അന്തരീക്ഷമർദ്ദ റെയിൽവേ![]() അന്തരീക്ഷമർദംകൊണ്ട് ഓടുന്ന വാഹനങ്ങൾക്ക് സഞ്ചരിക്കാൻ ഉണ്ടാക്കിയ റെയിൽപാതയാണ് അന്തരീക്ഷമർദ റെയിൽവേ. 1840-നും 1845-നും ഇടയ്ക്കാണ് അന്തരീക്ഷമർദം ഉപയോഗിച്ച് വാഹനങ്ങൾ ചലിപ്പിക്കാനുള്ള യത്നങ്ങൾ കാര്യക്ഷമമായി നടന്നത്. ഇതിന്റെ ഉപജ്ഞാതാക്കൾ ജേക്കബ് സമുദ(Jacob Samuda)യും എസ്. ക്ലാഗ്ഗും (S.Clagg) ആയിരുന്നു. പാളങ്ങളുടെ ഒത്തനടുക്ക് ഉടനീളത്തിൽ ഒരു കുഴൽവച്ച്, എയർ പമ്പ് (air pump) ഉപയോഗിച്ച് കുഴലിലെ വായു പുറത്തുകളഞ്ഞ് അതിൽ ഭാഗികശൂന്യത സൃഷ്ടിക്കുന്നു. കുഴലിനുള്ളിൽ കൊണ്ടിരിക്കത്തക്കവണ്ണമാണ് വാഹനത്തിന്റെ പിസ്റ്റൺ ഘടിപ്പിക്കുന്നത്. അന്തരീക്ഷമർദംകൊണ്ട് ഭാഗികശൂന്യതയുള്ള കുഴലിൽകൂടി പിസ്റ്റൺ മുന്നോട്ടു നീങ്ങുകയും വാഹനം ചലിക്കുകയും ചെയ്യുന്നു. ഇതാണ് അന്തരീക്ഷമർദ റെയിൽവാഹനത്തിന്റെ പ്രവർത്തനരീതി. 1843-ൽ അയർലണ്ടിൽ ഡാൽകെ (Dalkey)ക്കും കിങ്സ് ടൌണിനും ഇടയ്ക്ക് 3.5 കിലോമീറ്ററോളം നീളത്തിൽ ഇത്തരം ഒരു റെയിൽപാത സ്ഥാപിക്കപ്പെട്ടു. 1855-വരെ അതു പ്രവർത്തിച്ചു. ലണ്ടനിലും ക്ലോയിഡോണിലും ഈ സമ്പ്രദായം പരീക്ഷിക്കുകയുണ്ടായി. കൂടുതൽ സൌകര്യപ്രദമായ പ്രവർത്തനോപായങ്ങളുടെ ആവിർഭാവത്തോടെ അന്തരീക്ഷമർദവാഹനങ്ങൾ പുറംതള്ളപ്പെട്ടു. പുറംകണ്ണികൾ
|
Portal di Ensiklopedia Dunia