അന്റാസോൾ സൗരോർജ്ജനിലയം
സ്പെയിനിൽ സൗരോർജ്ജം കേന്ദ്രീകരിച്ച് 150 മെഗാവാട്ട് (MW)വൈദ്യുതി നിർമ്മിക്കാൻ ശേഷിയുള്ള ഒരു സൗരോർജ്ജനിലയമാണ് അന്റാസോൾ സൗരോർജ്ജനിലയം (Andasol solar power station). പരാബൊളിൿ പ്രതലം ഉപയോഗിച്ച് വ്യാവസായിക അടിസ്ഥാനത്തിൽ വൈദ്യുതിയുണ്ടാക്കുന്ന യൂറോപ്പിലെ ആദ്യനിലയം ആണ് ഇത്. സൂര്യൻ പ്രകാശിക്കുന്നുണ്ടെങ്കിലും ഇല്ലെങ്കിലും വൈദ്യുതി ഉണ്ടാക്കാനായി തുടർച്ചയായി താപോർജ്ജം പുറത്തുവിടാൻ ചൂടു സൂക്ഷിച്ചു വയ്ക്കാനായി ഉരുകിയ ലവണങ്ങളുടെ വലിയ സംഭരണികളാണ് ഇവിടെ ഉപയോഗിക്കുന്നത്. വിവരണംപരാബോളയുടെ രൂപത്തിലുള്ള പ്രതലങ്ങൾ ഉപയോഗിച്ച് ആദ്യമായി യൂറോപ്പിൽ നിർമ്മിച്ച അന്റാസോൾ (1), 2009 മാർച്ചിൽ പ്രവർത്തനക്ഷമമായി. താരതമ്യേന ഉയരം കൂടിയപ്രദേശമായതിനാലും (1,100 m) മഴകുറഞ്ഞ വരണ്ടകാലാവസ്ഥയുള്ള സ്ഥലമായതിനാലും ഇവിടെ ലഭ്യമായ സൗരോർജ്ജത്തിന്റെ അളവ് കൂടുതലാണ്. വർഷത്തിൽ (2,200 kWh/m).[4] ഓരോ നിലയത്തിൽ നിന്നും 50 (MWe)മെഗാവാട്ട് വൈദ്യുതി ലഭിക്കുന്നു. അതായത് വർഷത്തിൽ ആകെ ഏകദേശം 165 ഗീഗാവാട്ട് മണിക്കൂർ (GW·h). സൗരോർജ്ജം ശേഖരിക്കുന്ന പ്രതലങ്ങൾക്ക് ആകെ 51 ഹെക്ടർ വിസ്തീർണ്ണമുണ്ട്. (ഏതാണ്ട് 70 ഫുട്‌ബോൾ കളിസ്ഥലത്തിനു തുല്യമായ വിസ്താരം); ഈ നിലയം ആകെ 200ഹെക്ടർ സ്ഥലമാണ് ഉപയോഗിക്കുന്നത്.[4] ഈ നിലയത്തിലെ താപസംഭരണി പകൽസമയം ഉൽപ്പാദിപ്പിക്കുന്ന താപത്തിന്റെ ഒരുഭാഗം ശേഖരിക്കുന്നു. 60% സോഡിയം നൈട്രേറ്റും 40% പൊട്ടാസ്യം നൈട്രേറ്റും ചേർന്ന ഒരു ലവണമിശ്രിതം ഉരുക്കിയാണ് ഈ താപം ശേഖരിക്കപ്പെടുന്നത്. സൂര്യപ്രകാശം ഇല്ലാത്തപ്പോഴും വൈകുന്നേരങ്ങളിലും ഈ താപസംഭരണിയിൽ നിന്നുമുള്ള ചൂട് ഉപയോഗിച്ച് വൈദ്യുതി ഉണ്ടാക്കുന്നു. ഇക്കാരണത്താൽ മറ്റു നിലയങ്ങളേക്കാൾ ഇരട്ടിയോളം ദിവസങ്ങൾ ഈ നിയത്തിന് പ്രവർത്തിക്കാൻ ആവുന്നു.[5] പൂർണ്ണമായി സംഭരിക്കുന്ന അവസ്ഥയിൽ ഈ താപസംഭരണി 1,010 മെഗാവാട്ട് മണിക്കൂർ താപം സംഭരിക്കുകയും അങ്ങനെ സൂര്യപ്രകാശം ലഭ്യമല്ലാത്ത സമയത്ത് 7.5 മണിക്കൂർ പൂർണ്ണതോതിൽ വൈദ്യുതി ഉണ്ടാക്കാൻ വേണ്ടത്ര ചൂട് ശേഖരിക്കുകയും ചെയ്യുന്നു. 14 മീറ്റർ ഉയരവും 36 മീറ്റർ വ്യാസവുമുള്ള രണ്ട് സംഭരണികളാണ് ഇതിന് ഉപയോഗിക്കുന്നത്. ഇവയിലാണ് ഉരുകുന്ന ലവണം സംഭരിക്കുന്നത്. 200000 ആൾക്കാർക്കു വേണ്ടത്ര പരിസ്ഥിതിസൗഹൃദവൈദ്യുതി നൽകാൻ അന്റാസോൾ (1) നിലയത്തിന് ശേഷിയുണ്ട്.[5][6] അൻറ്റാസോൾ 3 പദ്ധതികളുടെ ഒരു സങ്കലനമാണ്. 2008 -ൽ പൂർത്തിയായ അന്റാസോൾ (1)[1], 2009 -ൽ പൂർത്തിയായ അന്റാസോൾ (2),[7] 2011 -ൽ പൂർത്തിയായ അന്റാസോൾ (3) എന്നിവയാണവ.[8] (completed 2011). ഓരോ പദ്ധതിയും വർഷംതോറും ഏതാണ്ട് ഗീഗാവാട്ട് മണിക്കൂർ വൈദ്യുതി ലഭ്യമാക്കുന്നു. മൂന്നും കൂടി 495 ഗീഗാവാട്ട് മണിക്കൂർ. മൂന്നിനും കൂടി ആകെ 90 കോടി യൂറോ ആണ് ചെലവായത്.[9] മറ്റു കാര്യങ്ങൾഅന്റാസോൾ (1) -ന്റെ നിർമ്മാണച്ചെലവ് ഏതാണ്ട് 38 കോടി അമേരിക്കൻ ഡോളറാണ്.[10] താപം സൂക്ഷിക്കുന്നതിനുള്ള ചെലവ് ഒരു കിലോവാട്ട് മണിക്കൂറിന് ഏതാണ്ട് 50 ഡോളർ ആണ്, (ഒരു കിലോവാട്ട് മണിക്കൂർ താപം 400 ഡിഗ്രി സെന്റിഗ്രേഡിൽ സൂക്ഷിക്കാൻ ഏതാണ്ട് 68 കിലോ ഉപ്പ്). അന്റാസോളിന്റെ പ്രാരംഭചെലവിന്റെ ഏതാണ്ട് 13% വരും ഇത്.[10] ഒരു കിലോവാട്ട്-മണിക്കൂർ വൈദ്യുതി ഉണ്ടാക്കാൻ 20 രൂപയോളം ചെലവ് കരുമെന്നാണ് നിർമ്മാതാക്കൾ അവകാശപ്പെടുന്നത്.[11] എല്ലാതാപനിലയത്തിനും എന്നപോലെ ഇവിടെയും പ്രവർത്തിക്കുന്ന ദ്രാവകത്തെ തണുപ്പിക്കേണ്ടതുണ്ട്. ഓരോ നിലയവും വർഷത്തിൽ 870 ഘനമീറ്റർ ജല ബാഷ്പീകരിക്കാൻ കാരണമാവുന്നുണ്ട്. (ഒരു കിലോവാട്ട് മണിക്കൂറിന് 5 ലിറ്റർ). മറ്റു മിക്ക താപനിലയങ്ങളിലും ഇത് ഒരു കിലോവാട്ട് മണിക്കൂറിന് 2.5 ലിറ്ററിൽ താഴെയാണ്. അഥവാ ഇനി നദിക്കരയിലോ കടലിനറ്റുത്തോ ആണെങ്കിൽ പ്രായോഗികമായി ജലനഷ്ടം ഇല്ലെന്നും പറയാം.[12][13] ![]() ഇവയും കാണുക
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
Andasol Solar Power Station എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്. |
Portal di Ensiklopedia Dunia