അന്താരാഷ്ട്ര ഭൗതികശാസ്ത്ര ഒളിമ്പ്യാഡ്
ഓരോ രാജ്യത്തുനിന്നും അഞ്ചുവരെ വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം. ഇവർക്കുപുറമെ രണ്ട് ടീം ലീഡർമാരും ഉണ്ടാകും. അഞ്ച് മണിക്കൂർ വീതമുള്ള ഒരു തിയറി പരീക്ഷയും ഒരു പ്രാക്ടിക്കൽ പരീക്ഷയും അടങ്ങിയതാണ് ഒളിമ്പ്യാഡ്. വിജയികൾക്ക് സ്വർണ്ണം, വെള്ളി, വെങ്കലം എന്നീ മെഡലുകളും ഓണറബിൾ മെൻഷനും നൽകുന്നു. ഇന്ത്യയിൽ1998 മുതലാണ് ഇന്ത്യ അന്താരാഷ്ട്ര ഭൗതികശാസ്ത്ര ഒളിമ്പ്യാഡിൽ പങ്കെടുക്കാനാരംഭിച്ചത്[1]. അന്താരാഷ്ട്ര ഒളിമ്പ്യാഡിനുള്ള ഇന്ത്യൻ ടീമിനെ തിരഞ്ഞെടുക്കുന്നത് മൂന്ന് സ്റ്റേജുകളായാണ്[2] : നാഷണൽ സ്റ്റാൻഡേർഡ് എക്സാമിനേഷൻ ഇൻ ഫിസിക്സ് (NSEP), ഇന്ത്യൻ നാഷണൽ ഫിസിക്സ് ഒളിമ്പ്യാഡ് (INPhO), ഓറിയന്റേഷൻ കം സെലക്ഷൻ കാമ്പ് (OCSC). അവലംബം |
Portal di Ensiklopedia Dunia