അനലോഗ്-ടു-ഡിജിറ്റൽ കൺവെർട്ടർ![]() അനലോഗ് ഉള്ള സിഗ്നലുകളെ ഡിജിറ്റൽ സിഗ്നൽ ആയി മാറ്റുന്ന ഒരു ഉപകരണം ആണ് അനലോഗ്-ടു-ഡിജിറ്റൽ കൺവെർട്ടർ.[1] ഈ ഉപകരണത്തിന്റെ ചുരുക്കപ്പേര് എ ഡി സി (ADC), എ / ഡി (A/D) അല്ലെങ്കിൽ എ-ടു-ഡി (A to D) എന്നാണ്. ഇതിന്റെ നേർ വിപരീതമായി സിഗ്നൽ മാറ്റുന്ന ഉപകരണം ആണ് ഡിജിറ്റൽ-ടു-അനലോഗ് കൺവെർട്ടർ (DAC). സാധാരണയായി എഡിസി എന്നു പറയുന്നത് ഒരു ഇലക്ട്രോണിക് ഉപകരണമാണ്. അത് ഇൻപുട്ടായി നൽകുന്ന അനലോഗ് തരത്തിലുള്ള വോൾട്ടേജിനേയോ കറണ്ടിനേയോ തത്തുല്യ മൂല്യമുള്ള ഡിജിറ്റൽ സിഗ്നലുകളാക്കി മാറ്റുന്നു. ഇലക്ട്രോണിക് ഉപകരണമല്ലെങ്കിലും ഭാഗികമായി ഇലക്ട്രോണിക് ഉപകരണമായ റോട്ടറി എൻകോഡറുകളേയും എ ഡി സി ആയി കണക്കാക്കുന്നു. ഡിജിറ്റലായി ലഭിക്കുന്ന ഔട്ട്പുട്ട് പലതരത്തിലുള്ള കോഡിംഗിനെ ആശ്രയിച്ചിരിക്കുന്നു. സാധാരണയായി കൊടുക്കുന്ന ഇൻപുട്ടിന്റെ തത്തുല്യമായ ബൈനറി സംഖ്യയുടെ 2's കോംപ്ലിമെന്റ് (2's complement) ആണ് ഔട്ട്പുട്ടായി ലഭിക്കുന്നത്. എന്നാൽ അത്തരത്തിൽ അല്ലാതിരിക്കാനും സാധ്യതകളുണ്ട്. ചില എൻകോഡറുകൾ ഗ്രേ കോഡ് ആണ് ഔട്ട്പുട്ടായി നൽകുന്നത്. വൈദ്യുത ചിഹ്നംഅവലംബം
|
Portal di Ensiklopedia Dunia