അനുബന്ധാസ്ഥികൂടം
കശേരുകികളുടെ എൻഡോസ്കെലിറ്റണിന്റെ അപ്പന്റേജുകളെ (ഫിൻസ്, ഫ്ലിപ്പറുകൾ അല്ലെങ്കിൽ കൈകാലുകൾ) പിന്തുണയ്ക്കുന്ന അസ്ഥികളും തരുണാസ്ഥികളും അടങ്ങുന്ന ഭാഗമാണ് അനുബന്ധാസ്ഥിസ്ഥികൂടം. ഇംഗ്ലീഷിൽ ഇത് അപ്പെൻഡികുലാർ സ്കെലിറ്റൻ എന്ന് അറിയപ്പെടുന്നു. മിക്ക ഭൌമ കശേരുകികളിലും (പാമ്പുകൾ, കാലില്ലാത്ത പല്ലികൾ, സിസിലിയൻസ് എന്നിവ ഒഴികെ) അനുബന്ധാസ്ഥികൂടവും അനുബന്ധ പേശികളുമാണ് ശരീര ചലനം സാധ്യമാക്കുന്ന പ്രധാന ലോക്കോമോട്ടീവ് ഘടനകൾ. മനുഷ്യരിലെ അനുബന്ധാസ്ഥികൂടത്തിൽ 126 അസ്ഥികളുണ്ട്, അതിൽ തോൾ, പെൽവിക് ഗാർഡിൽസ്, കൈകാലുകൽ എന്നിവ ഉൾപ്പെടുന്നു.[1] ഈ അസ്ഥികൾ മറ്റെല്ലാ ടെട്രാപോഡുകളുടെയും മുൻകാലുകളിലും പിൻകാലുകളിലും ഉള്ളവയ്ക്ക് സമാനമാണ്. പദോൽപ്പത്തി"അപ്പെൻഡിക്യുല" എന്ന നാമവിശേഷണം ലാറ്റിൻ അപ്പെൻഡിക്കുലയിൽ നിന്നാണ് വന്നത്.[2].[3] ഘടനമനുഷ്യ അസ്ഥികൂടത്തിലെ 206 അസ്ഥികളിൽ 126 എണ്ണം അനുബന്ധാസ്ഥികൂടത്തിൽ അടങ്ങിയിരിക്കുന്നു. പ്രവർത്തനപരമായി, ഇത് ചലനത്തിനു സഹായിക്കുന്നു. അനുബന്ധാസ്ഥികൂടത്തെ ആറ് പ്രധാന മേഖലകളായി തിരിച്ചിരിക്കുന്നു-
126 അസ്ഥികളുള്ള അനുബന്ധാസ്ഥികൂടവും 80 അസ്ഥികളുള്ള അക്ഷാസ്ഥികൂടവും ഒരുമിച്ച് ചേർന്ന് 206 അസ്ഥികളുടെ സമ്പൂർണ്ണ അസ്ഥികൂടം രൂപപ്പെടുന്നു. അക്ഷാസ്ഥികൂടത്തിൽ നിന്ന് വ്യത്യസ്തമായി, അനുബന്ധാസ്ഥികൂടത്തിലെ അസ്ഥികൾ പലതും ഒരുമിച്ച് ചേർന്നിരിക്കുന്നവയല്ല, ഇത് ഇവയ്ക്ക് വളരെ വലിയ ചലന പരിധി അനുവദിക്കുന്നു. ഇതും കാണുക
അവലംബം
|
Portal di Ensiklopedia Dunia