേവനം അനുഷ്ടിച്ചു. [10] ലണ്ടനിലെ യു എൻ അഭയാർത്ഥി സംഘടയുടെ ക്രൈം വാച്ചിൽ അഭയാർത്ഥികൾക്ക് എതിരെ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങൾ അന്യോഷിക്കാൻ നിയോഗിച്ച മുഖ്യ മനുഷ്യാവകാശ ഉദ്യോഗസ്ഥൻ എന്ന നിലയിൽ നൽകിയ സംഭാവനകൾ ശ്രദ്ധേയമാണ്.[11]അഭയാർഥികളെ സംരക്ഷിക്കുന്നതിനും ലോകമെമ്പാടുമുള്ള അഭയാർഥി പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുമായി അന്താരാഷ്ട്ര നടപടികൾക്ക് നേതൃത്വം നൽകാനും ഏകോപിപ്പിക്കാനും ഈ ഏജൻസി നിർബന്ധിതമാണ്. [12]അഭയാർഥികളുടെ അവകാശങ്ങളും ക്ഷേമവും സംരക്ഷിക്കുക എന്നതാണ് ഇതിന്റെ പ്രാഥമിക ലക്ഷ്യം[13]. സ്വമേധയാ നാട്ടിലേക്ക് മടങ്ങാനോ പ്രാദേശികമായി സംയോജിപ്പിക്കാനോ മൂന്നാം മറ്റൊരു രാജ്യത്തു പുനരധിവസിപ്പിക്കാനോ ഉള്ള നിയമപരമായ അവകാശം ഉപയോഗിച്ച് അഭയാർത്ഥികൾക്ക് അഭയം തേടാനും സുരക്ഷിതമായ ജീവിതം കണ്ടെത്താനുമുള്ള അഭയാർഥികളുടെ അവകാശം സംരക്ഷിക്കപെടുന്നുണ്ട് എന്ന് ഉറപ്പുവരുത്തുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ഉത്തരവാദിത്തം. എൻട്രി ക്ലിയറൻസ് ഓഫീസർ, കോൺസുലാർ ഓഫീസർ, [14]ചീഫ് പ്രോട്ടോക്കോൾ ഓഫീസർ, തുടങ്ങി ഭാരതത്തിന്റെ വിവിധ നയതന്ത്ര ഓഫീസുകളിൽ അദ്ദേഹം ജോലിചെയ്തിട്ടുണ്ട്. [15]ഇന്ത്യയുമായുള്ള ബാഹ്യ സാംസ്കാരിക ബന്ധങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും രൂപീകരിക്കുന്നതിനും, [16]ആളുകളുമായി സാംസ്കാരിക കൈമാറ്റം പ്രോത്സാഹിപ്പിക്കുന്നതിന് ഇന്ത്യയും യുകെയും തമ്മിൽ പരസ്പര ധാരണ വളർത്തുന്നതിനും ലണ്ടനിലെ നെഹ്‌റു സെന്റർ പ്രോഗ്രാം ഓഫീസർ എന്ന നിലയിലും അദ്ദേഹത്തിന് വലിയ പങ്കുണ്ട്. കേരളത്തിൽ സംസ്ഥാന പോലീസ് കംപ്ലൈന്റ്സ് അതോറിറ്റിയിൽ അന്യോഷണ ഉപദേശകനായും പ്രത്യേക അന്വേഷണ സംഘത്തിന്റെ തലവനുമായ പ്രവർത്തിച്ചിട്ടുണ്ട്. മരങ്ങാട്ടുപ്പള്ളി സിബി പോലീസ് കസ്റ്റഡിയിൽ വച്ച് മരിച്ച സംഭവം, പാറശ്ശാലയിലെ ശ്രീജീവിന്റെ കസ്റ്റഡി മരണം എന്ന് വേണ്ട നിരവധി കസ്റ്റഡി നിയമ ലംഘനങ്ങൾ അദ്ദേഹം അന്യോഷിച്ചു