അഡോറേഷൻ ഓഫ് ദി മാഗി (ആർട്ടെമിസിയ ജെന്റിലേച്ചി)
1636-1637 നും ഇടയിൽ ആർട്ടെമിസിയ ജെന്റിലെസ്കി ചിത്രീകരിച്ച ഒരു എണ്ണച്ചായാചിത്രമാണ് അഡോറേഷൻ ഓഫ് ദി മാഗി. സെയിന്റ് ജാനുവാരിയസ് ഇൻ ദി ആംഫിതിയേറ്റർ അറ്റ് പോസുവോലി, സെയിന്റ്സ് പ്രോക്കുലസ് ആന്റ് നൈസിയ എന്നിവയോടൊപ്പം പോസുവോളി കത്തീഡ്രലിനായി പോസുവോളിയിലെ ബിഷപ്പ് മാർട്ടിൻ ഡി ലിയോൺ കോർഡെനാസാണ് ഈ ചിത്രം ചിത്രീകരണത്തിനായി നിയോഗിച്ചത്. 2014 മെയ് മാസത്തിൽ കത്തീഡ്രലിലെ യഥാർത്ഥ സ്ഥാനത്തേക്ക് മടങ്ങുന്നതിനുമുമ്പ് സംരക്ഷണത്തിനായി അമ്പത് വർഷത്തോളം ഈ ചിത്രം നേപ്പിൾസിലെ മ്യൂസിയോ ഡി സാൻ മാർട്ടിനോയിൽ ആയിരുന്നു. ചിത്രകാരിയെക്കുറിച്ച്![]() ഒരു ഇറ്റാലിയൻ ബറോക്ക് ചിത്രകാരിയായിരുന്നു ആർട്ടമേസ്യാ ജെന്റിലേസ്ച്ചി. ഇന്ന് കാരവാജിയോയുടെ തലമുറയിലെ ഏറ്റവും മികച്ച ചിത്രകാരന്മാരിൽ ഒരാളായി കണക്കാക്കപ്പെടുന്നു. ഇറ്റലിയിലെ റോമിൽ ജനിച്ച ആർട്ടമേസ്യാ ജെന്റിലേസ്ച്ചി (ജൂലൈ 8, 1593 – c1.656)ചിത്രകാരനായ ഓറേഷ്യോ ജെന്റിലേസ്ച്ചിയുടെയും പ്രുഡൻഷ്യോ മോണ്ടണിന്റെയും മകളായിരുന്നു. കാരവാജിയോ, ഗ്വിദോ റെന്നി എന്നിവരുടെ ചിത്രങ്ങൾ അവരെ സ്വാധീനിച്ചിരുന്നു. പിൽക്കാലത്തുണ്ടായ ചില ദാരുണ സംഭവങ്ങൾ അവരുടെ കലാജീവിതത്തെ ബാധിച്ചെങ്കിലും അതിനെ അതിജീവിച്ച് അവർ പിന്നീട് ചിത്രരചനയിൽ മുഴുകി.[1] ഗ്രന്ഥസൂചിക
അവലംബം
|
Portal di Ensiklopedia Dunia