അണ്ണാറാവു മിർജിഅണ്ണറാവു മിർജി ഒരു കന്നഡ സാഹിത്യകാരനായിരുന്നു. മുഴുവൻപേര്: അണ്ണപ്പ അപ്പണ്ണ മിർജി. ആദ്യകാല ജീവിതം1918-ൽ മൈസൂറിലെ ബെൽഗാം ജില്ലയിൽപ്പെട്ട സേഡവാളയിൽ ജനിച്ചു. പ്രാഥമികവിദ്യാഭ്യാസം സ്വന്തം ഗ്രാമത്തിലുള്ള സ്കൂളിൽ നടത്തി. 1948-ൽ ധാർവാഡ് ട്രെയിനിങ് കോളജിൽനിന്ന് അധ്യാപന പരിശീലനംനേടി. ജീവിതരേഖഒരു സാഹിത്യകാരൻ എന്ന നിലയിൽ നന്നേ ചെറുപ്പത്തിൽ തന്നെ അണ്ണാറാവു വിഖ്യാതി നേടി. ആദ്യകാലങ്ങളിൽ ഇന്ദുതനയ എന്ന തൂലികാനാമത്തിലാണ് എഴുതിയിരുന്നത്. സാഹിത്യവിമർശകൻ, ചെറുകഥാകൃത്ത്, നോവൽ കർത്താവ് എന്നീ നിലകളിൽ ലബ്ധപ്രതിഷ്ഠൻ. നിസർഗ, രാഷ്ട്രപുരുഷ, അശോകചക്രാ, പ്രതിസൻകാറ, രാമണ്ണമാസ്റ്റർ, ജൈനധർമ, ദത്തവാണി, ലേഖനകലെ എന്നിവയാണ് ഇദ്ദേഹത്തിന്റെ പ്രധാന കൃതികൾ[1]. ഇവയിൽ ജൈനധർമ എന്ന ഗ്രന്ഥം കന്നഡ മതസാഹിത്യത്തിന് ഈടുറ്റ ഒരു സംഭാവനയാണെന്ന് നിരൂപകൻമാർ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇദ്ദേഹത്തിന്റെ ബൃഹത്തായ നോവലുകൾ കന്നഡ നോവൽസാഹിത്യത്തിൽ ഒരു വഴിത്തിരിവിനെ കുറിക്കുന്നു. 1970-ൽ കർണാടക സാഹിത്യ അക്കാദമി അവാർഡ് ലഭിക്കുകയുണ്ടായി. 1975 ഡിസംബർ 2-ന് ഇദ്ദേഹം അന്തരിച്ചു. പ്രധാന കൃതികൾനോവലുകൾ
ചെറുകഥാ സമാഹാരങ്ങൾ
അന്യ കൃതികൾ
കൂടുതൽ വായനയ്ക്ൿ
അവലംബങ്ങൾ
പുറത്തേക്കുള്ള കണ്ണികൾ
|
Portal di Ensiklopedia Dunia