ജസ്റ്റിസ് നാരായന്കുറപ് കമ്മീഷനു റിപോർട്ടുകൾ സമർപ്പിച്ചിട്ടുണ്ട്[17] . [18], [19] ഓഫീസർ കേഡറ്റ് / മിഡ്‌ഷിപ്പ്മാൻ ആയി നേരത്തെ ഇന്ത്യൻ നാവികസേനയിൽ ചേർന്നു. ആദ്യകാലജീവിതംശ്രീ അജിത്കുമാർ എറണാകുളം ജില്ലയിൽ ചാലംകോഡ് എന്ന മധ്യതിരുവിതാംകൂർ ഗ്രാമത്തിൽ മറ്റത്തിൽ കൃഷ്ണവർമ ജനാർദനന്റെയും കൃഷ്ണപുരം കോവിലകത്തിൽ ലക്ഷ്മികുട്ടിയുടെയും മകനായി ജനനം.[20] കോട്ടയം പഴശ്ശി രാജവംശത്തിലെ ധീര ദേശാഭിമാനി, യോദ്ധാവ് വീര കേരള സിംഹം പഴശ്ശി കേരള വർമ്മ രാജ(പഴശ്ശിരാജ)1805 ഇൽ നാട് നീങ്ങിയതിനു പിന്നാലെ രാജ്യം ഉപേക്ഷിച്ചു പോന്ന അദ്ദേഹത്തിന്റെ അനന്തരാവകാശികളായ വീര വർമയുടെയും രവിവർമ്മയുടെ പിന്തലമുറയിൽ മറ്റത്തിൽ പടിഞ്ഞാറേ കോവിലകത്താണ് അജിത്കുമാർ വർമ്മ ജനിച്ചത്.തിരുവിതാംകൂറിലെ മഹാരാജാവ് നിയോഗിച്ച എലസാംപ്രതി (ഹിസ് ഹൈനസ് മഹാരാജാവിന്റെ പ്രതിനിധി) എന്ന നിലയിൽ മധ്യ തിരുവിതാംകൂർ മേഖലയിലെ അറിയപ്പെടുന്ന ഭരണാധികാരിയായ സർവ്വാധികാരി എലസംപ്രതി നാരായണ വർമ്മ തമ്പുരാൻ ന്റെ ചെറുമകൾ അമ്മുക്കുട്ടി അമ്മയുടെ ചെറുമകനാണ്. തൊണ്ടിക്കുഴ ഗവൺമെന്റ് യുപി സ്കൂളിൽ പഠിച്ച അദ്ദേഹം മുതലക്കോടം സെന്റ് ജോർജ്ജ് ഹയർ സെക്കൻഡറി ഹൈസ്കൂളിൽ ചേർന്നു ഹൈ സ്കൂൾ പഠനം പൂർത്തിയാക്കി[21]. കേരളത്തിലെ കോട്ടയം ജില്ലയിലെ സെന്റ് തോമസ് കോളേജ് പാലായിൽ നിന്ന് അപ്ലൈഡ് കെമിസ്ട്രിയിൽ എഞ്ചിനീയറിംഗ് ബിരുദം നേടി. പിനീട് ഇംഗ്ലണ്ടിലെ ബിർമിങ്ഹാം യൂണിവേഴ്സിറ്റിയിൽ നിന്നും കംപ്യൂട്ടർ സയൻസിലും, സബർമതി യൂണിവേഴ്സിറ്റി അഹമ്മദാബാദിൽ നിന്നും കംപ്യൂട്ടർ സയൻസിൽ എംടെക് ബിരുദവും കരസ്ഥമാക്കി. കോളേജ് പഠനകാലത്ത് എൻസിസി നേവൽ യൂണിറ്റിലെ സജീവ അംഗമായിരുന്നു. ![]() 2001 ൽ ന്യൂഡൽഹിയിൽ നടന്ന റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കാൻ അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു[22][23][24], ലണ്ടനിലെ മിഡിൽസെക്സ് കോളേജിൽ നിന്ന് ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തര ഡിപ്ലോമയും, യുകെയിലെ ഓപ്പൺ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മനുഷ്യാവകാശ വിഷയത്തിൽ മറ്റൊരു ബിരുദാനന്തര ബിരുദം കരസ്ഥമാക്കി അദ്ദേഹം തൊട്ടുപിന്നാലെ ലണ്ടനിലെ പ്രശസ്തമായ യൂണിവേഴ്സിറ്റി ഓഫ് ലണ്ടനില്നിന്നും ക്രിമിനോളജി ആൻഡ് ക്രിമിനൽ ജസ്റ്റിസിൽ ബിരുധാനാന്തര ബിരുദ ഡിപ്ലോമ നേടി ക്രിമിനോളജിസ്റ്റായി യോഗ്യത നേടി. പ്രതിരോധ മന്ത്രാലയം[25]2001 ഇൽ അദ്ദേഹം കേരളത്തിൻറെയും ലക്ഷദ്വീപ് എൻസിസി ഡയറക്ടറേറ്റിന്റെയും ചരിത്രത്തിൽ ആദ്യമായി ബെസ്ററ് കേഡറ്റ് അവാർഡ് കരസ്ഥമാക്കി. ![]() ഭാരതത്തിന്റെ അന്നത്തെ പ്രധാനമന്ത്രി ശ്രീ അടൽ ബിഹാരി വാജ്‌പേയ്2001 ജനുവരി 26 ന് ന്യൂഡൽഹിയിൽ നടന്ന ഒരു പ്രൗഢഗംഭീരമായ ചടങ്ങിൽ അദ്ദേഹത്തിന് പ്രദാനമന്ത്രിയുടെ റാലിയിൽ പങ്കെടുക്കുന്നതിനും പ്രധാനമന്ത്രിയുടെ മെഡൽ കരസ്ഥമാക്കുന്നതിനും സാധിച്ചു. അദ്ദേഹത്തിന് തമിഴ്‌നാട്ടിലെ നംഗുനേരിയിലെ ഐഎൻഎസ് കട്ടബോമ്മനിൽ ഇന്ത്യയുടെ ദേശീയ സാഹസിക ഫൗണ്ടേഷനിൽ നിന്ന് മൈക്രോലൈറ്റ് പൈലറ്റ് പരിശീലനവും, [26] കൊച്ചിയിലെ ഐഎൻഎസ് വെൻഡുരുത്തി സതേൺ നേവൽ കമാൻഡിലെ നേവൽ ഡൈവിംഗ് സ്കൂളിൽ നിന്ന് ഡൈവിങ് പരിശീലനവും നേടിയ അദ്ദേഹം ഇന്ത്യൻ പാർലമെന്റിനു നേരെ നടന്ന ഒരു തീവ്രവാദ ചാവേർ ആക്രമണത്തെ തുടർന്നത് 2001ൽ അറബിക്കടലിൽ സംജാതമായ ഒരു അസാധാരണ സാഹചര്യമായ ഓപ്പറേഷൻ പരാക്രമിൽ പങ്കെടുത്തു. ഈ സമയം ഇന്ത്യൻ ഡിസ്ട്രോയർ കപ്പലായ ഐഎൻഎസ് രൺവിജയ് ഇൽ അദ്ദേഹം നാവിക കേഡറ്റുകളുടെ ഒരു ടീമിന് നേതൃത്വം നൽക. ![]() സാഹിത്യ സംഭാവനഔദ്യോഗിക അനുഭവങ്ങൾ ക്രോഡീകരിച്ചു അദേഹം എഴുതിയ തിരക്കഥ പ്രശസ്ത ചലച്ചിത്ര സംവിധായകൻ ഗൗതം വാസുദേവ മേനോൻ സംവിധാനം ചെയ്യുവാൻ ഒരുങ്ങുന്നു. ഇന്ത്യൻ ഹൈ കമ്മീഷൻ വിസ ഓഫീസർ ആയി പ്രവർത്തിച്ചിരുന്ന കാലഘട്ടത്തിൽ ഉണ്ടായ മറക്കാനാവാത്ത ഒരു അനുഭവത്തിൽ നിന്നും ആരംഭിക്കുന്ന ചിത്രം സന്ഗീർണമായ നയതന്ത്ര പ്രശനമാവുന്നതാണ് കഥാ തന്തു. നിരവധി ചെറുകഥകളും, ലേഖനങ്ങളും അദ്ദേഹം എഴുതിയിട്ടുണ്ട്. പുറത്തേയ്ക്കുള്ള കണ്ണികൾഅവലംബം
|
Portal di Ensiklopedia Dunia