അഡോറേഷൻ ഓഫ് ദ ക്രൈസ്റ്റ് ചൈൽഡ് (ഹോൺതോർസ്റ്റ്)
1619–1621നും ഇടയിൽ ഡച്ച് സുവർണ്ണകാലഘട്ടത്തിലെ ചിത്രകാരനായിരുന്ന ജെറാർഡ് ഹോൺതോർസ്റ്റ് ചിത്രീകരിച്ച ഒരു എണ്ണഛായാചിത്രമാണ് അഡോറേഷൻ ഓഫ് ദ ക്രൈസ്റ്റ് ചൈൽഡ്. (Italian: Adorazione del Bambino) ഫ്ലോറൻസിലെ ഉഫിസിയുടെ ശേഖരത്തിൽ ഈ ചിത്രം സംരക്ഷിച്ചിരിക്കുന്നു.[1] ചിതരചനഈ ചിത്രത്തിൽ മേരി കുഞ്ഞിനെ ശിശുക്കളെ പുതപ്പിക്കുന്ന വസ്ത്രം ധരിപ്പിച്ചുകൊണ്ട് ആകാശത്തെ തെളിഞ്ഞ മാനത്തെ ചന്ദ്രക്കല കാണിക്കുന്നു. ജോസഫ് അവളുടെ തോളിനരികിൽ നിന്ന് നോക്കുന്നു. രണ്ട് ദൂതന്മാർ തൊട്ടിലിലേക്ക് ചാഞ്ഞുനിൽക്കുന്നു. കുട്ടിയെ ഒരു പ്രകാശ സ്രോതസ്സായി സൂചിപ്പിക്കുന്ന തരത്തിൽ മുഖത്തിൽ നിന്ന് പ്രകാശം പ്രതിഫലിക്കുന്നു. ഗിയർട്ട്ജെൻ ടോട്ട് സിന്റ് ജാൻസ് ചിത്രീകരിച്ച 1490 നേറ്റിവിറ്റി അറ്റ് നൈറ്റ് പോലുള്ള മുൻകാല പതിപ്പുകളെ ഈ രചന അനുസ്മരിപ്പിക്കുന്നു. "ചൈൽഡ് ആസ് ലൈറ്റ് സോഴ്‌സ്" എന്ന ചിത്രത്തിന്റെ വിഷയം അനുസ്മരിച്ച് അടുത്ത വർഷം ഹോൺതോർസ്റ്റ് അതേ വിഷയത്തിൽ വരച്ച ഈ ചിത്രം ഇന്ന് വാൾറാഫ്-റിച്ചാർട്ട്സ് മ്യൂസിയത്തിന്റെ കൈവശം ആണ് കാണപ്പെടുന്നത്. ചിത്രശാല
ഉത്ഭവംഈ ചിത്രം ഉഫിസിയിലെ ഹോൺതോർസ്റ്റിന്റെ അഞ്ച് ചിത്രങ്ങളിൽ ഒന്നാണ്. അവയെല്ലാം ഒരു ടെനിബ്രിസ്റ്റ് ശൈലി ഉൾക്കൊള്ളുന്നു. ഇറ്റലിക്കാർ അദ്ദേഹത്തെ ഗെരാർഡോ ഡെല്ലെ നോട്ടി അല്ലെങ്കിൽ "ജെറാർഡ് ഓഫ് ദി നൈറ്റ്" എന്ന് വിളിക്കുന്നത് എന്തുകൊണ്ടാണെന്ന് ഈ ചിത്രത്തിലൂടെ കാണാൻ കഴിയുന്നു.[2] വടക്കൻ യൂറോപ്പിലേക്കുള്ള ഒരു യാത്രയിൽ നിന്ന് മടങ്ങിയെത്തിയ ടസ്കാനിയിലെ ഗ്രാൻഡ് ഡ്യൂക്ക് ഫെർഡിനാണ്ടോ II ഡി മെഡിസി റോമിൽ വിൽപ്പനയ്‌ക്കെത്തിയ "6 ചിത്രങ്ങൾ" അന്വേഷിക്കാൻ ഒരു ഇടനിലക്കാരനെ അയയ്ക്കുകയും തുടർന്ന് 1628-ൽ ഇവയെല്ലാം വാങ്ങിയതായിരിക്കാം.[3] ചിത്രകാരനെക്കുറിച്ച്![]() ഒരു ഡച്ച് സുവർണ്ണ കാലഘട്ടത്തിലെ ചിത്രകാരനായിരുന്നു ജെറാർഡ് ഹോൺതോർസ്റ്റ്. കൃത്രിമമായി രംഗങ്ങൾ ചിത്രീകരിച്ചതിലൂടെ അദ്ദേഹം ഏറെ ശ്രദ്ധിക്കപ്പെട്ടു. ഒടുവിൽ ഗെരാർഡോ ഡെല്ലെ നോട്ടി ("ജെറാർഡ് ഓഫ് ദി നൈറ്റ്സ്") എന്ന വിളിപ്പേര് സ്വീകരിച്ചു.[4]ഔദ്യോഗിക ജീവിതത്തിന്റെ തുടക്കത്തിൽ അദ്ദേഹം റോം സന്ദർശിച്ചു. അവിടെ കാരവാജിയോ ശൈലി സ്വാധീനിച്ച മികച്ച ചിത്രങ്ങൾ ചിത്രീകരിക്കുകയും ചെയ്തു. നെതർലാൻഡിലേക്ക് മടങ്ങിയതിനുശേഷം അദ്ദേഹം ഒരു പ്രമുഖ ഛായാചിത്രകാരനായി. അവലംബം
|
Portal di Ensiklopedia Dunia