അന്താരാഷ്ട്ര യോഗ ദിനം
ജൂൺ 21 അന്താരാഷ്ട്ര യോഗാദിനമായി ആചരിക്കുന്നു[1]. 2014 ഡിസംബർ 11 ന് ഐക്യരാഷ്ട്രസഭയുടെ സമ്മേളന പ്രകാരം ഈ പ്രഖ്യാപനം നടന്നു.[2] ജൂൺ 21 അന്താരാഷ്ട്ര യോഗാദിനമായി ഐക്യരാഷ്ട്രസംഘടനയുടെ പൊതുസമ്മേളനത്തിൽ നിർദ്ദേശിച്ചത് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്[3]. ഭാരതത്തിൽ ഉത്ഭവം കൊണ്ട യോഗ, ശാരീരികവും മാനസികവും ആത്മീയവുമായ തലങ്ങളെ സ്പർശിച്ച് ശരീരത്തിന്റേയും മനസ്സിന്റേയും മാറ്റം ലക്ഷ്യമിടുന്നു. ഉത്തരായനാനന്തര ദിവസമായ ജൂൺ 21 അന്താരാഷ്ട്ര യോഗാ ദിനത്തിനായി നിർദ്ദേശിക്കുമ്പോൾ അദ്ദേഹം പറഞ്ഞു - ഉത്തരാർദ്ധഗോളത്തിലെ എറ്റവും നീണ്ട ദിനമായ ഇതിന് ലോകത്തിന്റെ പല ഭാഗത്തും പ്രത്യേക പ്രാധാന്യമുണ്ട്.[4] യോഗയുമായുള്ള കാഴ്ചപ്പാടിൽ, ഉത്തരായനാനന്തരം ദക്ഷിണായനത്തിലേക്കുള്ള ചുവടുവെയ്പാണ്. ഉത്തരായനാനന്തരത്തിനു ശേഷമുള്ള ആദ്യ വെളുത്തവാവ് ഗുരുപൂർണിമ എന്നറിയപ്പെടുന്നു. യോഗ പണ്ഡിതൻ സത്ഗുരു ജഗ്ഗി വാസുദേവിന്റെ അഭിപ്രായത്തിൽ ഈ ദിവസമാണ് യോഗയുടെ ആദി ഗുരുവായ ശിവനിൽ നിന്ന് ആദ്യമായി നമ്മളിലേക്ക് എത്തിയത്.[5] ആത്മിയ കാര്യങ്ങൾ തുടങ്ങുന്നതിനുള്ള പിന്തുണ കിട്ടുന്നതിന് ദക്ഷിണായനമാണ് എറ്റവും നല്ല സമയം.[6] 2014 സെപ്റ്റംബർ 27 ന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഐക്യരാഷ്ട്രസഭയുടെ പൊതുസഭയെ അഭിസംബോധന ചെയ്തപ്പോഴാണ് ജൂൺ 21 അന്താരാഷ്ട്ര യോഗദിനമായി തിരഞ്ഞെടുത്തത്.[7][8] അന്ന് അദ്ദേഹം പറഞ്ഞു:[9]
[11]. 2014 സെപ്റ്റംബർ 14–ന് യു.എൻ സമ്മേളന വേദിയിൽവച്ച് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, ഈ ആശയം അവതരിപ്പിച്ചു. 193 അംഗരാഷ്ട്രങ്ങളിൽ 175 എണ്ണത്തിൻ്റെ സഹകരണ ബലത്തോടെ പ്രമേയാവതരണം വോട്ടിനിടപ്പെടാതെതന്നെ 2014 ഡിസംബർ 14–ന് അംഗീകരിയ്ക്കപ്പെടുകയുണ്ടായി [12]. 2015 ജൂൺ 21 ന് ആദ്യ യോഗാദിനം ആചരിച്ചു [13]. വിവിധ രാജ്യങ്ങളിൽ യോഗാദിനം അതീവ പ്രാധാന്യത്തോടെ ആചരിക്കുന്നു [14]. യോഗാദിനത്തിന്റെ പ്രാധാന്യം
![]() അവലംബങ്ങൾ
പുറം കണ്ണികൾ
|
Portal di Ensiklopedia Dunia