അഡിനോസിൻ ട്രൈഫോസ്ഫേറ്റ്
ജീവശാസ്ത്രത്തിൽ പ്രകൃതിയും ജീവജാലങ്ങളും പരസ്പരം നടത്തുന്ന ഊർജ്ജക്കൈമാറ്റങ്ങളിലെ പ്രധാന നാണയമാണു് ATP എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന അഡിനോസിൻ ട്രൈഫോസ്ഫേറ്റ് എന്ന രാസസംയുക്തം.[1] സൂര്യനിൽ നിന്നും ലഭിയ്ക്കുന്ന ഊർജ്ജം, പ്രകാശസംശ്ലേഷണം എന്ന സങ്കീർണ്ണപ്രക്രിയയിലൂടെ സസ്യോൽപ്പന്നങ്ങളിലെ കാർബോഹൈഡ്രേറ്റുകളിലും മറ്റു കാർബണികസംയുക്തങ്ങളിലുമായി സസ്യങ്ങൾ സംഭരിച്ചുവെക്കുകയും തുടർന്നു് അതേ സസ്യോൽപ്പന്നങ്ങൾ ജന്തുലോകത്തിലെ നീണ്ട ആഹാരശൃംഖലകൾക്കു വഴിവെക്കുകയും ചെയ്യുന്നു. ഈ വലിയ ശൃംഖലയിൽ ബാക്കി വരുന്ന ജൈവാവശിഷ്ടങ്ങളിൽ ഒരു നല്ല പങ്കും കൂട്ടത്തിൽ കാർബൺ ഡയോക്സൈഡും ക്രമേണ സസ്യങ്ങളിലേക്കു തന്നെ തിരിച്ചെത്തുകയും ചെയ്യുന്നു. ഇത്തരം കൊടുക്കൽ വാങ്ങലുകൾക്കിടയിൽ ഈ രാസപദാർത്ഥങ്ങൾ പല തരത്തിലുമുള്ള മാറ്റങ്ങൾക്കും വിധേയമാകുന്നുണ്ടു്. അവയിൽ ഊർജ്ജവാഹികളായ സംയുക്തങ്ങളാണു് ATP, ADP, NADPH തുടങ്ങിയവ. അവലംബം
|
Portal di Ensiklopedia Dunia