അന്താരാഷ്ട്ര സന്തോഷ ദിനം
എല്ലാ വർഷവും മാർച്ച് 20 നാണ് ലോക സന്തോഷ ദിനം അല്ലെങ്കിൽ അന്താരാഷ്ട്ര സന്തോഷ ദിനം ലോകമെമ്പാടും ആഘോഷിക്കുന്നത്. ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലി 2012 ജൂലൈ 12 ലെ 66/281 നമ്പർ പ്രമേയത്തിൽ, സന്തോഷത്തിന്റെ പ്രസക്തി അംഗീകരിച്ചുകൊണ്ട് മാർച്ച് 20 അന്താരാഷ്ട്ര സന്തോഷ ദിനമായി പ്രഖ്യാപിച്ചു.[1] വിദ്യാഭ്യാസത്തിലൂടെയും പൊതുജന ബോധവൽക്കരണ പ്രവർത്തനങ്ങളിലൂടെയും ഉൾപ്പെടെ, ഉചിതമായ രീതിയിൽ അന്താരാഷ്ട്ര സന്തോഷ ദിനം ആചരിക്കാൻ അംഗരാജ്യങ്ങളെയും, അന്താരാഷ്ട്ര, പ്രാദേശിക സംഘടനകളെയും, സർക്കാരിതര സംഘടനകളും വ്യക്തികളും ഉൾപ്പെടെയുള്ള സിവിൽ സമൂഹത്തെയും ഐക്യരാഷ്ട്രസഭ ക്ഷണിക്കുന്നു.[1] ചരിത്രം2011-ൽ, യുഎൻ ജനറൽ അസംബ്ലി സാമ്പത്തിക അവസരങ്ങൾ പോലെ തന്നെ സന്തോഷത്തിനും മുൻഗണന നൽകുകയെന്നത് "മനുഷ്യന്റെ അടിസ്ഥാന ലക്ഷ്യം" ആക്കി ഒരു പ്രമേയം അംഗീകരിച്ചു.[2] 2012 ജൂലൈ 12 ലെ 66/281 നമ്പർ പ്രമേയത്തിൽ സന്തോഷത്തിന്റെ പ്രസക്തി അംഗീകരിച്ചുകൊണ്ട് മാർച്ച് 20 അന്താരാഷ്ട്ര സന്തോഷ ദിനമായി പ്രഖ്യാപിച്ചു. സന്തോഷത്തിന്റെ പ്രാധാന്യത്തിലേക്ക് വെളിച്ചം വീശുന്ന പ്രമേയം ഭൂട്ടാൻ ആണ് അവതരിപ്പിച്ചത്.[3] 2013 ൽ, യുഎന്നിലെ എല്ലാ 193 അംഗരാജ്യങ്ങളും ലോകത്തിലെ ആദ്യത്തെ അന്താരാഷ്ട്ര സന്തോഷ ദിനം ആഘോഷിച്ചു.[2] സന്തോഷദിനത്തിൻ്റെ ഔദ്യോഗിക വിവരങ്ങൾ2021-ൽ പ്രഖ്യാപിച്ച ആഗോള സന്തോഷത്തിന്റെ ലക്ഷ്യം കൈവരിക്കുന്നതിനുള്ള പത്ത് ചുവടുകൾ:[4]
2021-ലെ ഏഴ് പ്രധാന ദൗത്യങ്ങൾ:[5]
അവലംബം
|
Portal di Ensiklopedia Dunia