അഡയാർ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്‌

M.G.R. Government Film and Television Training Institute
തരംFilm school
സ്ഥാപിതം1945; 80 വർഷങ്ങൾ മുമ്പ് (1945) (as Adyar Film Institute)
അക്കാദമിക ബന്ധം
The Tamil Nadu Dr. J. Jayalalithaa Music and Fine Arts University
പ്രസിഡന്റ്Trotsky Marudu
പ്രധാനാദ്ധ്യാപക(ൻ)J. V. Mohanakrishnan
സ്ഥലംC.I.T. Campus, Tharamani, Chennai – 600113, Tamil Nadu, India
ക്യാമ്പസ്Urban
വെബ്‌സൈറ്റ്https://www.filminstitute.tn.gov.in/en

ഇന്ത്യയിലെ ആദ്യകാല ചലച്ചിത്ര പരിശീലന സ്ഥാപനങ്ങളിലൊന്നാണ് ചെന്നൈയിലെ അഡയാർ ഫിലിം ഇൻസ്റ്റിറ്റിയൂട്ട് എന്ന് പൊതുവെ അറിയപ്പെടുന്ന എം.ജി.ആർ. ഗവ. ഫിലിം ആൻഡ് ടി.വി. ഇൻസ്റ്റിറ്റിയൂട്ട്. ചലച്ചിത്ര നിർമ്മാണം, അഭിനയം, സംവിധാനം തുടങ്ങിയ നിരവധി കോഴ്‌സുകൾ ഉള്ളതിനു പുറമേ പുതിയതായി ത്രീ-ഡി അനിമേഷൻ ആൻഡ് വിഷ്വൽ എഫക്ട്‌സ് കോഴ്‌സുകളും ഇവിടെ തുടങ്ങാനിരിക്കുന്നു.[1]

ചരിത്രം

1945-ൽ സെൻട്രൽ പോളിടെക്‌നിക് എന്ന പേരിലായിരുന്നു തുടക്കം. അക്കാലത്ത് ലൈസൻസ് ഇൻ സിനിമാട്ടോഗ്രാഫ് ആൻഡ് സൗണ്ട് എൻജിനീയറിംഗ് എന്ന കോഴ്‌സ് മാത്രമാണുണ്ടായിരുന്നത്. പിന്നീട് 1957-ൽ ഈ സ്ഥാപനം ചലച്ചിത്ര ഇൻസ്റ്റിറ്റിയൂട്ടായി മാറുകയായിരുന്നു. തമിഴിലെ അറിയപ്പെടുന്ന നടൻ കൂടിയായ രവിരാജ് ആണ് ഇപ്പോൾ അഡയാർ ഫിലിം ഇൻസ്റ്റിറ്റിയൂട്ടിന്റെ ഡയറക്ടർ.[2]

1994-ൽ സിനിമാ നിർമ്മാണ സൗകര്യങ്ങൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായി തമിഴ്‌നാട് സർക്കാർ അഡയാർ ഫിലിം ഇൻസ്റ്റിറ്റിയൂട്ടിനടുത്തായി എം.ജി.ആർ. ഫിലിം സിറ്റി സ്ഥാപിച്ചു. 1997 ഒക്ടോബർ 16-ാം തിയതി ചെന്നൈ സന്ദർശിച്ച ഇംഗ്ലണ്ടിലെ എലിസബത്ത് രാജ്ഞി എം.ജി.ആർ. ഫിലിം സിറ്റിയിലെത്തി മരുതനായകം എന്ന തമിഴ് ചലച്ചിത്രത്തിന്റെ ചിത്രീകരണം നേരിൽ സന്ദർശിക്കുകയുണ്ടായി. [3]

അവലംബം

  1. കോഴ്‌സുകൾ
  2. ഡയറക്ടർ രവിരാജയുമായുള്ള അഭിമുഖം[പ്രവർത്തിക്കാത്ത കണ്ണി]- മാതൃഭൂമി ദിനപത്രം
  3. "എം.ജി.ആർ. ഫിലിം സിറ്റി". Archived from the original on 2003-12-31. Retrieved 2013-02-19.

പുറം കണ്ണികൾ

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya