അന്ന-ലെന ഫോർസ്റ്റർ
ജർമ്മൻ പാരാ ആൽപൈൻ സ്കീയറാണ് അന്ന-ലെന ഫോർസ്റ്റർ (ജനനം: 15 ജൂൺ 1995). 2014, 2018 വർഷങ്ങളിൽ വിന്റർ പാരാലിമ്പിക്‌സിൽ അഞ്ച് മെഡലുകൾ അവർ നേടിയിരുന്നു. മുൻകാലജീവിതംജർമ്മനിയിലെ കോൺസ്റ്റാൻസ് റഡോൾഫ്സെലിലാണ് ഫോർസ്റ്റർ ജനിച്ചത്. വലതു കാലില്ലാതെയും ഇടതു കാലിൽ എല്ലുകൾ കാണാതെയുമാണ് അവർ ജനിച്ചത്.[1] വിഡികെ മൻചെൻ സ്കൂൾ ക്ലബിൽ ആറാമത്തെ വയസ്സിൽ അവർ സ്കീയിംഗ് ആരംഭിച്ചു.[1] കരിയർഎൽഡബ്ല്യു 12 പാരാ-ആൽപൈൻ സ്കീയിംഗ് വർഗ്ഗീകരണത്തിൽ ഒരു മോണോ സ്കീയും ഔട്ട്‌ഗ്രിഗറുകളും ഉപയോഗിച്ച് ഫോസ്റ്റർ മത്സരിക്കുന്നു.[1] സ്പെയിനിലെ ലാ മോളിനയിൽ നടന്ന ഐപിസി ആൽപൈൻ സ്കീയിംഗ് വേൾഡ് ചാമ്പ്യൻഷിപ്പിൽ വനിതാ സ്ലാലോമിൽ 2 മിനിറ്റ് 31.31 സെക്കൻഡിൽ വെള്ളി മെഡൽ നേടി. സൂപ്പർ കോമ്പിനേഷനിൽ നാലാമതും സൂപ്പർ-ജിയിൽ അഞ്ചാം സ്ഥാനവും അവർ നേടിയിരുന്നുവെങ്കിലും ജയിന്റ് സ്ലാലോം പൂർത്തിയാക്കുന്നതിൽ അവർ പരാജയപ്പെട്ടു.[1] റഷ്യയിലെ സോചിയിൽ 2014 ലെ വിന്റർ പാരാലിമ്പിക്‌സിനായി ജർമ്മൻ ടീമിന്റെ ഭാഗമായി ഫോർസ്റ്ററിനെ തിരഞ്ഞെടുത്തു. 2 മിനിറ്റ് 14.35 സെക്കൻഡിൽ ഫിനിഷ് ചെയ്ത സ്ലാലോമിൽ മത്സരിച്ച അവർ സ്വർണ്ണ മെഡൽ ജേതാവാകുകയും അവരുടെ വിജയം പ്രഖ്യാപിക്കുന്ന പത്രക്കുറിപ്പുകൾ പ്രസിദ്ധീകരിക്കുകയും ചെയ്തു.[2] ആദ്യ മത്സരം ആരംഭിക്കുമ്പോൾ തന്നെ അതിവേഗം ഫിനിഷ് ചെയ്ത അവരുടെ സഹതാരം അന്ന ഷാഫെൽഹുബറിനെ അയോഗ്യനാക്കിയതിനാലാണ് അവർക്ക് സ്വർണം ലഭിച്ചത്.[1][3] ഒരു അപ്പീലിനെത്തുടർന്ന് ഷാഫെൽഹുബറിനെ പുനഃസ്ഥാപിക്കുകയും ഫോർസ്റ്ററിന് വെള്ളി മെഡൽ നൽകുകയും ചെയ്തു.[4]ഗെയിംസിൽ രണ്ടാമതും വെള്ളി മെഡൽ നേടിയ ഫോസ്റ്റർ, കമ്പയിൻഡ് മതസരത്തിൽ ഷാഫെൽഹുബറിന്റെ പിന്നിലായി. രണ്ട് ജർമ്മൻ സ്കീയർമാർ മാത്രമാണ് മത്സരം പൂർത്തിയാക്കിയ അത്ലറ്റുകൾ.[5][6]അവരുടെ മൂന്നാമത്തെ പാരാലിമ്പിക് മെഡൽ, വെങ്കലം, ജയിന്റ് സ്ലാലോമിൽ ലഭിച്ചു. അവിടെ ഷാഫെൽഹുബറിനും ഓസ്ട്രിയൻ സ്കീയർ ക്ലോഡിയ ലോഷിനും പിന്നിൽ 2 മിനിറ്റ് 59.33 സെക്കൻഡിൽ എത്തി.[7] 2012-ൽ ബാഡെൻ സ്പോർട്സ് പേഴ്സണാലിറ്റി ഓഫ് ദ ഇയർ അവാർഡിനായി ഫോർസ്റ്റർ നാമനിർദ്ദേശം ചെയ്യപ്പെട്ടു. 2013-ൽ അവരുടെ നേട്ടങ്ങൾ അടയാളപ്പെടുത്തുന്നതിനായി അവരുടെ ജന്മനഗരമായ റഡോൾഫ്സെൽ ഒരു സ്വർണ്ണ മെഡൽ നൽകി.[1] അവലംബംAnna-Lena Forster എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
ബാഹ്യ ലിങ്കുകൾ
|
Portal di Ensiklopedia Dunia