അഡാ ബിറ്റൻബെൻഡർ
അഡാ മറ്റിൽഡ കോൾ ബിറ്റൻബെൻഡർ (ജീവിത ആഗസ്റ്റ് 3, 1848 - ഡിസംബർ 15, 1925) ഒരു അമേരിക്കൻ അഭിഭാഷകയും ഫെമിനിസ്റ്റ് ആക്ടിവിസ്റ്റുമായിരുന്നു. നെബ്രാസ്ക സുപ്രീം കോടതിയിൽ പ്രാക്ടീസ് ചെയ്യാൻ അവസരം ലഭിച്ച ആദ്യ വനിതയും യുഎസ് സുപ്രീം കോടതിയിൽ പ്രാക്ടീസ് ചെയ്യാൻ അനുവദിക്കപ്പെട്ട മൂന്നാമത്തെ സ്ത്രീയും ആയിരുന്നു അവർ.[1] ആദ്യകാല ജീവിതം1848 ഓഗസ്റ്റ് 3-ന് പെൻസിൽവാനിയയിലെ അസൈലം ടൗൺഷിപ്പിലാണ് അഡാ മറ്റിൽഡ കോൾ ജനിച്ചത്. ഒരു കണ്ടുപിടുത്തക്കാരനായിരുന്ന ഡാനിയൽ കോൾ പിതാവും എമിലി എ മാഡിസൺ മാതാവുമായിരുന്നു.[2][3] 1869-ൽ ന്യൂയോർക്കിലെ ബിംഗ്ഹാംടണിലുള്ള ലോവെൽസ് കൊമേഴ്‌സ്യൽ കോളേജിൽ നിന്നും 1875-ൽ ബ്ലൂംസ്ബർഗിലെ പെൻസിൽവാനിയ സ്റ്റേറ്റ് നോർമൽ സ്‌കൂളിൽ നിന്നുമായി അവർ ബിരുദം നേടി. ഒരു വർഷത്തെ അധ്യാപനത്തിനു ശേഷം 1876 മുതൽ 1877 വരെ അവർ വാഷിംഗ്ടൺ ഡിസിയിലെ ഫ്രോബെൽ നോർമൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്നു. ബിരുദ പഠനത്തിനുശേഷം പെൻസിൽവാനിയ സ്റ്റേറ്റ് നോർമൽ സ്കൂളിൽ ഒരു വർഷത്തോളം പ്രിൻസിപ്പലായി ജോലി ചെയ്ത അവർ ആരോഗ്യപരമായ കാരണങ്ങളാൽ അവിടെനിന്ന് രാജിവച്ചു.[4] 1878 ഓഗസ്റ്റ് 9-ന്, പ്രിൻസ്റ്റൺ കോളേജ് ബിരുദധാരിയും അഭിഭാഷകനുമായ ഹെൻറി ക്ലേ ബിറ്റൻബെൻഡറിനെ അവർ വിവാഹം കഴിച്ചു. വിവാഹശേഷം, ദമ്പതികൾ നെബ്രാസ്കയിലെ ഓസ്സിയോളയിലേക്ക് താമസം മാറി. നിയമ പഠനകാലത്ത് പോൾക്ക് കൗണ്ടിയിലെ ഒരേയൊരു പത്രമായിരുന്ന റെക്കോർഡ് അവൾ എഡിറ്റ് ചെയ്യാൻ തുടങ്ങി. പിന്നീട് അവർ ആത്മനിയന്ത്രണം, ധാർമ്മികത, റിപ്പബ്ലിക്കൻ രാഷ്ട്രീയം എന്നിവയ്ക്കായി സമർപ്പിക്കപ്പെട്ടിരുന്ന നെബ്രാസ്കയുടെ ആദ്യത്തെ ഫാർമേഴ്സ് അലയൻസ് പേപ്പർ എഡിറ്റ് ചെയ്തു. ബിറ്റൻബെൻഡേഴ്‌സ് ദമ്പതികൾ പോൾക്ക് കൗണ്ടി അഗ്രികൾച്ചറൽ അസോസിയേഷനെ പുനഃസംഘടിപ്പിക്കുകയും, അവിടെ അഡാ ബിറ്റൻബെൻഡർ സെക്രട്ടറി, ട്രഷറർ, വാഗ്മി എന്നീ സ്ഥാനങ്ങൾ വഹിക്കുകയും കൂടാതെ 1881 ലെ സ്റ്റേറ്റ് ബോർഡ് ഓഫ് അഗ്രികൾച്ചറിന്റെ വാർഷിക യോഗത്തിൽ പ്രതിനിധിയായി സേവനമനുഷ്ഠിച്ചുകൊണ്ട് ഈ സ്ഥാനം നിർവ്വഹിക്കുന്ന ആദ്യ വനിതയെന്ന നിലയിൽ അറിയപ്പെട്ടു.[5] 1881-ൽ നെബ്രാസ്‌ക വുമൺ സഫ്‌റേജ് അസോസിയേഷൻ സംഘടിപ്പിച്ചപ്പോൾ, ബിറ്റൻബെൻഡർ റെക്കോർഡിംഗ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെടുകയും, 1881-ൽ സംസ്ഥാന ഭരണഘടനയിൽ സ്ത്രീകളുടെ വോട്ടവകാശ ഭേദഗതിയുടെ സമർപ്പണം ഉറപ്പാക്കാൻ മറ്റുള്ളവരുമായി ചേർന്ന് പ്രവർത്തിക്കുകയും ചെയ്തു. ഭേദഗതി സമർപ്പണത്തെ തുടർന്നുള്ള ആദ്യ വോട്ടവകാശ കൺവെൻഷനിൽ, മൂന്ന് വനിതാ പ്രചാരണ വക്താക്കളിൽ ഒരാളായി തിരഞ്ഞെടുക്കപ്പെട്ട അവർ അടുത്ത തവണ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.[6] കരിയർ1882-ൽ, നെബ്രാസ്ക ബാർ പരീക്ഷ പാസായ ബിറ്റൻബെൻഡർ, നെബ്രാസ്കയിലെ ബാറിൽ പ്രവേശനം നേടിയ ആദ്യത്തെ വനിതയായി. ഭർത്താവിനൊപ്പം ലിങ്കണിൽ 1882 ഡിസംബറിൽ നിയമ സ്ഥാപനമായ എച്ച്.സി. & അഡ എം. ബിറ്റൻബെൻഡർ സ്ഥാപിച്ചു.[7] അവലംബം
|
Portal di Ensiklopedia Dunia