അന്ന ഷാർലറ്റ് റൂയ്സ്
അന്ന ഷാർലറ്റ് റൂയ്സ് അല്ലെങ്കിൽ ഷാർലറ്റ് ഡിഫ്രെസ്നെ-റൂയ്സ് (1898 - 1977) ബാക്ടീരിയോളജി, എപ്പിഡെമിയോളജി എന്നീ മേഖലകളിൽ പ്രവർത്തിച്ചിരുന്ന ഒരു ഡച്ച് പ്രൊഫസറായിരുന്നു. പൊതുജനാരോഗ്യത്തിൽ ശുചിത്വത്തിന്റെ വക്താവായി മാറിയ അവർ ജൈവ യുദ്ധത്തിനെതിരായ പ്രചരണവും നടത്തിയിരുന്നു. ആദ്യകാല ജീവിതംബോൺ റൂയ്‌സിന്റെയും ഏഞ്ചലീന ഗിജ്‌സ്‌ബെർട്ട ഫ്ലെഡെറസിന്റെയും മകളായി ഡെഡെംസ്‌വാർട്ടിലാണ് അന്ന ഷാർലറ്റ് റൂയ്സ് ജനിച്ചത്. ഇളയ സഹോദരി മിയൻ ഒരു ലാൻഡ്‌സ്‌കേപ്പ് ആർക്കിടെക്റ്റായി മാറുകയും അവരുടെ പിതാവിന്റെ ജോലികൾ ഏറ്റെടുത്ത് നടത്തുകയും ചെയ്തു.[1] സ്വോളിലെ ജിംനേഷ്യത്തിൽ പഠനം നടത്തിയ അന്ന ഷാർലറ്റ് റൂയിസ്, തുടർന്ന് യൂട്രെച്ച് നഗരത്തിൽനിന്ന് ബിരുദം നേടി. അവൾ ഗ്രോനിംഗൻ നഗരത്തിലെ സർവ്വകലാശാലയിൽനിന്ന് വൈദ്യശാസ്ത്രത്തിൽ പിഎച്ച്ഡി പഠനം നടത്തുകയും 1925 ജൂലൈ 3 ന് റാറ്റ്-ബൈറ്റ് ഫിവറിൻറെ കാരണത്തെക്കുറിച്ച് ഒരു തീസിസ് സമർപ്പിച്ച ശേഷം അവിടെനിന്ന ബിരുദം നേടുകയും ചെയ്തു. കരിയർആരോഗ്യ മന്ത്രാലയത്തിന് (GG & GD) കപ്പലുകളിൽനിന്നും തുറമുഖത്തെ എലികളിൽനിന്നും പടരാനിടയുള്ള പ്ലേഗിനെക്കുറിച്ച് പഠിക്കാൻ പ്ലേഗ് സ്പെഷ്യലിസ്റ്റായിരുന്ന പ്രൊഫസർ ജെ. ജെ. വാൻ ലോഗെം അവളെ നിയമിച്ചു.[2] 1928-ൽ അവൾ GG യുടെയും GD യുടെയും ലബോറട്ടറികളുടെ ഡയറക്ടറായി നിയമിക്കപ്പെടുകയും, ശുചിത്വത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി ഒരു ക്ലാസ് രൂപീകരിക്കുകയും ചെയ്തു. മന്ദഗതിയിലുള്ള ലബോറട്ടറി പരിശോധനകൾ കാരണം ചെറിയ അണുബാധയായ വൾവോവാഗിനിറ്റിസ് ബാധിച്ചിട്ടും ഗൊണോറിയയ്ക്ക് ചികിത്സയിലായിരുന്ന ഒരു വലിയ കൂട്ടം സ്ത്രീകളാണ് അവളുടെ ആദ്യകാല കണ്ടെത്തലുകളിൽ ഒന്ന്. ശരിയായ രോഗനിർണയം സ്ത്രീകളെ ജോലിയിൽ തിരികെ കൊണ്ടുവരാനും ലൈംഗികമായി പകരുന്ന അണുബാധയുടെ നാണക്കേടും സാമൂഹികമായ ദുഷ്കീർത്തിയും ഒഴിവാക്കാൻ സഹായിച്ചു. അവലംബം |
Portal di Ensiklopedia Dunia