അഞ്ഞൂറ് രൂപ നോട്ട്
ഭാരതീയ റിസർവ് ബാങ്ക് 1987 ൽ പുറത്തിറക്കിയ ഒരു ഇന്ത്യൻ കറൻസി നോട്ടാണ് അഞ്ഞൂറ് രൂപ നോട്ട്. ഇപ്പോൾ പ്രചാരത്തിലുള്ള 500 രൂപ നോട്ട് 2016 നവംബറിൽ നിലവിൽ വന്ന ഇന്ത്യൻ കറൻസി നോട്ടാണ്[2]. 2016 നവംബർ 8 ന് അർദ്ധരാത്രി മുതൽ നിലവിലുള്ള അഞ്ഞൂറു രൂപാ നോട്ടുകൾ റദ്ദാക്കിയതായും പകരം പുതിയ നോട്ടുകൾ 11 നവംബർ 2016 മുതൽ പ്രാബല്യത്തിൽ വരുമെന്നും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അറിയിച്ചു. നാൾവഴി
മഹാത്മാഗാന്ധി പുതിയ പരമ്പരയിലുള്ള നോട്ടുകൾരൂപകല്പനമഹാത്മാഗാന്ധി പുതിയ സീരീസിലുള്ള ₹500 ബാങ്ക്നോട്ടിനു 156mm × 66 mm വലിപ്പമുണ്ട്. കല്ലു ചാര നിറമുള്ള നോട്ടീന്റെ പിൻഭാഗത് ഭാരതത്തിന്റെ ചെങ്കോട്ടയുടെ ചിത്രവും സ്വച്ഛ് ഭാരത്ടെ ലോഗോയും ആണ് ഉളളത്. നാണ്യമുഖത്ത് കാഴ്ചയില്ലാത്തവർക് നോട്ടിനെ തിരിച്ചറിയാനായി ബ്രെയിൽ ലിപിയിൽ മൂല്യം തടിച്ച ലിപിയിൽ കൊടുത്തിട്ടുണ്ട്. ഇത് കൂടാതെ അഞ്ച് കോണീയ ബ്ലീഡ് ലൈനുകൾ ഇടത് വശത്തും വലത് വശത്തും ഉയർത്തിയ പ്രിന്റ് ചെയ്‌തിരിക്കുന്നു. മഹാത്മാ ഗാന്ധി പുതിയ ശ്രേണി നോട്ടിൽ ദേവനാഗരി ലിപിയിൽ ₹500 മൂല്യം എന്ന് അടയാളപ്പെടുത്തിയിരിക്കുന്നു. സെക്യൂരിറ്റി പ്രത്യേകതകൾ17 സെക്യൂരിറ്റി പ്രത്യേകതകൾ ആണ് ₹500 ബാങ്ക് നോട്ടീന് ഉള്ളത്[7]: ഭാഷകൾമറ്റു ഇന്ത്യൻ ബാങ്ക് നോട്ടുകളെപ്പോലെ ₹100 ബാങ്ക് നോട്ടിലും അതിലെ തുക 17 വ്യത്യസ്ത ഭാഷകളിൽ എഴുതിവച്ചിട്ടുണ്ട്. നാണ്യമുഖത്ത് ഇംഗ്ലിഷിലും ഹിന്ദിയിലും ഈ നോട്ടിന്റെ മൂല്യം എഴുതിവച്ചിട്ടുണ്ട്. മറുവശത്ത് ഒരു ഭാഷാ പാനൽ ഉണ്ട്. ഇവിടെ നോട്ടിന്റെ മൂല്യം ഇന്ത്യയുടെ 22 ഔദ്യോഗികഭാഷകളിൽ 15 എണ്ണത്തിൽ അച്ചടിച്ചിരിക്കുന്നു. ഭാഷകൾ അക്ഷരമാലാക്രമത്തിലാണു കൊടുത്തിരിക്കുന്നത്. ഇതിലെ ഭാഷകളിൽ ആസ്സാമീസ്, ബംഗാളി, ഗുജറാത്തി, കന്നഡ,
കശ്മീരി, കൊങ്കണി, മലയാളം, മറാഠി, നേപ്പാളി, ഒഡിയ, പഞ്ചാബി, സംസ്കൃതം, തമിഴ്, തെലുഗു, ഉറുദു എന്നിവയുണ്ട്.
ഇതും കാണുകഅവലംബം
|
Portal di Ensiklopedia Dunia