അപ്പിഹിപ്പി വിനോദ്ഒരു മലയാള നാടക ഹാസ്യനടനാണ് അപ്പിഹിപ്പി വിനോദ് എന്ന വിനോദ് കുമാർ. മികച്ച ഹാസ്യനടനുള്ള സംസ്ഥാന പുരസ്കാരം രണ്ട് പ്രാവശ്യം ഇദ്ദേഹത്തിനു ലഭിച്ചു.[1] ചങ്ങനാശേരി ഗീഥയുടെ പൂർണ്ണ എന്ന നാടകത്തിലൂടെയാണ് വിനോദ് ആദ്യമായി പ്രഫഷണൽ നാടക വേദിയിൽ എത്തിയത്. വയലാർ നാടകവേദി, തിരുവനന്തപുരം അതുല്യ, ആറ്റിങ്ങൽ ദേശാഭിമാനി, തിരുവനന്തപുരം ശ്രീരംഗകല, തിരുവനന്തപുരം അക്ഷരകല, ഓച്ചിറ സരിഗ, കായംകുളം സപരി, തിരുവനന്തപുരം സാഹിതി എന്നീ സമിതികളിൽ പ്രവർത്തിച്ചു. സ്വർഗ്ഗം ഭൂമിയിലാണ് എന്ന നാടകം 200-ലധികം വേദികളിൽ അവതരിപ്പിച്ചു. തിരുവനന്തപുരം സാഹിതിയുടെ ഇവിടെ അശോകനും ജീവിച്ചിരുന്നു എന്ന നാടകത്തിലെ കോമളൻമാഷ് എന്ന കഥാപാത്രത്തെ വിനോദ് അവതരിപ്പിച്ചു. 2011-ൽ ഇതിലൂടെ മികച്ച ഹാസ്യനടനുള്ള കേരള സംഗീതനാടക അക്കാദമിയുടെ ആദ്യ പുരസ്കാരം ലഭിച്ചു. 2012-ലും ഇദ്ദേഹത്തിനു പുരസ്കാരം ലഭിച്ചു.[1] അതിരുങ്കൽ സുഭാഷിനൊപ്പമാണ് ഈ പുരസ്കാരം ലഭിച്ചത്.[2] ടോംസ് തന്റെ കാർട്ടൂണുകളെ അടിസ്ഥാനമാക്കി സൂര്യാ ടി.വി യിൽ 70 എപ്പിസോഡുകളിലായി അവതരിപ്പിച്ച അപ്പി ഹിപ്പി ഷോയിൽ അപ്പി ഹിപ്പിയായി വേഷമിട്ടതു മുതലാണ് ഇദ്ദേഹം അപ്പിഹിപ്പി വിനോദ് എന്നറിയപ്പെടാൻ തുടങ്ങിയത്.[1] ലോഹിതദാസിന്റെ കന്മദം എന്ന ചിത്രത്തിൽ ചെറിയ വേഷം അവതരിപ്പിച്ചിരുന്നു. ചില നാടകങ്ങൾ
പുരസ്കാരങ്ങൾ
അവലംബം
|
Portal di Ensiklopedia Dunia