അനുരാധ ദേവി തൊക്ചൊം
ഒരു ഇന്ത്യൻ വനിതാ ഹോക്കി താരമാണ് അനുരാധ തൊക്ചൊം (ജനനം ഫെബ്രുവരി 2, 1989). മണിപ്പൂരിൽ നിന്നുള്ള ഇവർ ഒരു മുന്നേറ്റനിരക്കാരിയായാണ് കളിക്കുന്നത്.നിലവിലെ ഇന്ത്യൻ ഹോക്കി ടീമിലെ ഏറ്റവും പരിചയസമ്പത്തുള്ള താരങ്ങളിലൊരാളായ ഇവർ 80 ലേറെ അന്തരാഷ്ട്ര മത്സരങ്ങൾ രാജ്യത്തിനു വേണ്ടി കളിച്ചിട്ടുണ്ട്. 36 വർഷത്തിനു ശേഷം 2016ലെ റിയോ ഒളിംമ്പിക്സിനു യോഗ്യത നേടിയ ഇന്ത്യൻ ടീമിൽ അംഗമാണ്. ജീവിതഗതി26 ആം വയസിലാണ് പോസ്റ്റീരിയർ ഹോക്കി അക്കാദമിയിൽ അനുരാധ പരിശീലനത്തിനു പോയത്. പക്ഷേ അതിനു മുൻപ് തന്നെ അവർ എട്ടോളം ദേശീയ ഹോക്കി മത്സരത്തിൽ പങ്കെടുത്ത് പ്രകടനം കാഴ്ച്ച വച്ചിരുന്നു. 2014-15 ലെ വനിതാ എഫ് ഐ എച്ച് വേൾഡ് ലീഗിനു ശേഷം നല്ല ആത്മവിശ്വാസത്തിലാണ് എന്നു കോച്ചായ മതിയാസ് അഹ്രിൻ പറഞ്ഞിരുന്നു എന്നു ക്യാമ്പിന്റെ അവസ്ഥയെ കുറിച്ച് പറയുമ്പോൾ അനുരാധ പറഞ്ഞിരുന്നു. പുതിയ പരിശീലകന്റെ കീഴിലുള്ള പഠന സമയമാണിത് എന്നും അവർ കൂട്ടിച്ചേർത്തു. ഞങ്ങളിപ്പോൾ വളരെ ആത്മവിശ്വാസത്തിലാണെന്നും എതിരാളികളുടെ പ്രതിരോധം തകർക്കുമെന്നും അനുരാധ പറഞ്ഞു. ലീഗ് സെമിഫൈനലിൽ അഞ്ചാം സ്ഥാനം കരസ്ഥമാക്കി ഒളിമ്പിക്സിൽ മുപ്പത്തിയാറ് വർഷങ്ങൾക്ക് ശേഷം യോഗ്യത നേടി.
|
Portal di Ensiklopedia Dunia