അഡോറേഷൻ ഓഫ് ദി മാഗി (ഫിലിപ്പിനോ ലിപ്പി)
ഇറ്റാലിയൻ നവോത്ഥാന ചിത്രകാരനായ ഫിലിപ്പിനോ ലിപ്പി 1496-ൽ ഒപ്പിട്ടു ചിത്രീകരിച്ച ചിത്രമാണ് അഡോറേഷൻ ഓഫ് ദി മാഗി. ഫ്ലോറൻസിലെ ഉഫിസിയിൽ ഈ ചിത്രം പ്രദർശിപ്പിച്ചിരിക്കുന്നു. 1481-ൽ ലിയോനാർഡോ ഡാവിഞ്ചി പൂർത്തീകരിക്കാതെ ഉപേക്ഷിച്ചതിനാൽ പകരക്കാരനായി, സ്കോപെറ്റോയിലെ സാൻ ഡൊനാറ്റോ കോൺവെന്റിനായി ഈ പാനൽ ചിത്രം വരയ്ക്കുകയുണ്ടായി. 1529-ൽ ഈ ചിത്രം കർദിനാൾ കാർലോ ഡി മെഡിസി ഏറ്റെടുത്തു, 1666-ൽ ഇത് ഉഫിസി ശേഖരണത്തിന്റെ ഭാഗമായി. ഫിലിപ്പിനോ ലിപ്പി ലിയോനാർഡോ ഉപേക്ഷിച്ച ചിത്രീകരണം പ്രത്യേകിച്ചും ചിത്രത്തിന്റെ മധ്യഭാഗത്ത് അതേപടി പിന്തുടർന്നു. പ്രചോദനത്തിന്റെ ഭൂരിഭാഗവും ഉഫിസിയിലെ ബോട്ടിസെല്ലിയുടെ അഡോറേഷൻ ഓഫ് ദി മാഗി എന്ന ചിത്രത്തിൽ നിന്ന് ലഭിച്ചതാണ്. രണ്ട് വശങ്ങളിലുമുള്ള പ്രതീകങ്ങളുടെ സ്വഭാവത്തിൽ ഇത് വ്യക്തമാണ്. ഹോളി ഫാമിലി മധ്യഭാഗത്ത് താഴെയായി ചിത്രീകരിച്ചിരിക്കുന്നു. ബോട്ടിസെല്ലിയുടെ സൃഷ്ടിക്ക് സമാനമായി, മെഡിസി കേഡറ്റ് നിരയിലെ നിരവധി അംഗങ്ങളെയും ഫിലിപ്പിനോ ചിത്രീകരിച്ചു. ചിത്രീകരണം പൂർത്തിയായ സമയത്ത് അവർ സാവോനാരോളിയൻ റിപ്പബ്ലിക്കിനോടൊപ്പമായിരുന്നു. 20 വർഷം മുമ്പ് മരിച്ച പിയർഫ്രാൻസെസ്കോ ഡി മെഡിസി ഇടതുവശത്ത്, മുട്ടുകുത്തി ഒരു ക്വാട്രന്റ് പിടിച്ച് നിൽക്കുന്നതായി ചിത്രീകരിച്ചിരിക്കുന്നു. ജിയോവന്നി, ഒരു ഗോബ്ലറ്റ് പിടിച്ചും ലോറെൻസോ ഒരു കിരീടം നീക്കംചെയ്തുകൊണ്ട് അദ്ദേഹത്തിന്റെ രണ്ടു പുത്രന്മാർ പിന്നിൽ നിൽക്കുന്നു അവലംബം
|
Portal di Ensiklopedia Dunia