അപ്പാച്ചെ വെബ് സർവർ
ഇന്റർനെറ്റിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്ന ഒരു വെബ് സർവർ ആണ് അപ്പാച്ചെ വെബ് സർവർ.[2] നെറ്റ്സ്കേപ്പ് കമ്യൂണിക്കേഷൻ കോർപറേഷന്റെ വെബ് സർവറിനുള്ള ഒരു പകരക്കാരനായാണ് അപ്പാച്ചെ രൂപം കൊള്ളുന്നത്. ഏതാണ്ട് എല്ലാ ലിനക്സ് വിതരണങ്ങളും ഇപ്പോൾ അപ്പാച്ചെ സർവകൂടെ ഉൾക്കൊള്ളിച്ചാണ് വരുന്നത്. അപ്പാച്ചെ നിർമ്മിച്ചതും ആവശ്യമായ മാറ്റങ്ങൾ വരുത്തുന്നതും അപ്പാച്ചെ സോഫ്റ്റ്‌വെയർ ഫൗണ്ടേഷൻ ആണ്. ഇപ്പോൾ എല്ലാതരത്തിലുമുള്ള ഓപ്പറേറ്റിംഗ് സിസ്റ്റത്തിലും അപ്പാച്ചെ പ്രവർത്തിക്കുന്നതാണ്. എന്നാൽ ആരംഭത്തിൽ ഇത് യുണിക്സ് കേന്ദ്രീകൃതമായ ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ മാത്രമേ പ്രവർത്തിക്കുമായിരുന്നുള്ളു. 1996 ഏപ്രിൽ മുതൽ ഏറ്റവും ജനപ്രിയമായ വെബ് സർവർ ആണ് അപ്പാച്ചെ. ഡിസംബർ 2008 മുതൽ ലോകത്തിലുള്ള വെബ് സൈറ്റുകളിൽ 51% സെർവ് ചെയ്യുന്നത് അപ്പാച്ചെ ആണ്[3]. ചരിത്രംനാഷണൽ സെന്റർ ഫോർ സൂപ്പർ കംപ്യൂട്ടർ ആപ്ലിക്കേഷനിലെ റോബർട്ട് മക് കൂൾ ആണ് അപ്പാച്ചെ യുടെ ആദ്യ പതിപ്പ് പുറത്തിറക്കിയത്. തൊണ്ണൂറ്റിനാലിന്റെ പകുതിയിൽ റോബർട്ട് എൻ.സി.എസ്.എ വിട്ടപ്പോൾ അപ്പാച്ചെയുടെ വികസന പ്രവർത്തനം മന്ദഗതിയിലായി. എന്നാൽ അതിനു ശേഷം ലോകത്തിലെമ്പാടുമുള്ള സന്നദ്ധപ്രവർത്തകർ അപ്പാച്ചെക്കാവശ്യമായ പാച്ചുകളും മറ്റും വികസിപ്പിച്ചെടുത്തു. പ്രത്യേകതകൾധാരാളം പ്രത്യേകതകളുള്ളതാണ് ഈ വെബ് സർവർ. നമുക്കാവശ്യമുള്ള മോഡ്യൂളുകൾ ഇനി കൂട്ടിച്ചേർക്കുകയുമാവാം. വെർച്ച്വൽ ഹോസ്റ്റിംഗ് അപ്പാച്ചെയുടെ ഒരു പ്രധാന പ്രത്യേകതയാണ്. ഒരു സർവറിൽ തന്നെ ഒന്നിൽ കൂടുതൽ വെബ് സൈറ്റുകൾ ഹോസ്റ്റ് ചെയ്യുന്നതാണ് ഈ രീതി. കുറച്ച് റിസോഴ്സ് കൊണ്ട് കൂടുതൽ സേവനം. ഉപയോഗംഡൈനാമിക് പേജുകളും സ്റ്റാറ്റിക്ക് പേജുകളും അപ്പാച്ചെയിൽ നമുക്ക് ഉപയോഗിക്കാവുന്നതാണ്. അതു പോലെ ലോകത്തിലെ എല്ലാ ഡാറ്റാബേസ് സെർവറുകളും ഇതിൽ ഉപയോഗിക്കുവാൻ സാധിക്കും. ലൈസൻസ്അപ്പാച്ചെ ജനറൽ പബ്ലിക്ക് ലൈസൻസ് പ്രകാരം ആണ് ലഭ്യമായിട്ടുള്ളത്. ഇതും കാണുകഅവലംബം
|
Portal di Ensiklopedia Dunia