അതിപൂരിതലായനിപൂരിതം (saturated) ആകുന്നതിനു വേണ്ടതിനെക്കാൾ അധികം ലേയം (solute) ഉൾക്കൊള്ളുന്ന ലായനിയാണ് അതിപൂരിതലായനി. ലായകത്തിന് ഉൾക്കൊള്ളാൻ കഴിയുന്ന ലേയത്തിന്റെ അളവ് അതതു വസ്തുക്കളുടെ പ്രത്യേകതകളെയും താപനിലയെയും മർദത്തെയും ആശ്രയിച്ചിരിക്കും; അതിന് ഒരു പരിധിയുമുണ്ട്. പരിധിയോളം ലേയമുൾക്കൊള്ളുന്ന ലായനിയാണ് പൂരിതലായനി. അതിപൂരിതലായനിയിലാകട്ടെ, ലേയം ഈ സാധാരണ പരിധിയിലധികം അലിഞ്ഞുചേർന്നു കിടക്കുന്നു. ഒരു ഉദാഹരണം എടുക്കാം. ജലം ലായകമായുപയോഗിച്ച് 20oC താപനിലയിൽ ഹൈപ്പോ(Hypo)വിന്റെ ഒരു പൂരിതലായനിയുണ്ടാക്കിയാൽ അതിലെ ലായക-ലേയ-അനുപാതം 100 : 84.5 ആയിരിക്കും. എന്നാൽ 100oC താപനിലയിൽ ഒരു പൂരിതലായനിയുണ്ടാക്കി മുൻകരുതലോടെ അതിനെ 20oc വരെ തണുപ്പിച്ചാൽ ലായക-ലേയത്തിന്റെ അനുപാതം 100 : 428 ആയ ഒരു അതിപൂരിതലായനി ലഭിക്കുന്നതാണ്. അപ്പോൾ അതിൽ 343.5 ഗ്രാം ഹൈപ്പോ വീതം (100 ഗ്രാം ജലത്തിന്) പരിധിയിലും കവിഞ്ഞ് ഉണ്ടായിരിക്കും. അതിപൂരിതലായനിയിലെ ലായക-ലേയ-സന്തുലനം (solvent-solute-equilibrium) മിതസ്ഥായി (meta stable) ആണ്. ഭാജനത്തിന്റെ ഉൾഭിത്തികളിൽ ഒരു സ്ഫടികദണ്ഡുകൊണ്ട് ഉരച്ചാൽ പോലും അതിനു ഭംഗം നേരിടുന്ന അതിപൂരിതലായനിയിലേക്കു ലേയത്തിന്റെ അത്യല്പമായ ഒരു തരി ഇട്ടുനോക്കുക. ലേയത്തിന്റെ ക്രിസ്റ്റലുകൾ ആ ലായനിയുടെ എല്ലാ ഭാഗത്തുനിന്നും ആവിർഭവിക്കുന്നതു കാണാം. അവലംബം
|
Portal di Ensiklopedia Dunia