അജ്മീർ ദർഗാസ്ഫോടനം
രാജസ്ഥാനിലെ അജ്മീറിലുള്ള ഖ്വാജ മുഈനുദ്ദീൻ ചിശ്തിയുടെ ദർഗ ശരീഫിൽ 2007 ഒകോടോബർ 11 നു് ഉണ്ടായ ബോംബ്സ്ഫോടനമാണ് അജ്മീർ ദർഗാസ്ഫോടനം .[4] ടിഫിൻ പെട്ടിയിൽ ഒളിപ്പിച്ച സ്ഫോടകവസ്തുക്കൾ പൊട്ടിത്തെറിച്ചുണ്ടായ ഈ സ്ഫോടനത്തിൽ മൂന്ന് പേർ മരിക്കുകയും മുപ്പത് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അയ്യായിരത്തോളം ആളുകൾ ഈ സമയത്ത് അവിടെ പ്രാർഥനക്ക് എത്തിയിട്ടുണ്ടായിരുന്നു.[5]. സ്ഫോടനത്തെ കുറിച്ച് ആദ്യം അന്വേഷണം നടത്തിയ രാജസ്ഥാൻ ഭീകരവിരുദ്ധ സേന (എ.ടി.എസ്)യുടെ പ്രാഥമിക നിഗമനം ഈ കൃത്യത്തിനു പിന്നിൽ ഹർക്കത്തുൽ ജിഹാദി ഇസ്ലാമിയ എന്ന മുസ്ലിം ഭീകര സംഘടനയാണ് എന്നായിരുന്നു. പിന്നീട് സി.ബി.ഐ അന്വേഷണത്തിനു ആവശ്യമുയർന്നതിനെ തുടർന്ന് അന്വേഷണം സി.ബി.ഐ. ഏറ്റെടുക്കുകയും ഈ ഭീകരകൃത്യത്തിനു പുറകിൽ സനാതൻ സൻസ്ത, അഭിനവ് ഭാരത് എന്നീ[6] ഹിന്ദു ഭീകര സംഘടനകളാണ് എന്ന് കണ്ടെത്തുകയുമുണ്ടായി.[7]. ആർ.എസ്.എസിന്റെ ദേശീയ നിർവാഹക സമിതി അംഗവും സഹ്പ്രചാർ പ്രമുഖുമായ ഇന്ദ്രേഷ് കുമാർ എന്നയാളെ ഇതുമായി ബന്ധപ്പെട്ട് സി.ബി.ഐ ചോദ്യം ചെയ്യുകയും ഇന്ത്യൻ പീനൽകോഡ് പ്രകാരം ഗൂഢാലോചനാകുറ്റത്തിനു സി.ബി.ഐ കേസ് ഫയൽ ചെയ്യുകയും ചെയ്തു.[8] അജ്മീർ സ്ഫോടനത്തിൽ കുറ്റമാരോപിക്കപ്പെടുന്ന ദേവേന്ദ്ര ഗുപ്ത എന്നയാളുമായി ബന്ധപ്പെട്ടിരുന്നതായി ഉത്തർപ്രദേശിലെ ആർ.എസ്.സിന്റെ മുതിർന്ന പ്രവർത്തകരായ അശോക് വർഷണിയും അശോക് ബെറിയും ചോദ്യം ചെയ്യലിൽ സമ്മതിച്ചതായി സി.ബി.ഐ. അവകാശപ്പെടുകയും ചെയ്തു.[9] അവലംബം
|
Portal di Ensiklopedia Dunia