അനു എലിസബത്ത് ജോസ്
മലയാളചലച്ചിത്രഗാനരചയിതാവാണ് അനു എലിസബത്ത് ജോസ്. 2012ൽ വിനീത് ശ്രീനിവാസൻ സംവിധാനം നിർവഹിച്ച തട്ടത്തിൻ മറയത്ത് എന്ന മലയാള ചിത്രത്തിൽ മുത്തുച്ചിപ്പി പോലൊരു എന്ന ഗാനം രചിച്ചുകൊണ്ടാണ് ചലച്ചിത്ര മേഖലയിലേക്ക് അനു പ്രവേശിക്കുന്നത്. ഷാൻ റഹ്മാൻ സംഗീതം നിർവഹിച്ച തട്ടത്തിൻ മറയത്തിൽ മൂന്നു ഗാനങ്ങളാണ് അനു രചിച്ചത് ശ്യാമാംബരം, തട്ടത്തിൻ മറയത്തെ പെണ്ണേ, മുത്തുച്ചിപ്പിപോലൊരു[1] ജീവിതരേഖജോസ് സേവ്യറിൻറെയും മറിയാമ്മ ജോസിന്റെയും മകളായ് കേരളത്തിലെ ആലപ്പുഴ ജില്ലയിലാണ് അനു എലിസബത്ത് ജനിച്ചത്. ആലപ്പുഴ ജില്ലയിലാണ് ജനനമെങ്കിലും കൊച്ചിയിലെ ഇടപ്പള്ളിയിലാണ് പഠിച്ചതും വളർന്നതും.അച്ഛൻ ജോസ് സേവ്യർ ഓറിയന്റൽ ഇൻഷൂറൻസ് മുംബൈയുടെ റീജനൽ മാനേജറാണ്. അമ്മ മറിയാമ്മ ജോസ്, കോളേജ് വിദ്യാർഥിനിയായ അനുജത്തി എന്നിവർക്കൊപ്പം ഇടപ്പിള്ളിയിലെ ക്ലബ്ബ് ജംഗ്ഷനിലാണ് താമസം.അങ്കമാലിയിലെ ഫെഡറൽ ഇൻസ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻറ് ടെക്നോളജിയിൽ നിന്ന് എഞ്ചിനീയറിംഗ് പൂർത്തിയാക്കി.ചെന്നൈയിൽ ടിസിഎസ്സിൽ ജോലിചെയ്യുന്നതിനിടയിലാണ് തട്ടത്തിൻ മറയത്തിലെ പാട്ടുകൾ എഴുതുവാൻ അവസരം അനുവിന് ലഭിച്ചത്[2] .പന്ത്രാണ്ടാം ക്ലാസിലെ പഠനകാലത്താണ് അനു ആദ്യമായി ഒരു പാട്ടിന് വരികൾ എഴുതുന്നത് പിന്നീട് കോളേജിൽ പഠിക്കുമ്പോൾ ഒരു ആൽബത്തിനുവേണ്ടി വരികൾ എഴുതി. കോളേജിലെ സീനിയർ സ്റ്റുഡന്റും, സുഹൃത്തും തട്ടത്തിൻ മറയത്തിന്റെ സഹസംവിധായകനും കൂടിയായ ഗണേശ് രാജാണ് അനു എലിസബത്തെന്ന പുതുമുഖ എഴുത്തുകാരിയെ വിനീത് ശ്രീനിവാസനു പരിചയപെടുത്തിയത്[3] ശ്രദ്ധേയമായ ചില ചലച്ചിത്രഗാനങ്ങൾ
അവലംബം
പുറത്തേക്കുള്ള കണ്ണികൾ |
Portal di Ensiklopedia Dunia