അണ്ണാമലനാഥർ ക്ഷേത്രം

ഇടുക്കി ജില്ലയുടെ വ്യാവസായികതലസ്ഥാനമായ തൊടുപുഴ പട്ടണത്തിന്റെ പ്രാന്തപ്രദേശമായ കാരിക്കോട്ട് സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രമാണ് അണ്ണാമലനാഥർ ക്ഷേത്രം. ശിവനാണ് ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ. ഒരേ പീഠത്തിൽ, പാർവ്വതി-ഗണപതി-സുബ്രഹ്മണ്യന്മാർക്കൊപ്പം ഇരിയ്ക്കുന്ന രൂപത്തിലുള്ള അത്യപൂർവ്വമായ പ്രതിഷ്ഠയാണ് ഇവിടെയുള്ളത്. ഭാരതത്തിൽ, വിഗ്രഹരൂപത്തിൽ ശിവപ്രതിഷ്ഠയുള്ള അപൂർവ്വം ക്ഷേത്രങ്ങളിലൊന്ന്, ശിവകുടുംബത്തിന് ഒരുമിച്ച് സാന്നിദ്ധ്യമുള്ള ക്ഷേത്രം, തെക്കോട്ട് ദർശനമുള്ള പ്രതിഷ്ഠ, ശിവന് പൂർണ്ണപ്രദക്ഷിണം എന്നിങ്ങനെ നിരവധി പ്രത്യേകതകളുള്ള ഈ ക്ഷേത്രം, തന്മൂലം ഒരുപാടുപേരെ ആകർഷിച്ചിട്ടുണ്ട്. ചോളകാല വാസ്തുവിദ്യയുടെ മകുടോദാഹരണമായ ഈ ക്ഷേത്രം, പിൽക്കാലത്ത് പല കാരണങ്ങൾ മൂലം നശിയ്ക്കുകയും, പിന്നീട് കേരള പുരാവസ്തു വകുപ്പ് കണ്ടെടുത്ത് പുനരുദ്ധരിച്ച് സംരക്ഷിയ്ക്കുകയുമായിരുന്നു. കുംഭമാസത്തിൽ വരുന്ന ശിവരാത്രിയും ധനുമാസത്തിൽ വരുന്ന തിരുവാതിരയുമാണ് ക്ഷേത്രത്തിലെ പ്രധാന ആഘോഷങ്ങൾ. നാട്ടുകാരുടെ നേതൃത്വത്തിലുള്ള ഒരു കമ്മിറ്റിയാണ് ക്ഷേത്രഭരണം നടത്തുന്നത്.

പഴമ

പൂർണ്ണമായും കരിങ്കല്ലിൽ തീർത്തിരിക്കുന്ന ഈ ക്ഷേത്രത്തിലെ കൊത്തുപണികൾ ചോള കാലഘട്ടത്തിലേക്ക് വിരല്ചൂണ്ടുന്നവയാണ്. ചോള ഭരണകാലത്ത് വടക്കുംകൂർ രാജവംശത്തിന്റെ തലസ്ഥാനമായിരുന്നു കാരിക്കോട് .ഇന്ത്യയിൽ മുഴുവനായി അവർ സ്ഥാപിച്ച 74 ശിവക്ഷേത്രങ്ങളിൽ ഒന്നാണ് ഇത്.[1] പതിറ്റാണ്ടുകൾ കാട് കയറി കിടന്ന അണ്ണാമലനാഥർ ക്ഷേത്രം കുറച്ചു വർഷങ്ങൾക്കു മുൻപാണ് നവീകരിച്ചത്.കേരളാ പുരാവസ്തു വകുപ്പിന്റെ കീഴിൽ ഉള്ള ക്ഷേത്ര പരിസരത്തു പഴയ ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങൾ കാണാനാവും.ക്ഷേത്രത്തിലെ പുരാതനമായ വിഗ്രഹങ്ങൾ കായംകുളം മ്യുസിയത്തിൽ സൂക്ഷിച്ചിരിക്കുന്നു.ദീര്ഘചതുരാകൃതിയിൽ ഉള്ള ക്ഷേത്രനിര്മിതി പൂർണമായും തമിഴ് സംസ്‌കാരത്തിൽ ഉള്ളതാണ്.

പ്രതേകതകൾ

ഏകാശിലാപീഠത്തിൽ ശിവനും പാർവതിയും സുബ്രഹ്മണ്യ ഗണപതി സമേതരായി ദർശനം നൽകുന്നു.പഞ്ചലോഹനിര്മിതമായ വിഗ്രഹരൂപങ്ങൾ ആണ് പ്രതിഷ്ഠ.മറ്റു ശിവക്ഷേത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി പൂർണപ്രദക്ഷിണം ചെയ്യാവുന്നതും,തെക്കോട്ട് ദർശനവും വടക്കോട്ട് ഓവും, താമരകുളവും എല്ലാം ഈ ക്ഷേത്രത്തിന്റെ പ്രത്യേകതകൾ ആണ്.എല്ലാ പ്രദോഷവും പൗർണമിയും സമുചിതമായി ആഘോഷിക്കുന്നു.

അവലംബം

Prefix: a b c d e f g h i j k l m n o p q r s t u v w x y z 0 1 2 3 4 5 6 7 8 9

Portal di Ensiklopedia Dunia

Kembali kehalaman sebelumnya