അഡിറോണ്ടാക്ക് പർവതനിരകൾ
അഡിറോണ്ടാക്ക് പർവതനിരകൾ (/ædɪˈrɒndæk/) അമേരിക്കൻ ഐക്യനാടുകളിലെ ന്യൂയോർക്ക് സംസ്ഥാനത്തിൻറെ വടക്കുകിഴക്കൻ മേഖലയിലെ ഒരു പർവ്വതനിരയാണ്. അതിന്റെ അതിരുകൾ ഏകദേശം അഡിറോണ്ടാക്ക് ഉദ്യാനത്തിൻറെ അതിർത്തികളോട് യോജിക്കുന്നു. ഈ പർവ്വതനിര ഏകദേശം 5,000 ചതുരശ്ര മൈൽ (13,000 ചതുരശ്ര കിലോമീറ്റർ) പ്രദേശത്തായിവ്യാപിച്ചുകിടക്കുന്നു.[1] പർവതങ്ങൾ ഏകദേശം 160 മൈൽ (260 കിലോമീറ്റർ) വ്യാസവും ഏകദേശം 1 മൈൽ (1,600 മീറ്റർ) ഉയരവുമുള്ള ഏതാണ്ട് വൃത്താകൃതിയിലുള്ള താഴികക്കുടത്തിന് സമാനമായി രൂപപ്പെട്ടിരിക്കുന്നു. ഹഡ്‌സൺ നദിയുടെ ഉറവിടമായ ജോർജ്ജ് തടാകം, പ്ലാസിഡ് തടാകം, ലേക് ടിയർ ഓഫ് ദി ക്ലൗഡ്‌സ് എന്നിവയുൾപ്പെടെ 200-ലധികം തടാകങ്ങൾ മലനിരകൾക്ക് ചുറ്റുപാടുമായുണ്ട്.[2] നൂറുകണക്കിന് പർവത ശിഖരങ്ങളുടെ കേന്ദ്രമായ അഡിറോണ്ടാക്ക് മേഖലയിലെ കൊടുമുടികളിൽ ചിലത് 5,000 അടി (1,500 മീറ്റർ) അല്ലെങ്കിൽ അതിൽ കൂടുതൽ ഉയരത്തിൽ എത്തുന്നവയാണ്. അവലംബം
|
Portal di Ensiklopedia Dunia