അഡോറേഷൻ ഓഫ് ദി മാഗി (ജെന്റൈൽ ഡാ ഫാബ്രിയാനോ)
ഇറ്റാലിയൻ ചിത്രകാരനായ ജെന്റൈൽ ഡാ ഫാബ്രിയാനോ വരച്ച ചിത്രമാണ് ദി അഡോറേഷൻ ഓഫ് ദി മാഗി. ഇറ്റലിയിലെ ഫ്ലോറൻസിലെ ഉഫിസി ഗാലറിയിൽ പ്രദർശിപ്പിച്ചിരിക്കുന്ന ഈ ചിത്രത്തെ അദ്ദേഹത്തിന്റെ ഏറ്റവും മികച്ച രചനയായി കണക്കാക്കുന്നു. കൂടാതെ "അന്താരാഷ്ട്ര ഗോതിക് ചിത്രകലയുടെ മൂർദ്ധന്യത്തിലെത്തിയ ചിത്രം" എന്നും വിശേഷിപ്പിക്കപ്പെടുന്നു.[1] 1420-ൽ കലാകാരന്റെ നഗരത്തിലെ വരവിനോടനുബന്ധിച്ച് ഫ്ലോറൻടൈൻ സാക്ഷരനും കലയുടെ രക്ഷാധികാരിയുമായ പല്ല സ്ട്രോസി ഈ ചിത്രം വരയ്ക്കാനായി നിയോഗിച്ചു. ബലിപീഠത്തിന് 300 ഫ്ലോറിൻ[2] അല്ലെങ്കിൽ വിദഗ്ദ്ധനായ തൊഴിലാളിയുടെ വാർഷിക ശമ്പളത്തിന്റെ ആറിരട്ടിയാണ് പല്ല നൽകിയത്.[3]ബാൽഡ്‌വിൻ പറയുന്നതനുസരിച്ച്,[4]പല്ല സ്ട്രോസിയും പിതാവ് ഒനോഫ്രിയോയും പെയിന്റിംഗിൽ പ്രത്യക്ഷപ്പെടുന്നു. പെയിന്റിംഗിന്റെ മുൻനിരയിൽ ചുവന്ന തൊപ്പി ധരിച്ച ആളായി പല്ലയും ഏറ്റവും പ്രായം കുറഞ്ഞ രാജാവിന് പിന്നിൽ സ്ഥിതിചെയ്യുന്ന ഫാൽക്കൺ പരിശീലകനായി ഒനോഫ്രിയോയും കാണാം. മറ്റ് അഭിപ്രായമനുസരിച്ച്, ഫാൽക്കൺ പരിശീലകനെയും പല്ല സ്ട്രോസിയെയും മൂത്തമകൻ ലോറൻസോയ്‌ക്കൊപ്പം വലതുവശത്ത് ചിത്രീകരിക്കുന്നു.[5][6]1423-ൽ പൂർത്തിയാക്കിയ ഈ ചിത്രം സാന്താ ട്രിനിറ്റ പള്ളിയുടെ പുതിയ ചാപ്പലിൽ സ്ഥാപിച്ചു. ഈ വർഷങ്ങളിൽ ലോറെൻസോ ഗിബർട്ടിയാണ് ചിത്രം പൂർത്തിയാക്കിയത്. ![]() ![]() ![]() ഫ്ലോറൻസിൽ അദ്ദേഹത്തിന് അറിയാവുന്ന നവോത്ഥാന പുതുമകളോടൊപ്പം, ജെന്റൈലിന്റെ കലയെക്കുറിച്ചുള്ള അന്താരാഷ്ട്ര, സിയനീസ് സ്കൂളുകളുടെ സ്വാധീനം ചിത്രത്തിൽ കാണിക്കുന്നു. മുകളിൽ ഇടത് മൂലയിൽ നിന്ന്(യാത്രയും ബെത്‌ലഹേമിലേക്കുള്ള പ്രവേശനവും) ആരംഭിച്ച് ഘടികാരദിശയിൽ തുടരുന്ന നിരവധി രംഗങ്ങളിൽ മാഗിയുടെ മൂന്ന് പാത പാനൽ ചിത്രീകരിക്കുന്നു. കന്യാമറിയവും നവജാതശിശുവുമായുള്ള വലിയ കൂടിക്കാഴ്ച വരെ ചിത്രത്തിന്റെ ഏറ്റവും താഴ്ന്ന ഭാഗം ഉൾക്കൊള്ളുന്നു. എല്ലാ രൂപങ്ങളും ഗംഭീരമായ നവോത്ഥാന വസ്ത്രങ്ങൾ, യഥാർത്ഥ സ്വർണ്ണം കൊണ്ട് അലങ്കരിച്ച ബ്രോക്കേഡുകൾ, പാനലിൽ ചേർത്തിട്ടുള്ള വിലയേറിയ കല്ലുകൾ എന്നിവ കൊണ്ട് അലങ്കരിച്ചിരിക്കുന്നു. പുള്ളിപ്പുലി, ഡ്രോമെഡറി, ചില കുരങ്ങുകൾ, സിംഹം, അതിമനോഹരമായ കുതിരകൾ, ഒരു വേട്ടനായ തുടങ്ങിയ മൃഗങ്ങളിലും ജെന്റൈലിന്റെ പ്രത്യേക ശ്രദ്ധ പ്രകടമാണ്. ക്രൈസ്റ്റ് ബ്ലെസ്സിംഗിനെയും(മധ്യഭാഗത്ത്) മംഗളവാർത്തയും (ഇടതുവശത്ത് പ്രധാന ദൂതൻ ഗബ്രിയേലും വലതുവശത്ത് മഡോണയും) ചിത്രീകരിക്കുന്ന ടോണ്ടോകളുള്ള മൂന്ന് കസ്പ്സ് സ്വഭാവമുള്ള ഒരു കലാസൃഷ്ടി കൂടിയാണ് ഫ്രെയിം. പ്രെഡെല്ലയിൽ യേശുവിന്റെ കുട്ടിക്കാലത്തെ രംഗങ്ങളുള്ള മൂന്ന് ചതുരാകൃതിയിലുള്ള പെയിന്റിംഗുകളുണ്ട്: നേറ്റിവിറ്റി, ഫ്ലൈറ്റ് ഇൻ ടു ഈജിപ്ത്, പ്രെസെന്റേഷൻ അറ്റ് ദി ടെമ്പിൾ (രണ്ടാമത്തേത് ഒരു പകർപ്പ്, യഥാർത്ഥച്ചിത്രം പാരീസിലെ ലൂവ്രെയിൽ കാണാം).[7] അവലംബം
പുറംകണ്ണികൾAdorazione dei Magi by Gentile da Fabriano എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
|
Portal di Ensiklopedia Dunia