അന്ന പോളിറ്റ്ക്കൊവ്സ്ക്കായ
പത്രപ്രവർത്തക, എഴുത്തുകാരി, മനുഷ്യാവകാശ പ്രവർത്തക എന്നീ നിലകളിൽ പ്രശസ്തിയാർജിച്ച ഒരു റഷ്യൻ വനിതയായിരുന്നു അന്ന പോളിറ്റ്ക്കൊവ്സ്ക്കായ (Anna Stepanovna Politkovskaya). (Russian: А́нна Степа́новна Политко́вская, റഷ്യൻ ഉച്ചാരണം: [ˈannə stʲɪˈpanəvnə pəlʲɪtˈkofskəjə]; Ukrainian: Га́нна Степа́нівна Політко́вська; née Mazepa; 30 August 1958 - 7 October 2006) രണ്ടാം ചെച്നിയൻ യുദ്ധകാലത്തെ സ്വതന്ത്രമായ റിപ്പോർട്ടിങ്ങിന്റെ പേരിലും റഷ്യൻ പ്രസിഡണ്ട് വ്ലാഡിമിർ പുട്ടിന്റെ കടുത്ത വിമർശക എന്ന നിലയിലുമാണ് അന്ന പോളിറ്റ്ക്കൊവ്സ്ക്കായ അറിയപ്പെട്ടത്. ചെച്നിയൻ വിഷയത്തിലെ പുട്ടിന്റെ നുണകളെ തുറന്നെതിർത്ത് യാഥാർത്യങ്ങൾ ലോകത്തിനു മുന്നിൽ വെളിപ്പെടുത്തിയ അവരുടെ പത്രപ്രവർത്തനം റഷ്യൻ ഭരണകൂടത്തിൽ അവർക്ക് നിരവധി ശത്രുക്കളെ നേടിക്കൊടുത്തു. രണ്ടാം ചെച്നിയൻ യുദ്ധം സമയത്ത് ചെച്നിയൻ വിമതരുടെ അടുത്ത് ചെന്ന് അവരുടെ പക്ഷം അവതരിപ്പിക്കാൻ അവർ ധൈര്യം കാട്ടി. ചെച്നിയൻ വിമതർക്കും അനുഭാവമുണ്ടായിരുന്നവരായിരുന്നു അന്ന പോളിറ്റ്ക്കൊവ്സ്ക്കായ. മോസ്കോ തീയേറ്റർ ഉപരോധിച്ച സമയത്ത് ചെച്നിയൻ വിമതർ മധ്യസ്ഥതയായി ആവശ്യപ്പെട്ടത് അവരെയായിരുന്നു. 2006 ഒക്ടോബർ 7 ന് കൊലയാളികൾ അന്ന പോളിറ്റ്ക്കൊവ്സ്ക്കായയെ അവരുടെ ഫ്ലാറ്റിൽ കൊലപ്പെടുത്തി. അവാർഡുകളും ആദരവുകളും
The 2007–2008 academic year at the College of Europe was named in her honour.
അവലംബം
|
Portal di Ensiklopedia Dunia