അഡ പാറ്റേഴ്സൺ
അഡ ഗെർട്രൂഡ് പാറ്റേഴ്സൺ (ജീവിതകാലം: 6 ജൂൺ 1880 - 26 ഓഗസ്റ്റ് 1937) ഒരു ന്യൂസിലാൻഡ് സ്കൂൾ മെഡിക്കൽ ഡോക്ടറും ചൈൽഡ് ഹെൽത്ത് അഡ്മിനിസ്ട്രേറ്ററും കമ്മ്യൂണിറ്റി പ്രവർത്തകയുമായിരുന്നു. ആദ്യകാല ജീവിതവും വിദ്യാഭ്യാസവും1880-ൽ ന്യൂസിലൻഡിലെ ഡുനെഡിനിലാണ് പാറ്റേഴ്‌സൺ ജനിച്ചത്.[1] 1906-ൽ ഒട്ടാഗോ സർവ്വകലാശാലയിൽനിന്ന് ബിരുദം നേടിയ അവർ പിന്നീട് കൂടുതൽ പരിശീലനത്തിനായി ഡബ്ലിൻ സർവ്വകലാശാലയിലേയ്ക്ക് പോയി.[2] കരിയർന്യൂസിലൻഡിലേക്ക് മടങ്ങിയ അവൾ, പിക്‌ടണിൽ വൈദ്യപരിശീലനം ആരംഭിച്ചു. 1912-ൽ സ്‌കൂളുകളുടെ മെഡിക്കൽ ഇൻസ്‌പെക്ടറായി നിയമിതയായ പാറ്റേഴ്‌സൺ ആദ്യം ഡുനെഡിനിലും പിന്നീട് 1916 മുതൽ വെല്ലിംഗ്ടണിലും ആസ്ഥാനമാക്കി ജോലി ചെയ്തു.[3] സ്‌കൂൾ മെഡിക്കൽ സർവീസിലെ നാല് വനിതാ ഡോക്ടർമാരിൽ ഒരാളായിരുന്നു അവർ. ഓക്ക്‌ലൻഡിലെ ഡോ. മാർഗരറ്റ് മക്കഹോൺ, ക്രൈസ്റ്റ്ചർച്ചിലെ ഡോ. എലീനർ മക്ലാഗ്ലൻ, ഡുനെഡിനിലെ ഡോ എമിലി ഇർവിൻ എന്നിവരായിരുന്നു മറ്റുള്ളവർ.[4] 1923-ൽ പാറ്റേഴ്സണ് ആരോഗ്യ വകുപ്പിന്റെ സ്കൂൾ ശുചിത്വ വിഭാഗത്തിന്റെ ഡയറക്ടറായി സ്ഥാനക്കയറ്റം ലഭിച്ചു.[5] 1935-ൽ ജനീവയിൽ നടന്ന ലീഗ് ഓഫ് നേഷൻസുമായി ബന്ധപ്പെട്ട ഒരു കോൺഫറൻസിൽ പാറ്റേഴ്സൺ ന്യൂസിലാൻഡിനെ പ്രതിനിധീകരിച്ച് പങ്കെടുത്തു.[6][7] കമ്മ്യൂണിറ്റി പ്രവർത്തനങ്ങൾവെല്ലിംഗ്ടൺ ഡിസ്ട്രിക്റ്റ് ചിൽഡ്രൻസ് ഹെൽത്ത് ക്യാമ്പ് അസോസിയേഷന്റെ ആദ്യ ചെയർപേഴ്‌സണായിരുന്നു പാറ്റേഴ്‌സൺ, കൂടാതെ ഓതകി ചിൽഡ്രൻസ് ഹെൽത്ത് ക്യാമ്പിന്റെ നടത്തിപ്പിൽ സ്വാധീനവും ചെലുത്തിയിരുന്നു.[8] മരണംപാറ്റേഴ്സൺ 1937 ഓഗസ്റ്റ് 26-ന് വെല്ലിംഗ്ടണിൽ വച്ച് അന്തരിച്ചു.[9][10][11] അവലംബം
|
Portal di Ensiklopedia Dunia