അഞ്ജനീബായ് മാൽപേക്കർ
പ്രമുഖയായ ഹിന്ദുസ്ഥാനി ഗായികയായിരുന്നു അഞ്ജനീബായ് മാൽപേക്കർ (22 ഏപ്രിൽ 1883 – 7 ആഗസ്റ്റ് 1974). ബേന്തിബാസാർ ഖരാനയിലെ ഉസ്താദ് നസീർ ഖാന്റെ പക്കൽ എട്ടാം വയസ്സു മുതൽ ശാസ്ത്രീയ സംഗീത പരിശീലനമാരംഭിച്ചു.[1] പതിന്നാറാം വയസിൽ മുംബൈയിലായിരുന്നു അരങ്ങേറ്റം. 1920 വരെ സംഗീത രംഗത്ത് സജീവമായിരുന്ന അവർ ഗുരുവിന്റെ മരണത്തോടെ പൊതു സംഗീതാവതരണങ്ങൾ അവസാനിപ്പിച്ചെങ്കിലും കുമാർ ഗന്ധർവയും കിഷോരി അമോൻകാറും അടങ്ങുന്ന വലിയൊരു നിര ശിഷ്യർക്ക് സംഗീത പരിശീലനം നൽകി. 1958 ൽ കേന്ദ്ര സംഗീത നാടക അക്കാദമി ഫെല്ലോഷിപ്പ് ലഭിക്കുന്ന ആദ്യ വനിതയായി.[2][3] ജീവിതരേഖഗോവയിലെ ഒരു കലാപാരമ്പര്യമുള്ള കുടുംബത്തിൽ ജനിച്ചു. അമ്മയും അമ്മൂമ്മയും സംഗീത സദസ്സുകളിലെ പേരു കേട്ട ഗായികമാരായിരുന്നു.[4] അതീവ സുന്ദരിയായിരുന്ന അഞ്ജനീബായെ മോഡലാക്കി ചിത്രകാരൻ എം.വി. ധുരന്തർ വരച്ച എണ്ണച്ചായ ചിത്രം രാജാ രവി വർമ്മയെ ആകർഷിച്ചു. അഞ്ജനീബായെ മോഡലാക്കി ഒരു ചിത്ര പരമ്പര തന്നെ വരച്ചു. രവിവർമ്മയുടെ 1901 - 1903 കാലത്തെ ബോംബെ വാസകാലത്തായിരുന്നു ഇത്. നിലാവത്തെ വനിത (Lady in the Moon Light), സ്വർബാത്ത് വായിക്കുന്ന വനിത (Lady Playing Swarbat), മോഹിനി, നിരാശാജനകമായ വാർത്ത (The Heartbroken)[5][6] തൊണ്ണൂറ്റൊന്നാം വയസിൽ മുംബൈയിൽ മരിച്ചു. പുരസ്കാരങ്ങൾ
ചിത്രശാല
അവലംബം
പുറം കണ്ണികൾAnjanibai Malpekar എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
|
Portal di Ensiklopedia Dunia