അനാർക്കലി (2015- ലെ ചലച്ചിത്രം)
പ്രയോഗരീതിയിൽ പിഴവ്: തിരിച്ചറിയാൻ കഴിയാത്ത വിരാമചിഹ്നം "["തിരക്കഥാകൃത്തായ സച്ചി ആദ്യമായി സംവിധാനം ചെയ്ത് 2015 ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് അനാർക്കലി.പൃഥ്വിരാജ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് രാജീവ് നായർ ആണ്.ബിജു മേനോൻ,കബീർ ബേദി,പ്രിയാൽ ഗോർ, മിയ ജോർജ്ജ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു[1].വിദ്യാസാഗർ ആണ് ഈ ചിത്രത്തിന്റെ സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത്.കൊച്ചിയിലും ലക്ഷദ്വീപിലെ ബങ്കാരം,അഗത്തി എന്നീ ദ്വീപുകളിലുമായാണ് അനാർക്കലി ചിത്രീകരിച്ചത്.ശന്തനു എന്ന നീന്തൽ പരിശീലകന്റെ വേഷമാണ് ചിത്രത്തിൽ പൃഥ്വിരാജിന്[2].2015 നവംബർ 13നു തിയറ്ററുകളിലെത്തിയ അനാർക്കലിക്ക് അനുകൂലമായ പ്രേക്ഷകപ്രതികരണമാണ് ലഭിച്ചത്[3]. അഭിനയിച്ചവർ
സംഗീതംരാജീവ് നായർ,മനോജ് എന്നിവർ രചിച്ചിരിക്കുന്ന അനാർക്കലിയിലെ ഗാനങ്ങൾക്ക് വിദ്യാസാഗർ ആണ് സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത്[4].
അവലംബം
പുറത്തേക്കുള്ള കണ്ണികൾ |
Portal di Ensiklopedia Dunia